Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


തോക്കിനെ തോൽപിച്ച വിദ്യാമന്ത്രം
മാവോയിസ്റ്റ് യൂണിഫോമണിഞ്ഞ് തങ്ങൾക്കു നേരേ തോക്കു ചൂണ്ടി നിൽക്കുന്ന ഒമ്പതു വയസുകാരിയെക്കണ്ട് പോലീസുകാർ സ്തബ്ധരായി. എന്തു ചെയ്യണമെന്ന് അവർ എന്നോടു സാറ്റലൈറ്റ് ഫോണിലൂടെ ചോദിച്ചു. കൊന്നുകളഞ്ഞേക്കാനുള്ള അനുവാദമായിരുന്നു അവർ പ്രതീക്ഷിച്ചിരുന്നത്. ഞാൻ പറഞ്ഞു, അരുത,് അവളെ സുരക്ഷിതയായി കൂട്ടിക്കൊണ്ടു വരിക. രജനി മൊത മാഞ്ചി എന്ന ആ പെൺകുട്ടിയാണ് മാവോയിസ്റ്റ് വേട്ടയുടെ തന്ത്രം മാറ്റാൻ എന്നെ പ്രേരിപ്പിച്ചത്.‘ ഒഡീഷയിൽ മാവോയിസ്റ്റുകളുടെ അടിവേരറുക്കുന്നതിന് അശ്രാന്തപരിശ്രമം നടത്തുന്ന മലയാളിയായ ഐപിഎസ് ഓഫീസർ അനൂപ് കൃഷ്ണ ഇതു പറയുമ്പോൾ കൂടുതൽ വികാരാധീനനായി. തോക്കുകൾ തോറ്റിടത്ത് സ്നേഹവും വിദ്യാഭ്യാസവും വിജയംവരിക്കുന്നതിന്റെ അനുഭവ സാക്ഷ്യം അദ്ദേഹം രാഷ്ട്രദീപികയുമായി പങ്കുവച്ചു. ഇപ്പോൾ ഒഡീഷയിലെ മാവോയിസ്റ്റ് വിരുദ്ധസേനയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പി(എസ്ഒജി) ന്റെ കമൻഡാന്റാണ് കൊല്ലം സ്വദേശിയായ അനൂപ് കൃഷ്ണ.

ഒഡീഷയെ മാവോയിസ്റ്റ്വിമുക്‌ത സംസ്‌ഥാനമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലേക്ക് എത്തുന്നുവെന്നാണ് അദ്ദേഹം ഭുവനേശ്വറിലെ ട്രൈഡന്റ് ഹോട്ടലിൽ വച്ചു രാഷ്ട്രദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്. മാവോയിസ്റ്റുകൾക്കെതിരേ റെയ്ഡ്, അറസ്റ്റ്, വെടിവയ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ മാത്രമല്ല തങ്ങൾ ചെയ്യുന്നത്. അവരുടെ കെണിയിൽ അകപ്പെടാതെ ആദിവാസികളടക്കമുള്ള ഗ്രാമീണരെ രക്ഷിക്കുകയെന്നതും ഇപ്പോൾ തങ്ങളുടെ പ്രധാന ദൗത്യമാണ്. പോലീസും സർക്കാർ സംവിധാനങ്ങളുമാണ് മിത്രങ്ങളെന്നും മാവോയിസ്റ്റുകൾ നിങ്ങളെ നശിപ്പിക്കുന്ന ശത്രുക്കളാണെന്നും ഗ്രാമീണരേയും ഗോത്രവർഗക്കാരേയും ബോധ്യപ്പെടുത്തുന്നതിനു ഞങ്ങൾ വലിയ പ്രചാരം നൽകുന്നു. വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മാവോയിസത്തിലേക്ക് ആദിവാസികളെ ആകർഷിക്കുന്നതിലെ മുഖ്യഘടകം. 2010ൽ റായ്ഗഡ ജില്ലാ പോലീസ് മേധാവിയായിരുന്ന കാലത്തുണ്ടായ അനുഭവം ഇതിന് അടിവരയിടുന്നതാണെന്ന് അനൂപ് കൃഷ്ണ പറഞ്ഞു. അക്കാലത്ത് മാവോയിസ്റ്റുകൾ പിടിമുറുക്കിയ പ്രദേശമായിരുന്നു ആന്ധ്രപ്രദേശിനോടു ചേർന്നു കിടക്കുന്ന റായ്ഗഡ ജില്ല. ഒരിക്കൽ സേനാംഗങ്ങൾ ഒരു ഗ്രാമത്തിൽ മാവോയിസ്റ്റുകളെ നേരിട്ടു. കുറച്ചുപേർ കൊല്ലപ്പെട്ടു. ചിലർ ഓടി രക്ഷപ്പെട്ടു. ഒടുവിൽ ഒൻപതു വയസുള്ള രജനി മൊത മാഞ്ചി മാത്രം ഒറ്റപ്പെട്ടു. തന്റെ നിർദേശപ്രകാരം പോലീസ് ക്യാമ്പിലെത്തിച്ച അവളെ വനിതാ കോൺസ്റ്റബിൾമാരുടെ സഹായത്തോടെ മൂന്നുദിവസം ചോദ്യം ചെയ്തു. എങ്ങനെയാണ് മാവോയിസ്റ്റ് സംഘത്തിൽ ഉൾപ്പെട്ടതെന്ന് അവൾ വിശദമായി പറഞ്ഞു. അവളുടെ വിവരണം എന്നെ ഞെട്ടിച്ചു. മാവോയിസ്റ്റുകളുടെ ഡാൻസും പാട്ടും മറ്റുകലാപരിപാടികളുമാണ് അവളെ ആകർഷിച്ചതെന്നാണ് അവൾ പറഞ്ഞത്. അവളുടെ കാഴ്ചപ്പാടിൽ മാവോയിസ്റ്റുകളെന്നാൽ കലാകാരന്മാരാണ്.

