Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


എല്ലാവർക്കും കാഴ്ചയുണ്ടാകട്ടെ
ഒക്ടോബർ 13 കാഴ്ചദിനം
ശാരീരിക വൈകല്യങ്ങളെ വെല്ലുവിളിയായി സ്വീകരിച്ചും അതിജീവിച്ചും ജീവിതവിജയം നേടി ലോകത്തിനു വെളിച്ചം പകർന്ന അന്ധയും ബധിരയും മൂകയുമായ ഹെലൻ കെല്ലർ എന്ന ധീര വിശ്വവനിതയെക്കുറിച്ച് ഈ ദിവസങ്ങളിൽ ധാരാളം ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഒക്ടോബറിലെ 13–15 ദിനങ്ങൾ ‘കാഴ്ച ദിനവും വെള്ളച്ചൂരൽ ദിന’വുമായി, യുഎൻ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ആചരണങ്ങളും ആഘോഷങ്ങളും ആഗോളതലത്തിൽ അലയടിക്കുമ്പോൾ കണ്ണുണ്ടായിട്ടും കണ്ണിന്റെ വിലയറിയാത്ത സമൂഹമായി നാം മാറുന്നുണ്ടോ? കാഴ്ചയില്ലാത്ത ഹതഭാഗ്യർക്കായി നമ്മുടെ മനോഭാവത്തിൽ മാറ്റം വരുത്തേണ്ടതല്ലേ? അവരോടു സംസാരിക്കാൻ പോലും നാം വിമുഖത കാണിക്കുന്നതാണ് അവരുടെ വലിയ വിഷമം. പൊതുസമൂഹത്തിന്റെ അവഗണന അന്ധരെ ഏറെ വേദനിപ്പിക്കുന്നു. ഭാരതജനസംഖ്യയുടെ പത്തു ശതമാനം അംഗപരിമിതരാണ്. എന്നാൽ, കേരളത്തിൽ അംഗവൈകല്യമുള്ളവരേക്കാൾ അധികമാണു മൂന്നര ലക്ഷം വരുന്ന കാഴ്ചയില്ലാത്തവർ. ആഗോളതലത്തിൽ കാഴ്ചയില്ലാത്ത ദശലക്ഷങ്ങൾ കാഴ്ചയ്ക്കുവേണ്ടി കാഴ്ചയും ഉൾക്കാഴ്ചയുമുളള നമ്മെ കാത്തിരിക്കുകയാണ്. അവരെ ഇരുട്ടിൽ മരിക്കാൻ അനുവദിക്കാതെ പുതിയ വെളിച്ചം നൽകാൻ നമുക്കു സാധ്യതയുണ്ട്, കടമയുണ്ട്.

ലോകത്തിലെ വലിയ നേത്രദാന സംഘടിത പ്രവർത്തനം രൂപപ്പെട്ടത് 2014 ഒക്ടോബർ 13–ലെ ലോക കാഴ്ചദിനത്തിൽ ബംഗളുരൂവിൽ നടത്തപ്പെട്ട, 1500 പേർ പങ്കെടുത്ത ‘ബ്ലൈൻഡ് വാക്ക്’ അന്ധനടത്തത്തിലൂടെയാണ്. ബംഗളൂരു ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ദി പ്രോജക്ട് വിഷൻ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു നടത്തം. കാഴ്ച നഷ്ടപ്പെട്ടവരുടെ കണക്കുകൾ ആരെയും ഞെട്ടിപ്പിക്കും. കാഴ്ച കുറവുള്ള 39.5 കോടി ജനങ്ങളിൽ ഏകദേശം 3.9 കോടി ആളുകൾ പരിപൂർണ അന്ധരാണ്. ലോകത്തിലെ കാഴ്ചയില്ലാത്തവരിൽ ഏകദേശം മൂന്നിലൊന്ന് (1.5 കോടി) ഇന്ത്യാക്കാരാണ്. ലോക ജനസംഖ്യയുടെ ഒരു ശതമാനത്തിലധികമാണിത്. പല അവികസിത രാജ്യങ്ങളിലും ആകെ ജനസംഖ്യയുടെ ഒരു ശതമാനം ജനങ്ങളെ അന്ധത ബാധിച്ചിട്ടുണ്ട്.തികച്ചും വേദനാജനകമായ അനുഭവങ്ങളുടെ വെളിച്ചത്തിലാണു സാമൂഹികപ്രവർത്തകനായ ഫാ. ജോർജ് കണ്ണന്താനം എന്ന കത്തോലിക്കാ പുരോഹിതൻ ബംഗളൂരു ആസ്‌ഥാനമായി പ്രോജക്ട് വിഷൻ ആരംഭിക്കുന്നത്. ബംഗളുരുവിലെ കുഷ്ഠരോഗികളുടെ ക്ഷേമപ്രവർത്തനങ്ങളുമായി 12 വർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ മറ്റൊരു ഫലശ്രുതിയാണ് ഈ സന്നദ്ധ സംഘടന. ദീർഘകാലത്തെ അനുഭവങ്ങൾ, ഫാ. ജോർജിനെ ശിഷ്ട ജീവിതം അന്ധജനങ്ങളോടൊപ്പം കഴിയാൻ പ്രേരിപ്പിക്കുകയും 2013–ൽ പ്രോജക്ട് വിഷൻ ജന്മമെടുക്കുന്നതിനു കാരണമാകുകയും ചെയ്തു.

