Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


ആരുടെ കൈകൾ ?
2014 ഫെബ്രുവരി 10. സമയം രാവിലെ എട്ട്്. തലേദിവസം രാത്രി എഴരയോടെ പള്ളിക്കമ്മിറ്റി മീറ്റിംഗിനായി വീട്ടിൽ നിന്നിറങ്ങിയ ഉപ്പ നേരം പുലർന്നിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് മകൻ ഫാരിസ് കൊറ്റി ജുമാ മസ്ജിദിലെത്തിയത്. പള്ളിയിൽ താമസിക്കുന്ന മദ്രസ ജീവനക്കാരോട്്് അന്വേഷിച്ചിട്ടും നിരാശയായിരുന്നു ഫലം. അതിനിടയിൽ മദ്രസയുടെ പിന്നിൽ നിന്നു പുകയുയരുന്നത് കണ്ട് അവിടെചെന്ന് നോക്കിയപ്പോൾ കത്തിയമർന്ന ചാരങ്ങൾക്കിടയിൽ പുകയുയരുന്ന നിലയിൽ ഒരു തലയോടും ശരീരത്തിൻറെ കുറച്ചു ഭാഗങ്ങളും കാണപ്പെട്ടു. വിവരമറിഞ്ഞ് ആളുകൾ കൂടി പലവിധ അഭിപ്രായങ്ങൾ പറയുന്പോഴും അക്കൂട്ടത്തിൽ ഉപ്പായുണ്ടോയെന്ന് നോക്കുകയായിരുന്നു അവൻ. കുറെ നേരത്തിന് ശേഷം തൻറെ ഉപ്പയുടെ ശരീരത്തിന്റെ അവശേഷിപ്പാണ് കത്തിത്തീരുന്നതെന്ന് ആളുകളുടെ സംസാരത്തിൽ നിന്നുമറിഞ്ഞ ഫാരിസ് തളർന്നിരുന്നുപോയി.

അന്ന് ഫോണെടുത്തത് ആര്

ഭാര്യ സീനത്തിന്റെ സഹായത്തോടെ എണ്ണിത്തിട്ടപ്പെടുത്തിയ ഒരുലക്ഷം രൂപ കണക്കുപുസ്തകം വച്ച ബാഗിലും തുണിയിൽ പൊതിഞ്ഞ പതിനായിരം രൂപ പാൻസിൻറെ പോക്കറ്റിലുമിട്ടാണ് ഹക്കീം പള്ളിക്കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാനായി വീട്ടിൽ നിന്നിറങ്ങിയത്. പിറ്റേ ദിവസം വിൽക്കേണ്ട ലോട്ടറി ടിക്കറ്റുകൾ വാങ്ങി വീട്ടിൽ വച്ചിരുന്നു. കുറച്ചു ദിവസങ്ങളിലായി ഹക്കിം എന്തിനെയോ ഭയപ്പെട്ടിരുന്നതായി ഹക്കീമിൻറെ ഭാര്യ സീനത്ത് അന്വേഷണ ഉദ്യോഗസ്‌ഥരോട് പറഞ്ഞിരുന്നു.
ഏറെ വൈകിയിട്ടും കാണാതിരുന്നതിനെ തുടർന്ന് രാത്രി 11.41ന് മകൻ ഫാരിസ് ഹക്കീമിനെ വിളിച്ചപ്പോൾ ഫോണിലൂടെ വന്ന മറുപടി യോഗം തീർന്നില്ല വരാൻ താമസിക്കുമെന്നായിരുന്നു. എന്നാൽ അന്ന് ഫോണിലൂടെ കേട്ട ശബ്ദം ഉപ്പയുടേതല്ലായെന്നും വേഗത്തിലുള്ള ആ സംസാരം ഉപ്പയുടെ ശൈലിയിലല്ലായിരുന്നെന്നും അന്ന് ഏഴാം ക്ലാസിൽ പഠിച്ചിരുന്ന ഫാരിസ് അന്വേഷണ ഉദ്യോഗസ്‌ഥരോട് പറഞ്ഞിരുന്നു. കുറെക്കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോൾ ഫോൺ പ്രവർത്തനരഹിതവുമായിരുന്നു. പള്ളിക്കമ്മിറ്റിയിലെ ചിലരെ വിളിച്ചപ്പോൾ യോഗം നേരത്തെ കഴിഞ്ഞെന്നായിരുന്നു മറുപടി. നേരം പുലരാറായിട്ടും പിതാവിനെ കാണാത്തതിനാൽ അന്വേഷിച്ചിറങ്ങിയ മകൻ ഹാരിസ് ഒടുവിൽ എത്തിപ്പെട്ടത് പള്ളിവളപ്പിൽ കത്തിത്തീരാറായ മൃതദേഹത്തിനടുത്താണ്.