കൾച്ചറൽ വിംഗ് ഉണ്ടാക്കിയാണ് മാവോയിസ്റ്റുകൾ നിഷ്കളങ്കരായ കുട്ടികളെ ആകർഷിക്കുന്നതെന്നു ഞങ്ങൾക്കു വ്യക്‌തമായി. ഒരിക്കൽ അകപ്പെട്ടാൽ പിന്നെ മോചനമില്ലാത്തതാണ് മാവോയിസം. അഞ്ചാംദിവസവും അവളുടെ അറസ്റ്റ് രേഖപ്പെടുത്താതെ ഞാൻ ചോദിച്ചു നിന്റെ ആഗ്രഹമെന്താണ്. അവൾ പറഞ്ഞു എനിക്കു പഠിക്കണം. ഞാൻ അവളെ റായ്ഗഡയിൽത്തന്നെ വിദൂരമായ മറ്റൊരു പ്രദേശത്ത് ക്രിസ്ത്യൻ മിഷനറി സ്കൂളിൽ കൊണ്ടുചെന്നാക്കി. ഒക്ടോബറിലായിരുന്നു ഈ സംഭവം. പിന്നീട് മാർച്ചിൽ സ്കൂൾ അവധി തുടങ്ങിക്കഴിഞ്ഞപ്പോഴാണ് താൻ അവളെക്കുറിച്ച് ഓർത്തത്. പോലീസുകാരെ വിട്ട് സ്കൂളിൽ അന്വേഷിപ്പിച്ചു. അവധി തുടങ്ങിയപ്പോൾ അവൾ വീട്ടിൽപ്പോയെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്. രണ്ടുദിവസമെങ്കിലും യാത്ര ചെയ്താലേ അവളുടെ ഗ്രാമത്തിലെത്താൻ കഴിയൂ. അവൾ മാവോയിസ്റ്റുകളുടെ കൂടെ ചേർന്നുകാണുമെന്നാണ് ഞങ്ങൾ കരുതിയത്. പിന്നീട് രജനിയെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല. എന്നാൽ അവധികഴിഞ്ഞു സ്കൂൾ തുറന്നപ്പോൾ ആദ്യം സ്കൂളിലെത്തിയ കുട്ടി അവളായിരുന്നുവെന്നു ഞാൻ അറിഞ്ഞു. ഇപ്പോഴും നല്ല നിലയിൽ വിദ്യാഭ്യാസം തുടരുന്ന രജനി തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അനൂപ് കൃഷ്ണ പറഞ്ഞു. ഒരുപാടു പാഠങ്ങൾ നൽകിയ അനുഭവമായിരുന്നു അത്.

പുതിയ മനസും പുതിയ സ്വപ്നങ്ങളും

ഇളം തലമുറയെ രക്ഷിച്ചാൽ മാത്രമേ ഒഡീഷയിൽ മാവോയിസത്തിന്റെ അടിവേരറുക്കാൻ കഴിയു എന്നു മനസിലാക്കിത്തന്ന സംഭവമായിരുന്നു റായ്ഗഡയിലേതെന്ന് അനൂപ് കൃഷ്ണ പറഞ്ഞു. ഇതോടെ ഗ്രാമങ്ങളിൽ വ്യാപകമായ പ്രചാരണങ്ങൾ നടത്താൻ ഞാൻ തീരുമാനിച്ചു. മുമ്പൊരിക്കൽ മാവോയിസ്റ്റുകൾ പിടിമുറുക്കിയ ഒരു ഗ്രാമം സന്ദർശിച്ച ഒരു എസ്പിയുടെ ദുരനുഭവം എനിക്കറിയാമായിരുന്നു. അന്ന് ഗ്രാമീണർ എസ്പിയെ ബന്ദിയാക്കി അപമാനിച്ച് പീഡിപ്പിച്ചിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് ഞാൻ ഗ്രാമങ്ങളിലേക്കു കടന്നുചെന്നത്. കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നതിനുള്ള വഴികളാണ് ഞാൻ ആലോചിച്ചത്. അങ്ങനെ ഭുവനേശ്വറിലുള്ള കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസുമായി(കിസ്) ബന്ധപ്പെട്ടു. കിസ് ഡയറക്ടർ ഡോ. അച്യുത സാമന്ത ഇരുകൈയും നീട്ടി ഞങ്ങളെ സ്വീകരിച്ചു.