അന്ധത ബാധിച്ച ഇരുപതുശതമാനത്തോളം രോഗികളെ ‘കോർണിയ’ മാറ്റിവയ്ക്കൽ കൊണ്ട് സുഖപ്പെടുത്താവുന്നതാണ്. ഇതു നേത്രദാനം കൊണ്ടു മാത്രം സാധിക്കാവുന്ന കാര്യവുമാണ്. പക്ഷേ നിർഭാഗ്യവശാൽ നേത്രദാനം നമ്മുടെ സമൂഹത്തിന്റെ ഒരു ശീലമായിട്ടില്ല. ശ്രീലങ്കയിലെ ബുദ്ധമതക്കാർ ‘നിർവാണം’ പ്രാപിക്കാൻ നേത്രദാനം ചെയ്യുന്നതുകൊണ്ടു സാധിക്കുമെന്നു വിശ്വസിക്കുന്നതിനാൽ മരണാനന്തര നേത്രദാനം ശ്രീലങ്കയിൽ സർവസാധാരണമാണ്. ശ്രീലങ്കയുടെ ആവശ്യം കഴിഞ്ഞ്, ലോകരാജ്യങ്ങളിലേക്ക് അവർ‘കോർണിയ’ അയച്ചുകൊടുക്കുന്നു. ഇന്ത്യയിൽ ഏകദേശം 750 നേത്രബാങ്കുകളുണ്ടെങ്കിലും നേത്രസംഭരണം വളരെ കുറവാണ്.

1,50,000 കോർണിയ ആവശ്യമുള്ളപ്പോൾ 53,000 എണ്ണം മാത്രമാണ് 2015–ൽ ശേഖരിക്കപ്പെട്ടത്. ഏകദേശം ഒരു ലക്ഷമാളുകൾ ‘കോർണിയ’ മാറ്റിവയ്ക്കലിനു വേണ്ടി കാത്തിരിക്കുന്നു. ഈ കുറവു പരിഹരിക്കണമെന്ന ലക്ഷ്യമാണു പ്രോജക്ട് വിഷന്റേത്. ‘‘എല്ലാവർക്കും കാഴ്ചയുണ്ടാകട്ടെ’’എന്നതാണ് പ്രോജക്ട് വിഷന്റെ ദൗത്യവും ലക്ഷ്യവും. സാമൂഹിക– സാംസ്കാരിക– സാമുദായിക– വിദ്യാഭ്യാസ പ്രസ്‌ഥാനങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. ഒരു ആഗോള പ്രസ്‌ഥാനമായി മാറണമെന്ന ലക്ഷ്യവുമുണ്ട്. ഇപ്പോൾ അഞ്ചു രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയും യൂണിസെഫും സഹകരണം വാഗ്ദാനം ചെയ്തിരിക്കുന്നു. ആദ്യപടിയായി 2000 നേത്രദാന വോളണ്ടിയർമാർ വഴി കൂടുതൽ നേത്രബാങ്കുകളും ഐ കളക്ഷൻ സെന്ററുകളും തുടങ്ങുന്നതിനു തുടക്കം കുറിച്ചു കഴിഞ്ഞു.

ബ്ലൈൻഡ് വാക്ക് അഥവാ അന്ധനടത്തം ഇന്ത്യയുൾപ്പെടെ അഞ്ചുരാജ്യങ്ങളിലായി 55 കേന്ദ്രങ്ങളിൽ നാളെ നടക്കും. കറുത്ത തുണികൊണ്ട് കണ്ണുമൂടിക്കെട്ടിയ ബ്ലൈൻഡ് വാക്ക് കേരളത്തിൽ ആദ്യമായാണു നടത്തപ്പെടുക. അന്ധത എന്തെന്നു മനസിലാക്കാനും അനുഭവവേദ്യമാക്കാനുമാണിത്. അമേരിക്ക, കാനഡ, ചൈന, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും ഇതു നടക്കും. പ്രധാന വീഥികളിലെ ഒരു കിലോമീറ്റർ ദൂരമുള്ള ‘‘അന്ധ നടപ്പ്’’ നയിക്കുന്നത് അന്ധന്മാരായിരിക്കും. തുടർന്ന്, കണ്ണുദാനം ചെയ്യുകയും ലോകമെമ്പാടും കാഴ്ചയ്ക്കു തകരാറുള്ളവരെ സഹായിക്കുകയും ചെയ്യുമെന്നുള്ള നേത്രദാന പ്രതിജ്‌ഞ എടുക്കുകയും നേത്രദാനസമ്മതപത്രം സ്വീകരിക്കുകയും ചെയ്യും. അന്ധന്മാർ അവതരിപ്പിക്കുന്ന സാംസ്ക്കാരിക പരിപാടികളുമുണ്ടാകും.