ദാമോദരൻ എങ്ങനെ ഹക്കീമായി

23–ാം വയസിൽ നാടുവിട്ട പയ്യന്നൂർ തെക്കേ മന്പലത്തെ ദാമോദരൻ കോഴിക്കോട് ജുമാ അത്ത് പള്ളിയിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച് ഹക്കീം എന്ന പേര് സ്വീകരിച്ചു. ലോട്ടറി ടിക്കറ്റ് വില്പനയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ 1999 ഓഗസ്റ്റ് 13ന് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപത്തെ സീനത്തിനെ മതാചാരപ്രകാരം വിവാഹം കഴിച്ചു. വർഷങ്ങൾക്ക് ശേഷം സീനത്തും മകൻ ഫാരിസുമായി തിരിച്ചു വന്ന ഹക്കിം മുന്പ് ജ്യേഷ്ഠൻ കുഞ്ഞിക്കണ്ണനിൽ നിന്ന് വാങ്ങിയിട്ടിരുന്ന സ്‌ഥലത്ത്് ഷെഡ് കെട്ടി താമസമാരംഭിച്ചു. ഹക്കീമിനും കുടുംബത്തിനും ബന്ധുക്കൾ പരമാവധി സ്നേഹവും സഹകരണവും നൽകിയിരുന്നു. ഇതിനിടെയാണ് കൊറ്റി ജുമാ അത്ത്് പള്ളിയുടെ റിസീവർ ജോലി പള്ളിക്കമ്മിറ്റി ഇയാളെ ഏൽപ്പിച്ചത്.

പള്ളി നടത്തിവരുന്ന കുറികളുടെ പണം പിരിക്കൽ, മറ്റു പിരിവുകൾ സമാഹരിക്കൽ, ള്ളിയിലെ ജീവനക്കാർക്ക് ഭക്ഷണമെത്തിക്കൽ, പള്ളിയും പരിസരങ്ങളും ശുചിയാക്കൽ എന്നീ പ്രവർത്തികളാണ് ലോട്ടറി വില്പനക്കൊപ്പം ഹക്കീം ചെയ്തിരുന്നത്. ഇതിനിടയിൽ ഹക്കീമിൻറേയും സീനത്തിൻറേയും ബന്ധുക്കളുടെ സഹകരണവും ബാങ്ക് ലോണുമുപയോഗിച്ച് നിർമിച്ച വീടിൻറെ തേപ്പ് പണിക്കുള്ള മണൽ ഇറക്കി ബാക്കി നിർമാണ പ്രവർത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ഹക്കീം. അതിനിടയിലാണ് ദുരൂഹതകൾ നിറഞ്ഞ കൊലപാതകം നടന്നത്.


കഷണങ്ങളായ മൊബൈൽ ഫോണും വിതറിയ മുളക് പൊടിയും

പള്ളിവളപ്പിലെ മദ്രസക്ക്് പിറകിലായി പഴയ പാചകപ്പുരയുടെ മര ഉരുപ്പടികൾ കൂട്ടിവെച്ചിരുന്നതിൻറെ മുകളിൽ പടിഞ്ഞാറ് ഭാഗത്തേക്ക് തലവെച്ച രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയോട്ടിയും നട്ടെല്ലിൻറെ കുറച്ചു ഭാഗവുമൊഴിച്ച് ബാക്കിയെല്ലാം ചാരമായിരുന്നു. രാവിലെ എട്ടരയായിട്ടും പുകയുയർന്നുകൊണ്ടിരുന്ന സംഭവ സ്‌ഥലത്തിന് ചുറ്റുമായും അവിടേക്കുള്ള വഴിയിലും മുളക്പൊടി വിതറിയിരുന്നു. അൻപതോളം മീറ്റർ അകലെ ഹക്കീമിൻറെ മൊബൈൽഫോൺ കഷണങ്ങളായി ചിതറികിടന്നിരുന്നു. ഇതിന് സമീപം ഒരു പഴ്സും വാച്ചിൻറെ പൊട്ടിയ ചെയിനും കിടന്നിരുന്നു. പള്ളിക്കമ്മിറ്റിയുടെ യോഗം നടന്ന മദ്രസയുടെ ക്ലാസ് മുറിയിൽനിന്നും കറൻസി നോട്ടുകളുടെ പുറത്തുള്ള രണ്ട് ഫ്ളാപ്പുകളും കണ്ടെത്തി. മൃതദേഹം കത്തിച്ചതിന് സമീപം ബട്ടണുകൾ പൊട്ടികീറിയ നിലയിൽ ഹക്കീം ധരിച്ചിരുന്ന ഷർട്ട് കിടന്നിരുന്നു.

പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും എറെ വൈകി പോലീസെത്തുന്പോഴേക്കും പള്ളിപ്പരിസരം ജന നിബിഡമായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും ഫോറൻസിക്ക് വിദഗ്ധരും പോലീസ് നായയും സ്‌ഥലത്തെത്തി അന്വേഷണം നടത്തുന്പോഴും അവശേഷിച്ചിരുന്ന തെളിവുകളും നഷ്‌ടപ്പെടുത്തി സംഭവസ്‌ഥലത്തുനിന്നും തീയും പുകയും ഉയർന്നുകൊണ്ടിരുന്നു. ഉച്ചകഴിഞ്ഞ് 12.30 ഓടെയാണ് പോലീസ് വെള്ളമൊഴിച്ച് തീയണച്ചത്. മണംപിടിച്ച പോലീസ് നായ കിഴക്കു ഭാഗത്തെ റെയിൽവേ ക്വാർട്ടേഴ്്സിൻറെ ഭാഗത്തേക്കാണ് ഓടിയത്.

ഹക്കീമിൻറെ കൈവശം സദാ കാണാറുള്ള കണക്കു പുസ്തകം സൂക്ഷിക്കുന്ന ബാഗ് കാണാനില്ലായിരുന്നു. ഇതോടെ ഹക്കീം പള്ളിക്കണക്കുകളും പണവുമായി മുങ്ങിയെന്ന പ്രചരണവും നടക്കുന്നുണ്ടായിരുന്നു. ഹക്കീമിൻറെ ഷർട്ടാണ് സംഭവ സ്‌ഥലത്ത് നിന്ന് കിട്ടിയത് എന്ന് തിരിച്ചറിഞ്ഞതോടെ ഹക്കിം ചിതയൊരുക്കി ആത്മഹത്യ ചെയ്തുവെന്ന പ്രചരണമാണ് പിന്നീടുയർന്നത്. ജീവനുള്ള ഒരാൾക്ക് ചിതയിൽ അനങ്ങാതെ കിടന്ന് ആത്മഹത്യ ചെയ്യാൻ കഴിയില്ല എന്ന വാദങ്ങളും ഉയർന്നതോടെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇടക്കിടെ കാണാറുള്ള ഒറ്റക്കാലനാണ് മരിച്ചതെന്നായി പ്രചരണം. പത്തടിയിലേറെ ഉയരത്തിലുള്ള തെങ്ങോലകൾ തീനാളങ്ങളിൽ വാടിക്കരിഞ്ഞിട്ടും തീ കത്തുന്നതോ മൃതദേഹം ദഹിപ്പിക്കുന്പോഴുണ്ടാകുന്ന ദുർഗന്ധമോ അനുഭവപ്പെട്ട ആരേയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.

മരിച്ചത് ഹക്കീമാണെന്നും തലയിലേറ്റ ശക്‌തമായ അടിയാണ് ഹക്കീമിൻറെ മരണത്തിനിടയാക്കിയതെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടം –രാസപരിശോധന റിപ്പോർട്ടുകളാണ് നാട്ടിൽ നടന്നിരുന്ന ഊഹാപോഹങ്ങൾക്ക് തടയിട്ടത്. അതോടൊപ്പം ജനങ്ങളിലും അന്വേഷണ ഉദ്യോഗസ്‌ഥരിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുമുയർന്നു.

(തുടരും)

താരത്തിളക്കമില്ലാതെ....
സി​നി​മ​യു​ടെ താ​ര​ത്തി​ള​ക്ക​മി​ല്ലാ​തെ കാ​മ​റ ലൈ​റ്റു​ക​ളു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ നി​ന്ന​ക​ന്ന് അ​നു​ദി​നം കീ​ഴ്പ്പെ​ടു​ത്തു​ന്ന രോ​ഗ​ങ്ങ​ളോ​ട് പ​ട പൊ...
മുതിർന്നവരോടൊപ്പം നീങ്ങാം
ഒക്‌ടോബര്‍ 1 ലോക വയോജന ദിനം