ഗ്രാമീണരെ ബോധവത്കരിക്കാൻ ’പുതിയമനസും പുതിയ സ്വപ്നവും’ എന്ന പേരിൽ ഒരു വീഡിയോ ഫിലം തയാറാക്കിയാണു ഗ്രാമങ്ങളിലേക്കു ഞങ്ങൾ പോയത്. ആദ്യവർഷം ഗ്രാമമുഖ്യന്മാരേയും മറ്റും സമീപിച്ച് 250 കുട്ടികളെ സംഘടിപ്പിച്ച് കിസിൽ എത്തിച്ചു. പിന്നീട് ഓരോവർഷവും ആയിരത്തിലധികംപേർ എന്റെ ഓഫീസിനു മുന്നിൽ ക്യൂ നിൽക്കുന്ന കാഴ്ചയാണ് കണ്ടത്.കിസിൽ പഠനം തുടങ്ങിയ കുട്ടികൾ അവധിക്കു വീടുകളിലെത്തുമ്പോൾ ആ ഗരാമമാകെ വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിയുന്നതായി എനിക്കു ബോധ്യമായിട്ടുണ്ട്. കുട്ടികൾ പറയുന്ന ചെറിയ ഇംഗ്ലീഷ് വാക്കുകൾപോലും രക്ഷിതാക്കളേയും കുടുംബാംഗങ്ങളേയും പുളകിതരാക്കുന്നതായും ഞാൻ മനസിലാക്കി. ഇപ്പോൾ വർഷംതോറും ആയിരക്കണക്കിന് അപേക്ഷകരാണ് എത്തുന്നത്. എന്നാൽ മാവോയിസ്റ്റുകളും അവരെ അനുകൂലിക്കുന്നവരും തങ്ങൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന തരത്തിൽ ദുഷ്പ്രചാരണം നടത്തി. അതിനെയെല്ലാം അതിജീവിക്കാനുള്ള പിന്തുണ വിദ്യാഭ്യാസം നേടിത്തുടങ്ങിയ കുട്ടികളുടെ കുടുംബാംഗങ്ങൾ ഞങ്ങൾക്കു തന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ പുതുതലമുറയെ രക്ഷിക്കാനും മാവോയിസ്റ്റുകളുടെ ശക്‌തി ക്ഷയിപ്പിക്കാനും കഴിയൂ എന്ന യാഥാർഥ്യം സംസ്‌ഥാന സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിനും ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. ഒഡീഷയിൽ വിദൂര ഗ്രാമങ്ങളിലുള്ള സർക്കാർ സ്കൂളുകളുടെ സ്‌ഥിതി ദയനീയമാണ.് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉണ്ടെങ്കിലും അധ്യാപകരില്ലാത്തതാണ് പ്രധാന പ്രശ്നം. മുന്നൂറു കുട്ടികൾക്കു വരെ ചിലപ്പോൾ ഒരു അധ്യാപികയേ ഉണ്ടാവുകയുള്ളു. ഒന്നും രണ്ടും അധ്യാപകർ മാത്രമുള്ള സ്കൂളുകളാണ് ഏറെയും. ഇതുമൂലം ആദിവാസികൾക്കും ദരിദ്രർക്കും സർക്കാർ സ്കൂളുകൾ പ്രയോജനരഹിതമായി മാറുന്നു. ഇതു മനസിലാക്കി ആദിവാസികുട്ടികളെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകളിൽ പഠിപ്പിക്കുന്നതിനുള്ള പദ്ധതി ഒഡീഷ സർക്കാർ അംഗീകരിച്ചു നടപ്പിലാക്കി. അതിനുള്ള ചെലവുകൾ സർക്കാർ വഹിക്കും. ഇതുവഴി നൂറുകണക്കിനു കുട്ടികളെ രക്ഷിക്കാൻ കഴിയുന്നുണ്ട്. ഞാൻ റായ്ഗഡയിൽ ചെല്ലുമ്പോൾ മാവോയിസ്റ്റ് ആക്രമണങ്ങളിൽ രാജ്യത്തെ എട്ടാമത്തെ ജില്ലയായിരുന്നു റായ്ഗഡ. എന്നാൽ ഇപ്പോൾ ആദ്യത്തെ 100 ജില്ലകളിൽ പോലും റായ്ഗഡ ഉൾപ്പെടുന്നില്ലെന്നും അനൂപ് കൃഷ്ണ അഭിമാനത്തോടെ പറയുന്നു.
2006 ഐപിഎസ് ബാച്ചുകാരനായ അനൂപ് കൊല്ലം പികെഎം കോളജിലാണ് വിദ്യാഭ്യാസം നേടിയത്. ഒഡീഷ കേഡറിൽ എത്തിയശേഷം റായ്ഗഡയ്ക്കു പുറമേ ബർഗഡ്, മയൂർഭൻജ് ജില്ലകളിലും എസ്പിയായി പ്രവർത്തിച്ചു. പിന്നീട് ഈ വർഷം ജനുവരിയിലാണ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് കമൻഡാന്റായി ചുമതലയേറ്റത്. കണ്ണൂർ തളാപ്പ് സ്വദേശിനി ശുഭശ്രീയാണ് ഭാര്യ.

കീഴടങ്ങൽ കൂടി, ആക്രമണങ്ങൾ കുറഞ്ഞു

നിരക്ഷരരും ദരിദ്രരുമായ ആദിവാസികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഒഡീഷയിൽ മാവോയിസ്റ്റുകൾ പിടിമുറുക്കിയത്. പോലീസുകാരേയും ബിഎസ്എഫ് ജവാന്മാരേയും കൊലപ്പെടുത്തിയും സർക്കാർ സംവിധാനങ്ങളെ അട്ടിമറിച്ചും തഴച്ചുവളർന്ന മാവോയിസം ഒഡീഷയെ ദരിദ്ര സംസ്‌ഥാനമാക്കി മാറ്റുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ സമ്പന്നതയും അനന്തമായ ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്താനാവാതെയും വ്യവസായവത്കരണത്തിലൂടെ മുന്നേറാനാവാതെയും ഒഡീഷ മറ്റു സംസ്‌ഥാനങ്ങളേക്കാൾ ഏറെ പിന്നോക്കം പോയി. സ്‌ഥിരതയുള്ള ഭരണമുണ്ടായിട്ടും സംസ്‌ഥാനത്തിനു സാമ്പത്തിക പുരോഗതി കൈവരിക്കാനാവാത്തതിനു പിന്നിൽ മാവോയിസ്റ്റുകൾക്കും നക്സലൈറ്റുകൾക്കും പ്രധാന പങ്കുണ്ട്. സേനയുടെ ബഹുമുഖ പോരാട്ടത്തിലൂടെ സംസ്‌ഥാനത്തു മാവോയിസ്റ്റുകളുടെ പ്രവർത്തനം ദുർബലപ്പെട്ടു വരുന്നതായി മുഖ്യമന്ത്രി നവീൻ പട്നായിക് നിയമസഭയിൽ വ്യക്‌തമാക്കിയിരുന്നു. മൽക്കൻഗിരി, കൊറാപുട്, നൗപഡ, കലഹന്ദി, ബൊലാൻഗിർ ജില്ലകളിലാണ് ഇപ്പോൾ മാവോയിസ്റ്റുകളുടെ സാന്നിധ്യം കൂടുതലുള്ളത്. ഇവിടങ്ങളിലും നിരവധിപ്പേർ മാവോയിസം ഉപേക്ഷിക്കാൻ തയാറാകുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കിയരുന്നു.