ബ്ലൈൻഡ് വാക്കിനു നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്, ശ്രീശ്രീ രവി ശങ്കർ നയിക്കുന്ന ആർട്ട് ഓഫ് ലിവിംഗ്, ഐ ബാങ്ക് അസോസിയേഷൻ ഓഫ് ഇന്ത്യ, കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകൾ സഹകരണവും പിന്തുണയും നൽകുന്നുണ്ട്. വിവിധ സംഘടനകളുടെ സഹകരണത്തോടെ കോട്ടയത്ത് ഇദംപ്രഥമമായി നടക്കുന്ന ബ്ലൈൻഡ് വാക്ക് നാളെ രാവിലെ 8.30ന് ദർശന സാംസ്കാരിക കേന്ദ്രത്തിൽനിന്നു ശാസ്ത്രി റോഡ് വഴി തിരുനക്കര മൈതാനത്ത് എത്തിച്ചേരും. തുടർന്ന് സമ്മേളനം.

അന്ധർ അനുഭവിക്കുന്ന ദുരിതങ്ങൾ സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരികയും നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുകയുമാണു ലക്ഷ്യം. ബംഗളൂരുവിൽ ഇതിനോടകം 35,000 നേത്രദാനസമ്മതപത്രങ്ങൾ സ്വീകരിക്കുകയും 4,500 തിമിര ശസ്ത്രക്രിയകൾ നടത്തുകയുമുണ്ടായി. കേരളത്തിൽ ഇന്നു നാലു ഐ ബാങ്കുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. പല മെഡിക്കൽ കോളജുകളിൽ പോലും മരണാനന്തരം കണ്ണുകൾ എടുക്കാനുള്ള സാഹചര്യങ്ങളുണ്ടാകുന്നില്ല എന്നതു വേദനാജനകമാണ്.

കേരളത്തിൽ 15 ഐ ബാങ്കുകളും പ്രാദേശികമായി നിരവധി ഐ കളക്ഷൻ സെന്ററുകളും ആരംഭിക്കുന്നതിനും കണ്ണെടുക്കുന്നതിനുള്ള കൂടുതൽ ടെക്നീഷ്യന്മാർക്കു പ്രത്യേകം പരിശീലനം നൽകുന്നതിനും പദ്ധതിയുണ്ട്. കേരളത്തിനുമാത്രമായി ഒരു മൂന്നക്കമുള്ള പ്രത്യേക ടെലിഫോൺ നമ്പരിലൂടെ ഏതവസരത്തിലും മരണവിവരം അറിയിക്കുന്നതിനും നിശ്ചിതസമയത്തിനുള്ളിൽത്തന്നെ കോർണിയ എടുക്കുന്നതിനുമുള്ള സാഹചര്യത്തിനും ശ്രമം നടക്കുന്നു. പ്രതിവർഷം 1,40,000 നേത്രദാനങ്ങൾ നടന്നെങ്കിൽ മാത്രമേ അന്ധതയെ മറികടക്കാനാവൂ.

കാഴ്ച വൈകല്യമുള്ളവരിൽ 20 ശതമാനത്തിനു മാത്രമേ കോർണിയ വച്ചു പിടിപ്പിക്കാനാവൂ. ശേഷമുള്ള കാഴ്ചവൈകല്യമുള്ള 80 ശതമാനം കുട്ടികൾക്കു വിദ്യാഭ്യാസവും യുവാക്കൾക്കു തൊഴിൽ പരിശീലനവും പ്രായമായവർക്കു പുനരധിവാസവും പ്രൊജക്ട് വിഷൻ പ്ലാൻ ചെയ്തിട്ടുണ്ട്. ആവശ്യത്തിന് ആനുപാതികമായ രീതിയിൽ ഇന്ത്യയിൽ നേത്രദാനം നടക്കുന്നില്ല. ഇത് ഒരു സാമൂഹിക ആവശ്യമായി കണ്ടു സമൂഹം പ്രതികരിച്ചില്ലെങ്കിൽ സർക്കാരിന്റെ ഉദ്യമങ്ങൾ വിജയിക്കില്ല. ശക്‌തമായ ബോധവത്കരണശ്രമങ്ങൾ ഇനിയും ധാരാളം ആവശ്യമാണ്.