ഐ​​​ക്യ​​​രാ​​​ഷ്ട്ര സ​​​ഭ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 1991 ലാ​​​ണ് ഒ​​​ക്ടോ​​​ബ​​​ർ​ ഒ​​​ന്ന് വ​​​യോ​​​...
കു​ട്ടി​ക​ളു​ടെ സു​ര​ക്ഷയ്ക്കായി പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി​​​ക​​​ൾ ...
സ്വപ്നം ത്യജിക്കാത്ത പെണ്‍കുട്ടി
ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം ഇ​ട​യ്ക്കി​ടെ ലോ​ക​ത്തോ​ടു പ​റ​ഞ്ഞി​രു​ന്ന ഒ​രു കാ​ര്യ​മു​ണ്ട് - ഉ​റ​ങ്ങു​ന്പോ​ൾ കാ​ണു​ന്ന​ത​ല്ല സ്വ​പ്നം, ന​മ്മു​ടെ ഉ​റ​ക്കം...
ഇങ്ങനെയും ചില കള്ളന്മാർ
കൂ​ട്ടാ​ളി​ക​ൾ​ക്ക് അ​യാ​ൾ മി​സ്റ്റ​ർ പെ​ർ​ഫെ​ക്ട് ആ​ണ്. ഓ​രോ നീ​ക്ക​വും അ​തീ​വ​ശ്ര​ദ്ധ​യോ​ടെ ന​ട​ത്തു​ന്ന, വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന സ​മ​ർ​ഥ​ൻ. ...
മരങ്ങളെ പ്രണയിക്കുന്ന പെൺകുട്ടി
കാ​ര്യ​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​തി​നു മു​ൻ​പു​ ത​ന്നെ കൈ​യിൽ ഏ​താ​നും ക​ണി​ക്കൊ ന്ന​യു​ടെ വി​ത്തു​ക​ൾ ത​ന്നി​ട്ടു പ​റ​ഞ്ഞു, എ​ല്ലാം പാ​കി മു​ള​പ്പി​ക്ക​ണം. ആ​...
ദി​യ എ​വി​ടെ ?
കീ​ഴ്പ്പ​ള്ളി​ക്ക​ടു​ത്ത് കോ​ഴി​യോ​ട്ട് പാ​റ​ക്ക​ണ്ണി വീ​ട്ടി​ല്‍ സു​ഹൈ​ല്‍ - ഫാ​ത്തി​മ​ത്ത് സു​ഹ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി​രു​ന്നു ദി​യ. 2014 ഓ​ഗ​സ്റ്റ് ഒ​ന...
നാട്ടുകാരുടെ ഉറക്കംകെടുത്തി അജ്ഞാത സ്ത്രീ
ഇം​ഗ്ല​ണ്ടി​ലെ ലി​വ​ർ​പൂ​ളി​ന​ടു​ത്തു​ള്ള കി​ർ​ക്കി​ബി എ​ന്ന സ്ഥ​ല​ത്താ​ണ് ബെ​ക്ക് എ​ഡ്മ​ണ്ട് എ​ന്ന സ്ത്രീ ​താ​മ​സി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് മ​രി​ച്ച ഇ​വ​ർ ത​നി...
തായ്‌ലന്റിലെ മരണദ്വീപ്‌
ര​ണ്ടു വ​ർ​ഷം മു​ന്പു​വ​രെ ഏ​ഷ്യ​യി​ലെ പ്ര​ത്യേ​കി​ച്ച് താ​യ്‌ലാ​ൻ​ഡി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര പ്ര​ദേ​ശ​മാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന സ്ഥ...
ടമാാാർ പഠാാാർ: പാലാ തങ്കച്ചന്‍റെ കഥ
തി​ര​ക്കേ​റി​യ പാ​ലാ ന​ഗ​രം. സമയം വൈ​കു​ന്നേ​രം. ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ.​ സൈ​ല​ൻ​സ​ർ ഉൗ​രി​വ​ച്ച ജാ​വ ബൈ​ക്കി​ന്‍റെ പ​രു​ക്ക​ൻ ശ​ബ്ദം. ജ​നം അ​ക്ഷ​മ​രാ​യ...
പി​തൃ​ദി​ന​ത്തി​നു​മു​ണ്ട്, ഒ​രു ക​ഥ
അ​ങ്ങ​നെ ഒ​രു പി​തൃ​ദി​നം​കൂ​ടി ക​ട​ന്നു​പോ​യി. അ​ച്ഛ​ന്മാ​ർ​ക്കു സ​മ്മാ​ന​ങ്ങ​ളും സ്നേ​ഹാ​ശം​സ​ക​ളും നേ​ർ​ന്നു പി​തൃ​ദി​നം ആ​ഘോ​ഷി​ച്ച​വ​രാ​യി​ക്കും ഭൂ​രി​ഭാ...
ലഹരിയില്‍ മയങ്ങി ഒരു ഗ്രാമം
പ​റ​ന്പി​ൽ​നി​ന്നു പ​റി​ച്ചെ​ടു​ത്ത ചെ​റു​നാ​ര​ങ്ങ ഒ​രു ചാ​ക്കി​ൽ​കെ​ട്ടി പി​റ്റേ​ദി​വ​സം ച​ന്ത​യി​ൽ എ​ത്തി​ക്കാ​നാ​യി അ​ടു​ക്ക​ള​യു​ടെ ചാ​യ്പി​ൽ വ​ച്ചി​ട്ടാ​ണ്...
നാടൊട്ടുക്ക് തട്ടിപ്പ്‌
മേ​ജ​ർ ര​വി​യു​ടെ പട്ടാള സി​നി​മ​കളിലെ മോ​ഹ​ൻ​ലാ​ൽ വേഷം മേ​ജ​ർ മ​ഹാ​ദേ​വ​ൻ ശൈ​ലി​യി​ലാ​ണ് അ​യാ​ൾ കൊ​ല്ല​ത്തെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ എ​ത്തി​യ​ത്. ഒരു ബു​ള്ള​...
അവസാനം ആ​യി​ട്ടി​ല്ല.., ആ​വു​ക​യു​മി​ല്ല...