ഇക്കഴിഞ്ഞ ജൂലൈയിൽ 150 കേസുകളിൽ പ്രതികളായ മാവോയിസ്റ്റ് ദമ്പതികൾ പോലീസിനു കീഴടങ്ങി. മൽക്കൻഗിരിയിലാണ് ഇവർ കീഴടങ്ങിയത്. രണ്ടുലക്ഷം രൂപ തലയ്ക്കു വില പ്രഖ്യാപിക്കപ്പെട്ടിരുന്ന രണ്ടുപേരാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ പത്തിനു കീഴടങ്ങിയത്. സെപ്റ്റംബർ 24ന് ആറുപേർ കീഴടങ്ങി. ഇക്കഴിഞ്ഞ മാർച്ചിൽ 117 പേരാണ് കീഴടങ്ങിയത്. ഇവരിൽ 34 പേർ സ്ത്രീകളായിരുന്നു. മൽക്കൻഗിരിയിലായിരുന്നു ഈ കൂട്ടക്കീഴടങ്ങൽ. കൂടാതെ ദാരവ ഡിവിഷനിൽ 19 പേരും കലിമെലയിൽ 57 പേരും കീഴടങ്ങുകയുണ്ടായി.

മാവോയിസ്റ്റുകൾ കീഴടങ്ങുന്നതു വ്യാപകമായതോടെ ആക്രമണങ്ങൾ കുറഞ്ഞുതുടങ്ങി. കഴിഞ്ഞ 12 വർഷത്തിനിടെ 919 സംഭവങ്ങളിലായി 184 സൈനികരും 259 തദ്ദേശവാസികളും 152 മാവോയിസ്റ്റുകളുമാണ് സംസ്‌ഥാനത്തു കൊല്ലപ്പെട്ടത്. 2009–10 കാലഘട്ടത്തിലായിരുന്നു കൂടുതൽ അക്രമങ്ങൾ. 2009ൽ 148 ആക്രമണങ്ങളാണ് ഉണ്ടായത്. എന്നാൽ 2013, 20014, 20015 വർഷങ്ങളിൽ ആക്രമണങ്ങൾ 70–80 എന്ന നിലയിലേക്കു കുറഞ്ഞു. 2016 ജനുവരിയിൽ കൊറാപുട് ജില്ലയിലെ കലൈഞ്ജുല വനമേഖലയിൽ കുഴിബോംബ് പൊട്ടി രണ്ടു ബിഎസ്എഫ് ജവാൻമാർ കൊല്ലപ്പെട്ടതൊഴിച്ചാൽ പിന്നീട് വലിയ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഏതാനും വർഷങ്ങൾ മുമ്പുവരെ ആയുധമേന്തി ആക്രമണങ്ങൾക്കു നേതൃത്വം നൽകുന്ന ആയിരത്തിലധികം മാവോയിസ്റ്റ് കമാൻഡോകൾ ഉണ്ടായിരുന്ന ഒഡീഷയിൽ ഇപ്പോൾ അത്തരക്കാരുടെ എണ്ണം മുന്നൂറിനടുത്തായി ചുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ആദിവാസികളുടെ പിന്തുണ നഷ്‌ടപ്പെട്ടാൽ മാവോയിസ്റ്റുകൾക്കു പിടിച്ചുനിൽക്കാനാവില്ല.

അതിനാൽ വിദ്യാഭ്യാസം, ആതുരസേവനം, പോഷകാഹാരം, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തുടങ്ങിയവ ഉറപ്പാക്കി ആദിവാസികളെ മുഖ്യധാരയിലേക്കു കൊണ്ടുവന്ന് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഉന്മൂലനം ചെയ്യണമെന്നാണ് അനൂപ് കൃഷ്ണയെപ്പോലുള്ളവർ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും.

–സി.കെ. കുര്യാച്ചൻ

നിങ്ങൾ ശ്വസിക്കുന്നത് മരണവായു
കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ ഓരോ അമ്മയുടെയും മനസ്സിൽ എന്തുമാത്രം സ്വപ്നങ്ങളാണ് ഇതൾ വിരിയുക.. ഗർഭസ്‌ഥശിശുവിന്റെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും അമ്മയുടെ ഉള്ളിലെ സ്വ...
കിം ജോംഗ്നാമിന്റെ കൊലപാതകം: തെളിവുകൾ ഉന്നിലേക്ക് ?
കിം ജോംഗ് നാമിന്റെ കൊലപാതകത്തിനു പിന്നിൽ അർധ സഹോദരനും ഉത്തരകൊറിയൻ ഭരണാധികാരിയുമായ കിം ജോംഗ് ഉൻ തന്നെയോ ഉത്തരകൊറിയയുടെ ബദ്ധവൈരിയും അയൽരാജ്യവുമായ ദക്ഷിണകൊറിയയുടെ ...
അരുംകൊലയ്ക്ക് അച്ചാരം വാങ്ങുന്നവര്‍
2017 ഫെ​ബ്രു​വ​രി 10 നാ​ടെ​ങ്ങും തൈ​പ്പൂ​യ ആ​ഘോ​ഷ ല​ഹ​രി​യി​ലാ​ണ്. ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ഭ​ക്ത​രു​മാ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് എ​ല്ലാ റേ...
കടലാസ് എഴുത്ത്
‘‘ഓന്ത് ആത്മഹത്യ ചെയ്തു, ആത്മഹത്യ കുറിപ്പ് ഇങ്ങനെ
നിറം മാറുന്ന മത്സരത്തിൽ ഞാൻ മനുഷ്യരോട് പരാജയപ്പെട്ടു ’’