–ബേബിച്ചൻ ഏർത്തയിൽ

നെ​ല്ലി​ക്ക സിം​പി​ളാ​ണ്, പ​വ​ർ​ഫു​ള്ളും
പൂ​ത്തു​നി​ൽ​ക്കു​ന്ന നെ​ല്ലി​മ​ര​ത്തി​നു താ​ഴെ നി​ന്ന് മു​ക​ളി​ലേ​ക്ക് കൊ​തി​യോ​ടെ നോ​ക്കി​യി​ട്ടി​ല്ലേ...​ആ​രും കാ​ണാ​തെ ക​ല്ലെ​റി​ഞ്ഞ് നെ​ല്ലി​ക്ക കു​റേ വ...
കണ്ടു പഠിക്കണം ഈ നഴ്സ് മുത്തശിയെ...
വാ​ഷിം​ഗ്ട​ണ്‍ ന​ഗ​രം ഉ​റ​ക്കം ഉ​ണ​രും​മു​ന്പേ ഫ്ളോ​റ​ൻ​സ് റി​ഗ​നി എ​ന്ന 91 കാ​രി സ്വ​ന്ത​മാ​യി വാ​ഹ​ന​മോ​ടി​ച്ച് ടാ​കോ​മ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ...
ഒരേ ഒരു ആര്‍കെ നഗര്‍
ചെ​ന്നൈ പ​ട്ട​ണ​ത്തി​ൽ നി​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം യാ​ത്ര​ചെ​യ്താ​ൽ പ​ത്തു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ർ​കെ ന​ഗ​റി​ലെ​ത്താം. ചെ​ന്നൈ നോ​ർ​ത്ത് ലോ​ക​സ​ഭാ​...
ചെമ്പിൽനിന്നും അശോകൻ
പ്രഫഷണൽ നാടകരംഗത്ത് നിന്ന് സിനിമയിലെത്തി നിരവധി കഥാപാത്രങ്ങൾ ചെയ്ത് വിസ്മയിപ്പിച്ച താരങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. നാടകത്തിൽ നിന്ന് സിനിമയിൽ എത്തി തിളക്കമാർന്ന വ...
ചോരക്കളി ഒടുങ്ങുമോ
കാലിയ റഫീഖ് എന്ന അധോലോക നായകൻറെ ദാരുണമായ കൊലപാതകത്തോടെ തിരശീല വീണത് കാസർഗോഡിൻറെ അതിർത്തിപ്രദേശങ്ങളിൽ രണ്ടു ദശാബ്ദക്കാലമായി നിലനിന്നിരുന്ന ഗുണ്ടാരാജിന്. രണ്ടു കൊ...
നിങ്ങൾ ശ്വസിക്കുന്നത് മരണവായു
കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ ഓരോ അമ്മയുടെയും മനസ്സിൽ എന്തുമാത്രം സ്വപ്നങ്ങളാണ് ഇതൾ വിരിയുക.. ഗർഭസ്‌ഥശിശുവിന്റെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും അമ്മയുടെ ഉള്ളിലെ സ്വ...
കിം ജോംഗ്നാമിന്റെ കൊലപാതകം: തെളിവുകൾ ഉന്നിലേക്ക് ?
കിം ജോംഗ് നാമിന്റെ കൊലപാതകത്തിനു പിന്നിൽ അർധ സഹോദരനും ഉത്തരകൊറിയൻ ഭരണാധികാരിയുമായ കിം ജോംഗ് ഉൻ തന്നെയോ ഉത്തരകൊറിയയുടെ ബദ്ധവൈരിയും അയൽരാജ്യവുമായ ദക്ഷിണകൊറിയയുടെ ...
അരുംകൊലയ്ക്ക് അച്ചാരം വാങ്ങുന്നവര്‍
2017 ഫെ​ബ്രു​വ​രി 10 നാ​ടെ​ങ്ങും തൈ​പ്പൂ​യ ആ​ഘോ​ഷ ല​ഹ​രി​യി​ലാ​ണ്. ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ഭ​ക്ത​രു​മാ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് എ​ല്ലാ റേ...
കടലാസ് എഴുത്ത്
‘‘ഓന്ത് ആത്മഹത്യ ചെയ്തു, ആത്മഹത്യ കുറിപ്പ് ഇങ്ങനെ
നിറം മാറുന്ന മത്സരത്തിൽ ഞാൻ മനുഷ്യരോട് പരാജയപ്പെട്ടു ’’