ബാ​ഹു​ബ​ലി​യു​ടെ ക​ണ്‍​ക്ലൂ​ഷ​ൻ അ​ഥ​വാ ര​ണ്ടാം ഭാ​ഗം ലോ​ക​മെ​ന്പാ​ടും തിയ​റ്റ​റു​ക​ളെ പ്ര​ക​ന്പ​നം കൊ​ള്ളി​ച്ച് ബോ​ക്സോ​ഫീ​സു​ക​ളി​ൽ കോ​ടി​ക​ളു​ടെ കി​ലു​ക്...
കു​ഞ്ഞാ​മി​ന വ​ധം: നേ​ര​റി​യാ​ൻ സി​ബി​ഐ വ​രു​മോ?
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ശ്രീ​ക​ണ്ഠ​പു​രം ഇ​രി​ക്കൂ​ർ സി​ദ്ദീ​ഖ് ന​ഗ​റി​ലെ സ​ബീ​നാ മ​ൻ​സി​ലി​ൽ കു​ഞ്ഞാ​മി​ന കൊ​ല്ല​പ്പെ​ട്ടി​ട്ട് നാ​ളേ​ക്ക് ഒ​രു വ​ർ​ഷം തി​ക​യു​ന്...
ഇ​ത്തി​രി കു​ഞ്ഞ​ന​ല്ല ഈ ​കു​ഞ്ഞു​ദൈ​വം
ബോ​സ്‌​കിം​ഗ് ഞാ​ന്‍ പ​ഠി​ച്ചി​ട്ടി​ല്ല, പി​ന്നെ കാ​രാ​ട്ടെ... പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു പ​ക്ഷേ, ന​ട​ന്നി​ല്ല. പി​ന്നെ ഗ​ളി​രി​പ്പ​യ​റ്റ്... അ​തു...
നെ​ല്ലി​ക്ക സിം​പി​ളാ​ണ്, പ​വ​ർ​ഫു​ള്ളും
പൂ​ത്തു​നി​ൽ​ക്കു​ന്ന നെ​ല്ലി​മ​ര​ത്തി​നു താ​ഴെ നി​ന്ന് മു​ക​ളി​ലേ​ക്ക് കൊ​തി​യോ​ടെ നോ​ക്കി​യി​ട്ടി​ല്ലേ...​ആ​രും കാ​ണാ​തെ ക​ല്ലെ​റി​ഞ്ഞ് നെ​ല്ലി​ക്ക കു​റേ വ...
കണ്ടു പഠിക്കണം ഈ നഴ്സ് മുത്തശിയെ...
വാ​ഷിം​ഗ്ട​ണ്‍ ന​ഗ​രം ഉ​റ​ക്കം ഉ​ണ​രും​മു​ന്പേ ഫ്ളോ​റ​ൻ​സ് റി​ഗ​നി എ​ന്ന 91 കാ​രി സ്വ​ന്ത​മാ​യി വാ​ഹ​ന​മോ​ടി​ച്ച് ടാ​കോ​മ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ...
ഒരേ ഒരു ആര്‍കെ നഗര്‍
ചെ​ന്നൈ പ​ട്ട​ണ​ത്തി​ൽ നി​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം യാ​ത്ര​ചെ​യ്താ​ൽ പ​ത്തു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ർ​കെ ന​ഗ​റി​ലെ​ത്താം. ചെ​ന്നൈ നോ​ർ​ത്ത് ലോ​ക​സ​ഭാ​...
ചെമ്പിൽനിന്നും അശോകൻ
പ്രഫഷണൽ നാടകരംഗത്ത് നിന്ന് സിനിമയിലെത്തി നിരവധി കഥാപാത്രങ്ങൾ ചെയ്ത് വിസ്മയിപ്പിച്ച താരങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. നാടകത്തിൽ നിന്ന് സിനിമയിൽ എത്തി തിളക്കമാർന്ന വ...
ചോരക്കളി ഒടുങ്ങുമോ
കാലിയ റഫീഖ് എന്ന അധോലോക നായകൻറെ ദാരുണമായ കൊലപാതകത്തോടെ തിരശീല വീണത് കാസർഗോഡിൻറെ അതിർത്തിപ്രദേശങ്ങളിൽ രണ്ടു ദശാബ്ദക്കാലമായി നിലനിന്നിരുന്ന ഗുണ്ടാരാജിന്. രണ്ടു കൊ...
നിങ്ങൾ ശ്വസിക്കുന്നത് മരണവായു
കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ ഓരോ അമ്മയുടെയും മനസ്സിൽ എന്തുമാത്രം സ്വപ്നങ്ങളാണ് ഇതൾ വിരിയുക.. ഗർഭസ്‌ഥശിശുവിന്റെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും അമ്മയുടെ ഉള്ളിലെ സ്വ...
കിം ജോംഗ്നാമിന്റെ കൊലപാതകം: തെളിവുകൾ ഉന്നിലേക്ക് ?
കിം ജോംഗ് നാമിന്റെ കൊലപാതകത്തിനു പിന്നിൽ അർധ സഹോദരനും ഉത്തരകൊറിയൻ ഭരണാധികാരിയുമായ കിം ജോംഗ് ഉൻ തന്നെയോ ഉത്തരകൊറിയയുടെ ബദ്ധവൈരിയും അയൽരാജ്യവുമായ ദക്ഷിണകൊറിയയുടെ ...
അരുംകൊലയ്ക്ക് അച്ചാരം വാങ്ങുന്നവര്‍
2017 ഫെ​ബ്രു​വ​രി 10 നാ​ടെ​ങ്ങും തൈ​പ്പൂ​യ ആ​ഘോ​ഷ ല​ഹ​രി​യി​ലാ​ണ്. ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ഭ​ക്ത​രു​മാ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് എ​ല്ലാ റേ...
കടലാസ് എഴുത്ത്
‘‘ഓന്ത് ആത്മഹത്യ ചെയ്തു, ആത്മഹത്യ കുറിപ്പ് ഇങ്ങനെ
നിറം മാറുന്ന മത്സരത്തിൽ ഞാൻ മനുഷ്യരോട് പരാജയപ്പെട്ടു ’’