ഒന്നു ചിന്തിച്ചാൽ നൂറായിരം അർഥങ്ങൾ കിട്ടുന്ന...
ആരുടെ കൈകൾ ?
2014 ഫെബ്രുവരി 10. സമയം രാവിലെ എട്ട്്. തലേദിവസം രാത്രി എഴരയോടെ പള്ളിക്കമ്മിറ്റി മീറ്റിംഗിനായി വീട്ടിൽ നിന്നിറങ്ങിയ ഉപ്പ നേരം പുലർന്നിട്ടും വീട്ടിൽ തിരിച്ചെത്താത...
മലയാള സിനിമാ ഭൂപടത്തിലെ മലപ്പുറം
മലയാള സിനിമയിലെ മലപ്പുറത്തിൻറെ ഭാഗധേയം മരുന്നിനു മാത്രമാണുള്ളതെന്നാണ് കരുതിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതലുള്ള കണക്കുകൾ ചേർത്തുവച്ചപ്പോൾ മലപ്പുറം കലാകാരൻമാര...
തിരുവാതിരയിൽ .... ശ്രീപാർവതിയായ്...
ജനുവരി 11 ധനു മാസത്തിലെ തിരുവാതിര. കേരളത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്ന്. മലയാളികളുടെ ആചാരങ്ങളും സംസ്കാരവുമായി ഇഴുകിച്ചേർന്ന തിരുവാതിര ആഘോഷങ്ങളിൽ പ്രാധാന്യം മലയാ...
കത്തെഴുതിയ ഓർമകളിൽ...
എത്രയും പ്രിയപ്പെട്ട വായനക്കാർ അറിയുന്നതിന്..
കുറേക്കാലമായി ഇതുപോലൊരു കത്തെഴുതിയിട്ട്. ഇന്ന് രണ്ടുംകൽപ്പിച്ച് എഴുതാമെന്ന് കരുതി. എത്രകാലമായി കാണും ഇതുപോലൊരു ...
ഇതാ...ഇതരർക്കായി ഒരു ഗ്രാമസഭ
ഇതരസംസ്‌ഥാന തൊഴിലാളികൾക്ക് കൂടിച്ചേരാനും അവരുടെ വിഷമതകൾ പങ്കിടാനുമായി ഒരിടം. അത്തരമൊരു സങ്കൽപ്പത്തിൽ ഗ്രാമസഭകൾക്ക് രൂപം കൊടുക്കുകയാണ് കാരശേരി ഗ്രാമപഞ്ചായത്ത്. ...
തമിഴകത്തെ ’ചെങ്കോൽ‘ ശശികലയ്ക്ക്
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടർന്ന് ഒഴിഞ്ഞ പാർട്ടി ജനറൽ സെക്രട്ടറിസ്‌ഥാനത്തേക്ക് തോഴി ശശികലയെ തെരഞ്ഞെടുക്കണമെന്ന് പാർട്ടി ജനറൽ ബോഡി യോഗത്തിന്റ...
കൊല്ലുന്നത് ലഹരിയാകുമ്പോൾ
ആറ്റിങ്ങലിൽ അടുത്തടുത്തായി നടന്ന രണ്ട് കൊലപാതകങ്ങളുടേയും ചോരപുരണ്ടത് ഒരു കൈയിൽ ആണെന്ന വാർത്ത ഇപ്പോഴും വിശ്വസിക്കാനാവാതെ അന്ധാളിപ്പിലാണ് ആറ്റിങ്ങലുകാർ.
മദ്യപി...
കാരുണ്യത്തിന്റെ കാക്കിക്കുപ്പായമണിഞ്ഞ് കൊച്ചിയിലെ ഓട്ടോ ബ്രദേഴ്സ്
നമ്മുടെ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരാണ് ഓട്ടോത്തൊഴിലാളികൾ. ജീവിതത്തിൽ ഒരു തവണയെങ്കിലും ഓട്ടോറിക്ഷകളിൽ കയറാത്ത ആരെങ്കിലും ഉണ്ടോയെന്നു തന്നെ സംശയമ...
ബെറ്റിനാഷ് പറക്കുകയാണ്...എൺപതിലും....
നമ്മുടെയൊക്കെ നാട്ടിൽ 55 വയസുകഴിയുമ്പോൾ തന്നെ വിശ്രമജീവിതം ആരംഭിക്കുകയാണ്. എനിക്കൊന്നും ചെയ്യാൻ പറ്റില്ല, ആരോഗ്യം കുറവാണ്, ഭയങ്കര ക്ഷീണമാണു തുടങ്ങിയ ഒട്ടേറെ കാര...
പാട്ടുപുര നാണു പഴമയുടെ കൂട്ടുകാരൻ
നാടൻപാട്ടുകളുടെ ഉപാസകനായ വടകര തിരുവള്ളൂരിലെ പാട്ടുപുര നാണു പഴയകാല കാർഷിക ഉപകരണങ്ങളുടെ തോഴനാണ്.