ഒന്നു ചിന്തിച്ചാൽ നൂറായിരം അർഥങ്ങൾ കിട്ടുന്ന...
ആരുടെ കൈകൾ ?
2014 ഫെബ്രുവരി 10. സമയം രാവിലെ എട്ട്്. തലേദിവസം രാത്രി എഴരയോടെ പള്ളിക്കമ്മിറ്റി മീറ്റിംഗിനായി വീട്ടിൽ നിന്നിറങ്ങിയ ഉപ്പ നേരം പുലർന്നിട്ടും വീട്ടിൽ തിരിച്ചെത്താത...
മലയാള സിനിമാ ഭൂപടത്തിലെ മലപ്പുറം
മലയാള സിനിമയിലെ മലപ്പുറത്തിൻറെ ഭാഗധേയം മരുന്നിനു മാത്രമാണുള്ളതെന്നാണ് കരുതിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതലുള്ള കണക്കുകൾ ചേർത്തുവച്ചപ്പോൾ മലപ്പുറം കലാകാരൻമാര...
തിരുവാതിരയിൽ .... ശ്രീപാർവതിയായ്...
ജനുവരി 11 ധനു മാസത്തിലെ തിരുവാതിര. കേരളത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്ന്. മലയാളികളുടെ ആചാരങ്ങളും സംസ്കാരവുമായി ഇഴുകിച്ചേർന്ന തിരുവാതിര ആഘോഷങ്ങളിൽ പ്രാധാന്യം മലയാ...
കത്തെഴുതിയ ഓർമകളിൽ...
എത്രയും പ്രിയപ്പെട്ട വായനക്കാർ അറിയുന്നതിന്..
കുറേക്കാലമായി ഇതുപോലൊരു കത്തെഴുതിയിട്ട്. ഇന്ന് രണ്ടുംകൽപ്പിച്ച് എഴുതാമെന്ന് കരുതി. എത്രകാലമായി കാണും ഇതുപോലൊരു ...
ഇതാ...ഇതരർക്കായി ഒരു ഗ്രാമസഭ
ഇതരസംസ്‌ഥാന തൊഴിലാളികൾക്ക് കൂടിച്ചേരാനും അവരുടെ വിഷമതകൾ പങ്കിടാനുമായി ഒരിടം. അത്തരമൊരു സങ്കൽപ്പത്തിൽ ഗ്രാമസഭകൾക്ക് രൂപം കൊടുക്കുകയാണ് കാരശേരി ഗ്രാമപഞ്ചായത്ത്. ...
തമിഴകത്തെ ’ചെങ്കോൽ‘ ശശികലയ്ക്ക്
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടർന്ന് ഒഴിഞ്ഞ പാർട്ടി ജനറൽ സെക്രട്ടറിസ്‌ഥാനത്തേക്ക് തോഴി ശശികലയെ തെരഞ്ഞെടുക്കണമെന്ന് പാർട്ടി ജനറൽ ബോഡി യോഗത്തിന്റ...
കൊല്ലുന്നത് ലഹരിയാകുമ്പോൾ
ആറ്റിങ്ങലിൽ അടുത്തടുത്തായി നടന്ന രണ്ട് കൊലപാതകങ്ങളുടേയും ചോരപുരണ്ടത് ഒരു കൈയിൽ ആണെന്ന വാർത്ത ഇപ്പോഴും വിശ്വസിക്കാനാവാതെ അന്ധാളിപ്പിലാണ് ആറ്റിങ്ങലുകാർ.
മദ്യപി...
കാരുണ്യത്തിന്റെ കാക്കിക്കുപ്പായമണിഞ്ഞ് കൊച്ചിയിലെ ഓട്ടോ ബ്രദേഴ്സ്
നമ്മുടെ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരാണ് ഓട്ടോത്തൊഴിലാളികൾ. ജീവിതത്തിൽ ഒരു തവണയെങ്കിലും ഓട്ടോറിക്ഷകളിൽ കയറാത്ത ആരെങ്കിലും ഉണ്ടോയെന്നു തന്നെ സംശയമ...
ബെറ്റിനാഷ് പറക്കുകയാണ്...എൺപതിലും....
നമ്മുടെയൊക്കെ നാട്ടിൽ 55 വയസുകഴിയുമ്പോൾ തന്നെ വിശ്രമജീവിതം ആരംഭിക്കുകയാണ്. എനിക്കൊന്നും ചെയ്യാൻ പറ്റില്ല, ആരോഗ്യം കുറവാണ്, ഭയങ്കര ക്ഷീണമാണു തുടങ്ങിയ ഒട്ടേറെ കാര...
പാട്ടുപുര നാണു പഴമയുടെ കൂട്ടുകാരൻ
നാടൻപാട്ടുകളുടെ ഉപാസകനായ വടകര തിരുവള്ളൂരിലെ പാട്ടുപുര നാണു പഴയകാല കാർഷിക ഉപകരണങ്ങളുടെ തോഴനാണ്.