ഒന്നു ചിന്തിച്ചാൽ നൂറായിരം അർഥങ്ങൾ കിട്ടുന്ന...
ആരുടെ കൈകൾ ?
2014 ഫെബ്രുവരി 10. സമയം രാവിലെ എട്ട്്. തലേദിവസം രാത്രി എഴരയോടെ പള്ളിക്കമ്മിറ്റി മീറ്റിംഗിനായി വീട്ടിൽ നിന്നിറങ്ങിയ ഉപ്പ നേരം പുലർന്നിട്ടും വീട്ടിൽ തിരിച്ചെത്താത...
മലയാള സിനിമാ ഭൂപടത്തിലെ മലപ്പുറം
മലയാള സിനിമയിലെ മലപ്പുറത്തിൻറെ ഭാഗധേയം മരുന്നിനു മാത്രമാണുള്ളതെന്നാണ് കരുതിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതലുള്ള കണക്കുകൾ ചേർത്തുവച്ചപ്പോൾ മലപ്പുറം കലാകാരൻമാര...
തിരുവാതിരയിൽ .... ശ്രീപാർവതിയായ്...
ജനുവരി 11 ധനു മാസത്തിലെ തിരുവാതിര. കേരളത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്ന്. മലയാളികളുടെ ആചാരങ്ങളും സംസ്കാരവുമായി ഇഴുകിച്ചേർന്ന തിരുവാതിര ആഘോഷങ്ങളിൽ പ്രാധാന്യം മലയാ...
കത്തെഴുതിയ ഓർമകളിൽ...
എത്രയും പ്രിയപ്പെട്ട വായനക്കാർ അറിയുന്നതിന്..
കുറേക്കാലമായി ഇതുപോലൊരു കത്തെഴുതിയിട്ട്. ഇന്ന് രണ്ടുംകൽപ്പിച്ച് എഴുതാമെന്ന് കരുതി. എത്രകാലമായി കാണും ഇതുപോലൊരു ...
ഇതാ...ഇതരർക്കായി ഒരു ഗ്രാമസഭ
ഇതരസംസ്‌ഥാന തൊഴിലാളികൾക്ക് കൂടിച്ചേരാനും അവരുടെ വിഷമതകൾ പങ്കിടാനുമായി ഒരിടം. അത്തരമൊരു സങ്കൽപ്പത്തിൽ ഗ്രാമസഭകൾക്ക് രൂപം കൊടുക്കുകയാണ് കാരശേരി ഗ്രാമപഞ്ചായത്ത്. ...
തമിഴകത്തെ ’ചെങ്കോൽ‘ ശശികലയ്ക്ക്
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടർന്ന് ഒഴിഞ്ഞ പാർട്ടി ജനറൽ സെക്രട്ടറിസ്‌ഥാനത്തേക്ക് തോഴി ശശികലയെ തെരഞ്ഞെടുക്കണമെന്ന് പാർട്ടി ജനറൽ ബോഡി യോഗത്തിന്റ...
കൊല്ലുന്നത് ലഹരിയാകുമ്പോൾ
ആറ്റിങ്ങലിൽ അടുത്തടുത്തായി നടന്ന രണ്ട് കൊലപാതകങ്ങളുടേയും ചോരപുരണ്ടത് ഒരു കൈയിൽ ആണെന്ന വാർത്ത ഇപ്പോഴും വിശ്വസിക്കാനാവാതെ അന്ധാളിപ്പിലാണ് ആറ്റിങ്ങലുകാർ.
മദ്യപി...
കാരുണ്യത്തിന്റെ കാക്കിക്കുപ്പായമണിഞ്ഞ് കൊച്ചിയിലെ ഓട്ടോ ബ്രദേഴ്സ്
നമ്മുടെ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരാണ് ഓട്ടോത്തൊഴിലാളികൾ. ജീവിതത്തിൽ ഒരു തവണയെങ്കിലും ഓട്ടോറിക്ഷകളിൽ കയറാത്ത ആരെങ്കിലും ഉണ്ടോയെന്നു തന്നെ സംശയമ...
ബെറ്റിനാഷ് പറക്കുകയാണ്...എൺപതിലും....
നമ്മുടെയൊക്കെ നാട്ടിൽ 55 വയസുകഴിയുമ്പോൾ തന്നെ വിശ്രമജീവിതം ആരംഭിക്കുകയാണ്. എനിക്കൊന്നും ചെയ്യാൻ പറ്റില്ല, ആരോഗ്യം കുറവാണ്, ഭയങ്കര ക്ഷീണമാണു തുടങ്ങിയ ഒട്ടേറെ കാര...
പാട്ടുപുര നാണു പഴമയുടെ കൂട്ടുകാരൻ
നാടൻപാട്ടുകളുടെ ഉപാസകനായ വടകര തിരുവള്ളൂരിലെ പാട്ടുപുര നാണു പഴയകാല കാർഷിക ഉപകരണങ്ങളുടെ തോഴനാണ്.