കാർഷിക സംസ്കാരത്തിന്റെ അടയാളപ്പെടുത്തലുകളായ കാർഷികോപകരണങ...
തെരുവു നായകൾക്ക് അഭയമൊരുക്കി രാകേഷ്
വളരെ പരിതാപകരമായ സാഹചര്യത്തിലാണ് അവളെ രാകേഷ് ശുക്ല കണ്ടത്. തെരുവിൽ കഴിയുന്നതിന്റെ എല്ലാ ദൈന്യതയും ആ കണ്ണുകളിലൂടെ, ആ നോട്ടത്തിലൂടെ അദ്ദേഹത്തിന് ബോധ്യമായി. വാത്സല...
യുഎന്നിന്റെ ഞെട്ടിക്കുന്ന കണക്കുകൾ
കുട്ടികൾ നാളെയുടെ സ്വത്താണ്. അവരുടെ മരണം രാജ്യത്തിന്റെയും, എന്തിന് ലോകത്തിന്റെതന്നെ അധഃപതനവുമാണ്.

കുട്ടികളുടെ കാര്യത്തിൽ മുന്നറിയിപ്പുമായി ഐക്യരാഷ്ര്‌...
വിനോദമെന്നാൽ കേരളം
ഇന്ത്യയിലെ ഏറ്റവും മികച്ച 15 ശരത്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒൻപതെണ്ണവും കേരളത്തിലാണെന്ന് പ്രമുഖ ട്രാവൽ സൈറ്റായ ട്രിപ് അഡ്വൈസറിന്റെ അട്രാക്ഷൻസ് ട്രെൻഡ് ഇൻഡക്സ...
ആദ്യകാല നിക്കോൺ കാമറ വിറ്റുപോയത് രണ്ടു കോടി രൂപയ്ക്ക്!
ലോകത്തെ ഏറ്റവും പഴക്കമേറിയ നിക്കോൺ ക്യാമറ ലേലത്തിൽ വിറ്റത് 4,06,000 ഡോളറിന് (ഏതാണ്ട് രണ്ടു കോടി രൂപ). വെസ്റ്റ്ലിക്‌ത് ഫോട്ടോഗ്രഫിക്ക നടത്തിയ ലേലത്തിലാണ് ക്യാമറ ...
പൂമരം കൊണ്ടു കപ്പലുണ്ടാക്കിയ ഫൈസൽ റാസി
പൂമരം കൊണ്ടു കപ്പലുണ്ടാക്കി മലയാളി മനസിൽ സ്‌ഥാനം പിടിച്ചിരിക്കുകയാണ്എറണാകുളം മഹാരാജാസ് കോളജിലെ സംഗീത വിദ്യാർഥിയായിരുന്ന ഫൈസൽ റാസി എന്ന തൃശൂർക്കാരൻ. ‘ഞാനും ഞാനുമ...
കൊച്ചുപ്രേമന്റെ ‘രൂപാന്തരം’
നാൽപ്പത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമയിലെ പ്രധാന ആകർഷണമാവുകയാണ് എം. ബി. പത്മകുമാറിന്റെ ‘രൂപാന്തരം’. ജന്മനാ അന്ധനായ രാഘവനാണ് ചിത്രത്തിലെ ...
എറിക് അനിവ എയ്ഡ്സ് രോഗം കൊടുത്തത് 104പേർക്ക്
തെക്കുകിഴക്കൻ ആഫ്രിക്കയിലെ ജനസാന്ദ്രത കൂടിയ ഒരു രാജ്യമാണ് മലാവി. ലോകത്തിൽ എയ്ഡ്സ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണിത്. ഇവ...
കോളിളക്കം ഓർമയായിട്ട് 36 വർഷം
വീണ്ടുമൊരു നവംബർ 16. 36 വർഷം മുമ്പു നടന്ന ഒരു ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ ഇന്നും മായുന്നില്ല. സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജയ...
കുഞ്ഞു രാജകുമാരി
എറണാകുളം തമ്മനത്തെ ഉപാസനയെന്ന വീട്ടിലെത്തുമ്പോൾ കൺമണി കാത്തിരിക്കുകയായിരുന്നു. സ്വർണനിറവും കറുപ്പും ചേർന്ന പട്ടുപാവാടയണിഞ്ഞ് മുടിയിൽ മുല്ലപ്പൂ ചൂടി കൈയിൽ റോസ് ...
തെരുവു നായ്ക്കൾക്ക് ഒരു സ്വർഗരാജ്യം
യാതൊരു ആകുലതകളുമില്ലാതെ അടിച്ചുപൊളിച്ചുകഴിയാൻ ഒരിടമുണ്ടെങ്കിൽ അതിനെ സ്വർഗം എന്നു വിളിച്ചാൽ തെറ്റാകുമെന്ന് ആരും പറയില്ല. സ്വർഗം കിട്ടിയാൽ പിന്നെ മറ്റെന്തുവേണം. ...
നടന്നു നടന്നു....നടത്തം രാജേന്ദ്രൻ
തന്റെ ജീവിതം തന്നെ നടത്തമാക്കിയതിന് കാലം രാജേന്ദ്രന് ബഹുമതി നൽകിയേക്കും. തമിഴ്നാട്–കേരളം അതിർത്തിയായ കളിയിക്കാവിളയ്ക്ക് സമീപം തളച്ചാൻവിള സ്വദേശി ചെല്ലയ്യൻ മ...
കേരളം * 60
(സ്വന്തം ലേഖകൻ)
തിരുവനന്തപുരം, നവം.1

കേരളത്തിലെ ഒരു കോടി 35 ലക്ഷത്തിൽപരം ജനങ്ങളെ ഭരണപരമായി ഒന്നിച്ചുചേർക്കുന്ന ആ മഹാസംഭവം വമ്പിച്ച ആഹ്ളാദാഘോഷങ്ങളോടുകൂ...
ശരിയായ ചര്യകളിലൂടെ ആരോഗ്യം
ഒക്ടോബർ 28 ദേശീയ ആയുർവേദ ദിനം

