University News
നാ​ല് ആ​യു​ർ​വേ​ദ കോ​ള​ജു​ക​ളി​ൽ പു​തി​യ പി​ജി കോ​ഴ്സു​ക​ൾ അ​നു​വ​ദി​ച്ചു
തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ നാ​ല് ആ​യു​ർ​വേ​ദ കോ​ള​ജു​ക​ളി​ൽ പു​തി​യ​താ​യി ര​ണ്ടു ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ വീ​തം മൊ​ത്തം മു​പ്പ​തു സീ​റ്റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല അ​നു​മ​തി ന​ൽ​കി.

തൃ​പ്പു​ണി​ത്തു​റ ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ കോ​ള​ജി​ൽ പ്ര​സൂ​തി​ത​ന്ത്രം, കാ​യ​ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ൽ നാ​ലു സീ​റ്റു വീ​ത​വും, കോ​ട്ട​യ്ക്ക​ൽ വൈ​ദ്യ​ര​ത്നം പി.​എ​സ്. വാ​രി​യ​ർ ആ​യു​ർ​വേ​ദ കോ​ള​ജി​ൽ ശ​ല്യ​ത​ന്ത്രം, ബേ​സി​ക് പ്രി​ൻ​സി​പ്പ​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്നു സീ​റ്റു​വീ​ത​വും, പു​ത്തൂ​ർ ശ്രീ​നാ​രാ​യ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​യു​ർ​വേ​ദി​ക് സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ കാ​യ​ചി​കി​ത്സാ, ശ​ല്യ​ത​ന്ത്രം വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ഞ്ചു സീ​റ്റു​വീ​ത​വും, ഷൊ​ർ​ണൂ​ർ പി​എ​ൻ​എ​ൻ​എം ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​സൂ​തി​ത​ന്ത്രം, കാ​യ​ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്നു സീ​റ്റു വീ​ത​വും ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ് സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​ൻ മെ​ഡി​സി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല അ​നു​മ​തി ന​ല്കി​യ​ത്.

പ​രീ​ക്ഷാ അ​പേ​ക്ഷ

2017 ഡി​സം​ബ​ർ 11 മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ഫാം ​ഡി പോ​സ്റ്റ് ബാ​ക്കു​ല​റേ​റ്റ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 2017 ന​വം​ബ​ർ 13 മു​ത​ൽ 20 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ർ 21 വ​രെ​യും, 300 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ർ 22 വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

2017 ഡി​സം​ബ​ർ എ​ട്ടു മു​ത​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ന​വം​ബ​ർ എ​ട്ടു​മു​ത​ൽ 18 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ർ 20 വ​രെ​യും, 300 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ർ 21 വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തീ​യ​തി

2017 ന​വം​ബ​ർ 14 മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News