കാർഷിക സംസ്കാരത്തിന്റെ അടയാളപ്പെടുത്തലുകളായ കാർഷികോപകരണങ...
തെരുവു നായകൾക്ക് അഭയമൊരുക്കി രാകേഷ്
വളരെ പരിതാപകരമായ സാഹചര്യത്തിലാണ് അവളെ രാകേഷ് ശുക്ല കണ്ടത്. തെരുവിൽ കഴിയുന്നതിന്റെ എല്ലാ ദൈന്യതയും ആ കണ്ണുകളിലൂടെ, ആ നോട്ടത്തിലൂടെ അദ്ദേഹത്തിന് ബോധ്യമായി. വാത്സല...
യുഎന്നിന്റെ ഞെട്ടിക്കുന്ന കണക്കുകൾ
കുട്ടികൾ നാളെയുടെ സ്വത്താണ്. അവരുടെ മരണം രാജ്യത്തിന്റെയും, എന്തിന് ലോകത്തിന്റെതന്നെ അധഃപതനവുമാണ്.

കുട്ടികളുടെ കാര്യത്തിൽ മുന്നറിയിപ്പുമായി ഐക്യരാഷ്ര്‌...
വിനോദമെന്നാൽ കേരളം
ഇന്ത്യയിലെ ഏറ്റവും മികച്ച 15 ശരത്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒൻപതെണ്ണവും കേരളത്തിലാണെന്ന് പ്രമുഖ ട്രാവൽ സൈറ്റായ ട്രിപ് അഡ്വൈസറിന്റെ അട്രാക്ഷൻസ് ട്രെൻഡ് ഇൻഡക്സ...
ആദ്യകാല നിക്കോൺ കാമറ വിറ്റുപോയത് രണ്ടു കോടി രൂപയ്ക്ക്!
ലോകത്തെ ഏറ്റവും പഴക്കമേറിയ നിക്കോൺ ക്യാമറ ലേലത്തിൽ വിറ്റത് 4,06,000 ഡോളറിന് (ഏതാണ്ട് രണ്ടു കോടി രൂപ). വെസ്റ്റ്ലിക്‌ത് ഫോട്ടോഗ്രഫിക്ക നടത്തിയ ലേലത്തിലാണ് ക്യാമറ ...
പൂമരം കൊണ്ടു കപ്പലുണ്ടാക്കിയ ഫൈസൽ റാസി
പൂമരം കൊണ്ടു കപ്പലുണ്ടാക്കി മലയാളി മനസിൽ സ്‌ഥാനം പിടിച്ചിരിക്കുകയാണ്എറണാകുളം മഹാരാജാസ് കോളജിലെ സംഗീത വിദ്യാർഥിയായിരുന്ന ഫൈസൽ റാസി എന്ന തൃശൂർക്കാരൻ. ‘ഞാനും ഞാനുമ...
കൊച്ചുപ്രേമന്റെ ‘രൂപാന്തരം’
നാൽപ്പത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമയിലെ പ്രധാന ആകർഷണമാവുകയാണ് എം. ബി. പത്മകുമാറിന്റെ ‘രൂപാന്തരം’. ജന്മനാ അന്ധനായ രാഘവനാണ് ചിത്രത്തിലെ ...
എറിക് അനിവ എയ്ഡ്സ് രോഗം കൊടുത്തത് 104പേർക്ക്
തെക്കുകിഴക്കൻ ആഫ്രിക്കയിലെ ജനസാന്ദ്രത കൂടിയ ഒരു രാജ്യമാണ് മലാവി. ലോകത്തിൽ എയ്ഡ്സ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണിത്. ഇവ...
കോളിളക്കം ഓർമയായിട്ട് 36 വർഷം
വീണ്ടുമൊരു നവംബർ 16. 36 വർഷം മുമ്പു നടന്ന ഒരു ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ ഇന്നും മായുന്നില്ല. സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജയ...
കുഞ്ഞു രാജകുമാരി
എറണാകുളം തമ്മനത്തെ ഉപാസനയെന്ന വീട്ടിലെത്തുമ്പോൾ കൺമണി കാത്തിരിക്കുകയായിരുന്നു. സ്വർണനിറവും കറുപ്പും ചേർന്ന പട്ടുപാവാടയണിഞ്ഞ് മുടിയിൽ മുല്ലപ്പൂ ചൂടി കൈയിൽ റോസ് ...
തെരുവു നായ്ക്കൾക്ക് ഒരു സ്വർഗരാജ്യം
യാതൊരു ആകുലതകളുമില്ലാതെ അടിച്ചുപൊളിച്ചുകഴിയാൻ ഒരിടമുണ്ടെങ്കിൽ അതിനെ സ്വർഗം എന്നു വിളിച്ചാൽ തെറ്റാകുമെന്ന് ആരും പറയില്ല. സ്വർഗം കിട്ടിയാൽ പിന്നെ മറ്റെന്തുവേണം. ...
നടന്നു നടന്നു....നടത്തം രാജേന്ദ്രൻ
തന്റെ ജീവിതം തന്നെ നടത്തമാക്കിയതിന് കാലം രാജേന്ദ്രന് ബഹുമതി നൽകിയേക്കും. തമിഴ്നാട്–കേരളം അതിർത്തിയായ കളിയിക്കാവിളയ്ക്ക് സമീപം തളച്ചാൻവിള സ്വദേശി ചെല്ലയ്യൻ മ...
കേരളം * 60
(സ്വന്തം ലേഖകൻ)
തിരുവനന്തപുരം, നവം.1