കാർഷിക സംസ്കാരത്തിന്റെ അടയാളപ്പെടുത്തലുകളായ കാർഷികോപകരണങ...
തെരുവു നായകൾക്ക് അഭയമൊരുക്കി രാകേഷ്
വളരെ പരിതാപകരമായ സാഹചര്യത്തിലാണ് അവളെ രാകേഷ് ശുക്ല കണ്ടത്. തെരുവിൽ കഴിയുന്നതിന്റെ എല്ലാ ദൈന്യതയും ആ കണ്ണുകളിലൂടെ, ആ നോട്ടത്തിലൂടെ അദ്ദേഹത്തിന് ബോധ്യമായി. വാത്സല...
യുഎന്നിന്റെ ഞെട്ടിക്കുന്ന കണക്കുകൾ
കുട്ടികൾ നാളെയുടെ സ്വത്താണ്. അവരുടെ മരണം രാജ്യത്തിന്റെയും, എന്തിന് ലോകത്തിന്റെതന്നെ അധഃപതനവുമാണ്.

കുട്ടികളുടെ കാര്യത്തിൽ മുന്നറിയിപ്പുമായി ഐക്യരാഷ്ര്‌...
വിനോദമെന്നാൽ കേരളം
ഇന്ത്യയിലെ ഏറ്റവും മികച്ച 15 ശരത്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒൻപതെണ്ണവും കേരളത്തിലാണെന്ന് പ്രമുഖ ട്രാവൽ സൈറ്റായ ട്രിപ് അഡ്വൈസറിന്റെ അട്രാക്ഷൻസ് ട്രെൻഡ് ഇൻഡക്സ...
ആദ്യകാല നിക്കോൺ കാമറ വിറ്റുപോയത് രണ്ടു കോടി രൂപയ്ക്ക്!
ലോകത്തെ ഏറ്റവും പഴക്കമേറിയ നിക്കോൺ ക്യാമറ ലേലത്തിൽ വിറ്റത് 4,06,000 ഡോളറിന് (ഏതാണ്ട് രണ്ടു കോടി രൂപ). വെസ്റ്റ്ലിക്‌ത് ഫോട്ടോഗ്രഫിക്ക നടത്തിയ ലേലത്തിലാണ് ക്യാമറ ...
പൂമരം കൊണ്ടു കപ്പലുണ്ടാക്കിയ ഫൈസൽ റാസി
പൂമരം കൊണ്ടു കപ്പലുണ്ടാക്കി മലയാളി മനസിൽ സ്‌ഥാനം പിടിച്ചിരിക്കുകയാണ്എറണാകുളം മഹാരാജാസ് കോളജിലെ സംഗീത വിദ്യാർഥിയായിരുന്ന ഫൈസൽ റാസി എന്ന തൃശൂർക്കാരൻ. ‘ഞാനും ഞാനുമ...
കൊച്ചുപ്രേമന്റെ ‘രൂപാന്തരം’
നാൽപ്പത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമയിലെ പ്രധാന ആകർഷണമാവുകയാണ് എം. ബി. പത്മകുമാറിന്റെ ‘രൂപാന്തരം’. ജന്മനാ അന്ധനായ രാഘവനാണ് ചിത്രത്തിലെ ...
എറിക് അനിവ എയ്ഡ്സ് രോഗം കൊടുത്തത് 104പേർക്ക്
തെക്കുകിഴക്കൻ ആഫ്രിക്കയിലെ ജനസാന്ദ്രത കൂടിയ ഒരു രാജ്യമാണ് മലാവി. ലോകത്തിൽ എയ്ഡ്സ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണിത്. ഇവ...
കോളിളക്കം ഓർമയായിട്ട് 36 വർഷം
വീണ്ടുമൊരു നവംബർ 16. 36 വർഷം മുമ്പു നടന്ന ഒരു ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ ഇന്നും മായുന്നില്ല. സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജയ...
കുഞ്ഞു രാജകുമാരി
എറണാകുളം തമ്മനത്തെ ഉപാസനയെന്ന വീട്ടിലെത്തുമ്പോൾ കൺമണി കാത്തിരിക്കുകയായിരുന്നു. സ്വർണനിറവും കറുപ്പും ചേർന്ന പട്ടുപാവാടയണിഞ്ഞ് മുടിയിൽ മുല്ലപ്പൂ ചൂടി കൈയിൽ റോസ് ...
തെരുവു നായ്ക്കൾക്ക് ഒരു സ്വർഗരാജ്യം
യാതൊരു ആകുലതകളുമില്ലാതെ അടിച്ചുപൊളിച്ചുകഴിയാൻ ഒരിടമുണ്ടെങ്കിൽ അതിനെ സ്വർഗം എന്നു വിളിച്ചാൽ തെറ്റാകുമെന്ന് ആരും പറയില്ല. സ്വർഗം കിട്ടിയാൽ പിന്നെ മറ്റെന്തുവേണം. ...
നടന്നു നടന്നു....നടത്തം രാജേന്ദ്രൻ
തന്റെ ജീവിതം തന്നെ നടത്തമാക്കിയതിന് കാലം രാജേന്ദ്രന് ബഹുമതി നൽകിയേക്കും. തമിഴ്നാട്–കേരളം അതിർത്തിയായ കളിയിക്കാവിളയ്ക്ക് സമീപം തളച്ചാൻവിള സ്വദേശി ചെല്ലയ്യൻ മ...
കേരളം * 60
(സ്വന്തം ലേഖകൻ)
തിരുവനന്തപുരം, നവം.1