ധന്വന്തരി ജയന്തി ദിനമായ ഇന്ന് ദേശീയ ആയുർവേദ ദിനമായി ആചരിക്കുകയാണ്. ധന്വന്തരി വൈദ്യശാസ്ത്രത്തിന്റെ ആചാര്യനായി അംഗീകരി...
സ്നേഹത്തണലായി ഗാന്ധിഭവൻ
ഇവിടെയാണ് ഈശ്വരസാന്നിധ്യം. മാനവസേവയാണ് യഥാർഥ ഈശ്വരസേവ എന്ന ചിന്തയിലേക്കാണ് പത്തനാപുരം ഗാന്ധിഭവൻ നമ്മെ നയിക്കുന്നത്. ആരോരുമില്ലാത്തവർക്ക് ആശങ്കവേണ്ട. അവർക്കായി ഗ...
ശിവകാശി എന്നും ഇങ്ങിനെയൊക്കെയാണ്...
പൂരത്തിന്റെയും വെടിക്കെട്ടിന്റെയും നാട്ടിൽ നിന്ന് പടക്കങ്ങളുടെ നാട്ടിലേക്കു വണ്ടി കയറുമ്പോൾ ദീപാവലിക്ക് ദിവസങ്ങൾ ഇനിയും ബാക്കിയുണ്ടായിരുന്നു. തമിഴ്നാട്ടിലെ വിരു...
തോക്കിനെ തോൽപിച്ച വിദ്യാമന്ത്രം
മാവോയിസ്റ്റ് യൂണിഫോമണിഞ്ഞ് തങ്ങൾക്കു നേരേ തോക്കു ചൂണ്ടി നിൽക്കുന്ന ഒമ്പതു വയസുകാരിയെക്കണ്ട് പോലീസുകാർ സ്തബ്ധരായി. എന്തു ചെയ്യണമെന്ന് അവർ എന്നോടു സാറ്റലൈറ്റ് ഫോണ...
എല്ലാവർക്കും കാഴ്ചയുണ്ടാകട്ടെ
ഒക്ടോബർ 13 കാഴ്ചദിനം
ശാരീരിക വൈകല്യങ്ങളെ വെല്ലുവിളിയായി സ്വീകരിച്ചും അതിജീവിച്ചും ജീവിതവിജയം നേടി ലോകത്തിനു വെളിച്ചം പകർന്ന അന്ധയും ബധിരയും മൂകയുമായ ഹ...
അക്ഷരങ്ങളിലെ ആകാശം
റെയിൽവേ ഗുഡ്സ്ഷെഡിലെ വളം ചാക്കുകൾക്കിടയിൽ നിന്ന് ഇ.എ.ഷാജു ചുമന്നുകൊണ്ടുപോകുന്ന കിലോക്കണക്കിന് ഭാരമുള്ള ചാക്കുകളേക്കാൾ കനമുണ്ട് ഷാജു ചുമക്കുന്ന ജീവിതഭാരത്തിന്. എ...
ഇന്ത്യൻ ബോണ്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഡിസംബറിൽ അപ്രതീക്ഷിതമായാണ് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ കാണാൻ ലാഹോറിലെ അല്ലാമ ഇഖ്ബാൽ ഇന്റർ നാഷണൽ എയർപോർട്ടിൽ ഇറങ്...
മനസിൽ കണ്ടാൽ നിപിൻ മാനത്തുകാണും
മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ പുതുമകൾ നിറഞ്ഞതാണു മെന്റലിസ്റ്റ് എന്ന വാക്ക്. പ്രേതം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോഴാണു മെന്റലിസ്റ്റ് എന്ന വാക്ക...
തീവ്രവാദം അതിരുവിടുന്ന ഉറി
കോട്ടയത്തെ പത്രപ്രവർത്തകർ ഉറിയിലെ അതിർത്തിഗേറ്റിൽ പിടിച്ചുകൊണ്ടുനിന്ന് പാക്കിസ്‌ഥാനിലെ ഗ്രാമീണരെ കൈവീശിക്കാണിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. യാത്രക്കാരെന...
കാലാതീതനായ ചലച്ചിത്രകാരൻ
എല്ലാക്കാലത്തും സിനിമാചിത്രീകരണ വഴിയിൽ പുത്തൻ വഴിത്താരകൾ കണ്ടെത്തിയവയാണ് ന്യൂ ജനറേഷൻ സിനിമകൾ. അത്തരത്തിൽ സിനിമയുടെ ചരിത്രവഴികളെ തേടി ചെല്ലുമ്പോൾ ന്യൂ ജനറേഷൻ സംവ...
പുലിവട്ടം
ഒറിജിനൽ പുലികൾ കണ്ടാൽ പോലും ഒന്ന് സംശയിച്ചേക്കും, സ്വന്തം കൂട്ടത്തിലുള്ളവർ തന്നെയണോ ഈ തുള്ളിച്ചാടുന്നതെന്ന് കൺഫ്യൂഷനാകും. കാട്ടിലെ പുലിയെ വെല്ലുന്ന മേയ്ക്കോവറോട...
ട്രോളിപഠിക്കാം
ട്രോളുകളും ട്രോളന്മാരും അടക്കിവാഴുന്ന കാലമാണിത്. എന്തുകാര്യത്തെയും ആക്ഷേപഹാസ്യത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുക ട്രോളുകളുടെ പ്രത്യേകതയാണ്. ലോകത്തിന്റെ ഏതുകോണിൽ ന...
ഗോൾഡൻ മിനിറ്റിലെ രക്ഷാദൂതൻ
<യ> രഞ്ജിത് ജോൺ