കേരളത്തിലെ ഒരു കോടി 35 ലക്ഷത്തിൽപരം ജനങ്ങളെ ഭരണപരമായി ഒന്നിച്ചുചേർക്കുന്ന ആ മഹാസംഭവം വമ്പിച്ച ആഹ്ളാദാഘോഷങ്ങളോടുകൂ...
ശരിയായ ചര്യകളിലൂടെ ആരോഗ്യം
ഒക്ടോബർ 28 ദേശീയ ആയുർവേദ ദിനം

ധന്വന്തരി ജയന്തി ദിനമായ ഇന്ന് ദേശീയ ആയുർവേദ ദിനമായി ആചരിക്കുകയാണ്. ധന്വന്തരി വൈദ്യശാസ്ത്രത്തിന്റെ ആചാര്യനായി അംഗീകരി...
സ്നേഹത്തണലായി ഗാന്ധിഭവൻ
ഇവിടെയാണ് ഈശ്വരസാന്നിധ്യം. മാനവസേവയാണ് യഥാർഥ ഈശ്വരസേവ എന്ന ചിന്തയിലേക്കാണ് പത്തനാപുരം ഗാന്ധിഭവൻ നമ്മെ നയിക്കുന്നത്. ആരോരുമില്ലാത്തവർക്ക് ആശങ്കവേണ്ട. അവർക്കായി ഗ...
ശിവകാശി എന്നും ഇങ്ങിനെയൊക്കെയാണ്...
പൂരത്തിന്റെയും വെടിക്കെട്ടിന്റെയും നാട്ടിൽ നിന്ന് പടക്കങ്ങളുടെ നാട്ടിലേക്കു വണ്ടി കയറുമ്പോൾ ദീപാവലിക്ക് ദിവസങ്ങൾ ഇനിയും ബാക്കിയുണ്ടായിരുന്നു. തമിഴ്നാട്ടിലെ വിരു...
തോക്കിനെ തോൽപിച്ച വിദ്യാമന്ത്രം
മാവോയിസ്റ്റ് യൂണിഫോമണിഞ്ഞ് തങ്ങൾക്കു നേരേ തോക്കു ചൂണ്ടി നിൽക്കുന്ന ഒമ്പതു വയസുകാരിയെക്കണ്ട് പോലീസുകാർ സ്തബ്ധരായി. എന്തു ചെയ്യണമെന്ന് അവർ എന്നോടു സാറ്റലൈറ്റ് ഫോണ...
എല്ലാവർക്കും കാഴ്ചയുണ്ടാകട്ടെ
ഒക്ടോബർ 13 കാഴ്ചദിനം
ശാരീരിക വൈകല്യങ്ങളെ വെല്ലുവിളിയായി സ്വീകരിച്ചും അതിജീവിച്ചും ജീവിതവിജയം നേടി ലോകത്തിനു വെളിച്ചം പകർന്ന അന്ധയും ബധിരയും മൂകയുമായ ഹ...
അക്ഷരങ്ങളിലെ ആകാശം
റെയിൽവേ ഗുഡ്സ്ഷെഡിലെ വളം ചാക്കുകൾക്കിടയിൽ നിന്ന് ഇ.എ.ഷാജു ചുമന്നുകൊണ്ടുപോകുന്ന കിലോക്കണക്കിന് ഭാരമുള്ള ചാക്കുകളേക്കാൾ കനമുണ്ട് ഷാജു ചുമക്കുന്ന ജീവിതഭാരത്തിന്. എ...
ഇന്ത്യൻ ബോണ്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഡിസംബറിൽ അപ്രതീക്ഷിതമായാണ് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ കാണാൻ ലാഹോറിലെ അല്ലാമ ഇഖ്ബാൽ ഇന്റർ നാഷണൽ എയർപോർട്ടിൽ ഇറങ്...
മനസിൽ കണ്ടാൽ നിപിൻ മാനത്തുകാണും
മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ പുതുമകൾ നിറഞ്ഞതാണു മെന്റലിസ്റ്റ് എന്ന വാക്ക്. പ്രേതം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോഴാണു മെന്റലിസ്റ്റ് എന്ന വാക്ക...
തീവ്രവാദം അതിരുവിടുന്ന ഉറി
കോട്ടയത്തെ പത്രപ്രവർത്തകർ ഉറിയിലെ അതിർത്തിഗേറ്റിൽ പിടിച്ചുകൊണ്ടുനിന്ന് പാക്കിസ്‌ഥാനിലെ ഗ്രാമീണരെ കൈവീശിക്കാണിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. യാത്രക്കാരെന...
കാലാതീതനായ ചലച്ചിത്രകാരൻ
എല്ലാക്കാലത്തും സിനിമാചിത്രീകരണ വഴിയിൽ പുത്തൻ വഴിത്താരകൾ കണ്ടെത്തിയവയാണ് ന്യൂ ജനറേഷൻ സിനിമകൾ. അത്തരത്തിൽ സിനിമയുടെ ചരിത്രവഴികളെ തേടി ചെല്ലുമ്പോൾ ന്യൂ ജനറേഷൻ സംവ...
പുലിവട്ടം
ഒറിജിനൽ പുലികൾ കണ്ടാൽ പോലും ഒന്ന് സംശയിച്ചേക്കും, സ്വന്തം കൂട്ടത്തിലുള്ളവർ തന്നെയണോ ഈ തുള്ളിച്ചാടുന്നതെന്ന് കൺഫ്യൂഷനാകും. കാട്ടിലെ പുലിയെ വെല്ലുന്ന മേയ്ക്കോവറോട...
ട്രോളിപഠിക്കാം
ട്രോളുകളും ട്രോളന്മാരും അടക്കിവാഴുന്ന കാലമാണിത്. എന്തുകാര്യത്തെയും ആക്ഷേപഹാസ്യത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുക ട്രോളുകളുടെ പ്രത്യേകതയാണ്. ലോകത്തിന്റെ ഏതുകോണിൽ ന...
ഗോൾഡൻ മിനിറ്റിലെ രക്ഷാദൂതൻ
<യ> രഞ്ജിത് ജോൺ