കേരളത്തിലെ ഒരു കോടി 35 ലക്ഷത്തിൽപരം ജനങ്ങളെ ഭരണപരമായി ഒന്നിച്ചുചേർക്കുന്ന ആ മഹാസംഭവം വമ്പിച്ച ആഹ്ളാദാഘോഷങ്ങളോടുകൂ...
ശരിയായ ചര്യകളിലൂടെ ആരോഗ്യം
ഒക്ടോബർ 28 ദേശീയ ആയുർവേദ ദിനം

ധന്വന്തരി ജയന്തി ദിനമായ ഇന്ന് ദേശീയ ആയുർവേദ ദിനമായി ആചരിക്കുകയാണ്. ധന്വന്തരി വൈദ്യശാസ്ത്രത്തിന്റെ ആചാര്യനായി അംഗീകരി...
സ്നേഹത്തണലായി ഗാന്ധിഭവൻ
ഇവിടെയാണ് ഈശ്വരസാന്നിധ്യം. മാനവസേവയാണ് യഥാർഥ ഈശ്വരസേവ എന്ന ചിന്തയിലേക്കാണ് പത്തനാപുരം ഗാന്ധിഭവൻ നമ്മെ നയിക്കുന്നത്. ആരോരുമില്ലാത്തവർക്ക് ആശങ്കവേണ്ട. അവർക്കായി ഗ...
ശിവകാശി എന്നും ഇങ്ങിനെയൊക്കെയാണ്...
പൂരത്തിന്റെയും വെടിക്കെട്ടിന്റെയും നാട്ടിൽ നിന്ന് പടക്കങ്ങളുടെ നാട്ടിലേക്കു വണ്ടി കയറുമ്പോൾ ദീപാവലിക്ക് ദിവസങ്ങൾ ഇനിയും ബാക്കിയുണ്ടായിരുന്നു. തമിഴ്നാട്ടിലെ വിരു...
LATEST NEWS
സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് ഇ​ന്ന് തുടക്കം
ത​മി​ഴ്നാ​ട്ടി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ സ്ഫോ​ട​നം: ക​ണ്ണീ​രോ​ർ​മ​യാ​യി സ​ഞ്ജ​ന
അ​ർ​ഹ​രാ​യ പാ​ക് പൗ​ര​ന്മാ​ർ​ക്കെ​ല്ലാം വീ​സ; സു​ഷ​മ സ്വ​രാ​ജി​ന്‍റെ ദീ​പാ​വ​ലി സ​മ്മാ​നം
ഏ​ക​ദി​ന പ​ര​മ്പ​ര: ആ​സ്റ്റ്ലി​ക്കു പ​ക​രം ഇ​ഷ് സോ​ദി
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.