അപകടസ്‌ഥലങ്ങളിൽ ഞൊടിയിടയിൽ അവർ പാഞ്ഞെത്തും. നാടും നാട്ടുകാരും ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നു മുക്‌തരാകുന്നതിനു മുൻപെ മിന്നൽപ്പിണ...
തെരുവുനായ വേട്ട; പഞ്ചായത്തംഗത്തിന് അഭിനന്ദന പ്രവാഹം
വൈപ്പിൻ: എറണാകുളം വൈപ്പിൻ ഞാറക്കൽ പഞ്ചായത്തിൽ ആക്രണകാരികളായ നായകളെ തെരഞ്ഞുപിടിച്ച് വകവരുത്തിയ പതിനഞ്ചാം വാർഡംഗം മിനി രാജുവിനു ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമു...
ഉപവാസത്തിലൂടെ ശുദ്ധീകരണം; ശരീരത്തിനും മനസിനും
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തിന്റെ ഫലമാണു നല്കുന്നത് (ുൗൃശളശരമശേീി, രഹലമിരശിഴ ലളളലരേ). ഉപവാസത്തിലൂടെ നാം...
കോടമഞ്ഞിൽ പുതഞ്ഞ് പാലക്കയംതോട്
മൂന്നാറിനെയും ഊട്ടിയേയും വെല്ലുന്ന കോടമഞ്ഞ്, കുടകുമലനിരകളുടെ സാന്നിധ്യം, നോക്കെത്താദൂരത്തോളം പുൽമേടുകൾ, സമുദ്രനിരപ്പിൽനിന്നു 3500 അടി ഉയരം, അപൂർവങ്ങളായ സസ്യജീവജ...
ഭക്‌തിനൈവേദ്യമായി കൃഷ്ണകവിതകൾ
ഓഗസ്റ്റ് 24 ജന്മാഷ്‌ടമി. പ്രശസ്ത കവയത്രി ബി. സുഗതകുമാരി കുറിച്ചിട്ട ഉണ്ണിക്കണ്ണന്റെ കവിതകളിലൂടെ ഒരു പ്രദക്ഷിണം.

നീലമേഘം പോലിരുണ്ടു
പൊൻതളയണിഞ്ഞൊരുണ്ണി<...
ഒളിമ്പിക്സും ഇന്ത്യയും പിന്നെ 14 സെക്കൻഡും
ഒളിമ്പിക്സിന് കൊടിയിറങ്ങിയെങ്കിലും സോഷ്യൽ മീഡിയയിൽ ഉടനെയെങ്ങും ഒളിമ്പിക്സുമായി ബന്ധപ്പെട്ട ട്രോളുകൾക്ക് തിരശീല വീഴില്ല. ട്രോളുകൾ ഒരു ഐറ്റമായി ഒളിമ്പിക്സിന് ഉൾപ്...
ആടു പാമ്പേ...ആടു പാമ്പേ...ആടാടുപാമ്പേ....
കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിലൊന്നാണ് മൂർഖൻ. അതുകൊണ്ടു തന്നെ ഇവ മനുഷ്യജീവന് വലിയ ഭീഷണി ഉയർത്തുന്നവയാണ് ഇവ. പണ്ടുകാലങ്ങളിൽ വഴിയിലോ വീട്ടുപര...
നെഹ്റുട്രോഫി ജലമേളയ്ക്ക് ചരിത്രസാക്ഷ്യം
സ്‌ഥലം – അതിവിശാലമായ മീനപ്പള്ളി കായൽപരപ്പ്. തെളിഞ്ഞ പകൽ. നോക്കെത്താദൂരത്തോളം കായലിന്റെ കനവോളങ്ങൾ കനത്ത കാറ്റിൽ ഇളംതിരകൾ തീർക്കുന്നു. അകലെനിന്ന് ഓടിവന്ന ബോട്ടിന്...
മറുനാടൻ ലഹരിയിൽ മയങ്ങി കേരളം
ലഹരി ആസ്വാദനത്തിന് പുതുവഴികൾ തേടുന്ന ന്യൂ ജനറേഷന് പോലും ഇന്ന് പ്രിയങ്കരമാണ് മറുനാടൻ പുകയില ഉത്പന്നങ്ങൾ. നാടൻ ബീഡിയും വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് അതിൽ പുകയിലയും...
മേഘൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ട/ീ ബാലൻ കെ. നായർ
‘‘നല്ല കാശും പത്രാസുമൊക്കെയുള്ള വില്ലനായിരുന്നു അച്ഛൻ. കോട്ടും സ്യൂട്ടും കാറും ബംഗ്ലാവും, കഴിക്കാൻ സ്കോച്ച് വിസ്കിയുംവലിക്കാൻ വിലകൂടിയ സിഗററ്റും എല്ലാം തികഞ്ഞൊര...
രാമായണ സ്മരണകളുണർത്തി സീത്തോട്
<യ> അജിത് ജി. നായർ

രാമായണം, ഇന്ത്യൻ ഇതിഹാസങ്ങളിൽ അനന്യമായ സ്‌ഥാനമുള്ള മഹാകാവ്യം. രത്നാകരൻ എന്ന കാട്ടാളനെ വാത്മീകിയാക്കിയ, രാമമന്ത്രത്തിന്റെ വിശുദ്ധി ...
ദുരൂഹതയൊഴിയാതെ ചിക്കുവിന്റെ കൊലപാതകം
<യ> ഭർത്താവ് നാലു മാസമായി ജയിലിലും

മലയാളി നഴ്സ് അതിക്രൂരമായി കൊല്ലപ്പെട്ടിട്ട് നാലുമാസം പിന്നിട്ടിട്ടും കൊലപാതകികളെ കണ്ടെത്താൻ കഴിയാത്തത്തിനാൽ ഭർത...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.