അപകടസ്‌ഥലങ്ങളിൽ ഞൊടിയിടയിൽ അവർ പാഞ്ഞെത്തും. നാടും നാട്ടുകാരും ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നു മുക്‌തരാകുന്നതിനു മുൻപെ മിന്നൽപ്പിണ...
തെരുവുനായ വേട്ട; പഞ്ചായത്തംഗത്തിന് അഭിനന്ദന പ്രവാഹം
വൈപ്പിൻ: എറണാകുളം വൈപ്പിൻ ഞാറക്കൽ പഞ്ചായത്തിൽ ആക്രണകാരികളായ നായകളെ തെരഞ്ഞുപിടിച്ച് വകവരുത്തിയ പതിനഞ്ചാം വാർഡംഗം മിനി രാജുവിനു ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമു...
ഉപവാസത്തിലൂടെ ശുദ്ധീകരണം; ശരീരത്തിനും മനസിനും
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തിന്റെ ഫലമാണു നല്കുന്നത് (ുൗൃശളശരമശേീി, രഹലമിരശിഴ ലളളലരേ). ഉപവാസത്തിലൂടെ നാം...
കോടമഞ്ഞിൽ പുതഞ്ഞ് പാലക്കയംതോട്
മൂന്നാറിനെയും ഊട്ടിയേയും വെല്ലുന്ന കോടമഞ്ഞ്, കുടകുമലനിരകളുടെ സാന്നിധ്യം, നോക്കെത്താദൂരത്തോളം പുൽമേടുകൾ, സമുദ്രനിരപ്പിൽനിന്നു 3500 അടി ഉയരം, അപൂർവങ്ങളായ സസ്യജീവജ...
ഭക്‌തിനൈവേദ്യമായി കൃഷ്ണകവിതകൾ
ഓഗസ്റ്റ് 24 ജന്മാഷ്‌ടമി. പ്രശസ്ത കവയത്രി ബി. സുഗതകുമാരി കുറിച്ചിട്ട ഉണ്ണിക്കണ്ണന്റെ കവിതകളിലൂടെ ഒരു പ്രദക്ഷിണം.

നീലമേഘം പോലിരുണ്ടു
പൊൻതളയണിഞ്ഞൊരുണ്ണി<...
ഒളിമ്പിക്സും ഇന്ത്യയും പിന്നെ 14 സെക്കൻഡും
ഒളിമ്പിക്സിന് കൊടിയിറങ്ങിയെങ്കിലും സോഷ്യൽ മീഡിയയിൽ ഉടനെയെങ്ങും ഒളിമ്പിക്സുമായി ബന്ധപ്പെട്ട ട്രോളുകൾക്ക് തിരശീല വീഴില്ല. ട്രോളുകൾ ഒരു ഐറ്റമായി ഒളിമ്പിക്സിന് ഉൾപ്...
ആടു പാമ്പേ...ആടു പാമ്പേ...ആടാടുപാമ്പേ....
കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിലൊന്നാണ് മൂർഖൻ. അതുകൊണ്ടു തന്നെ ഇവ മനുഷ്യജീവന് വലിയ ഭീഷണി ഉയർത്തുന്നവയാണ് ഇവ. പണ്ടുകാലങ്ങളിൽ വഴിയിലോ വീട്ടുപര...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.