Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


മനസിൽ കണ്ടാൽ നിപിൻ മാനത്തുകാണും
മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ പുതുമകൾ നിറഞ്ഞതാണു മെന്റലിസ്റ്റ് എന്ന വാക്ക്. പ്രേതം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോഴാണു മെന്റലിസ്റ്റ് എന്ന വാക്ക് പലരും ആദ്യമായി കേൾക്കുന്നത്. എന്താണ് മെന്റലിസ്റ്റ്, ആരാണ് മെന്റലിസ്റ്റ്. 10 വർഷമായി മെന്റലിസ്റ്റായി പ്രവർത്തിക്കുകയും നിരവധി ടിവി, സ്റ്റേജ് ഷോകളിലുടെ സാധാരണക്കാരന് അത്ഭുതവും ആകാംക്ഷയും സമ്മാനിക്കുന്ന നിപിൻ നിരവത്ത് എന്ന മെന്റലിസ്റ്റിനെ പരിചയപ്പെടാം. മലയാളികൾ മെന്റലിസ്റ്റ് എന്ന പദം കേൾക്കുന്നതിനു മുമ്പു തന്നെ നിപിൻ മെന്റലിസ്റ്റാകാൻ തയാറെടുക്കുകയായിരുന്നു. നിപിനു ഗുരുക്കൻമാരില്ല, സ്വയം കണ്ടെത്തിയ വഴിയിലുടെ സഞ്ചരിച്ചാണു മെന്റലിസ്റ്റും മജീഷ്യനുമൊക്കയായി മാറിയത്. ദീർഘനാളത്തെ പ്രാക്ടീസിലുടെയും പരിശ്രമത്തിലുടെയുമാണു നിപിൻ ടിവി ചാനൽ ഷോകളിലുടെ മലയാളികൾ നെഞ്ചോട് ചേർത്ത മൈൻഡ്് റീഡറും മെന്റലിസ്റ്റായും മാറിയത്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുക എന്ന ലക്ഷ്യമാണു നിപിനെ ഹിപ്നോട്ടിസത്തിന്റെ ലോകത്ത് എത്തിച്ചത്.

പ്രേതങ്ങളുമായുള്ള സംവാദം

ഒരാളുടെ മനസുവായിച്ചെടുക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് മോഹിക്കാത്തവർ ആരും തന്നെയുണ്ടാവില്ല. മറ്റുള്ളവരുടെ മനസുവായിച്ചാണു നിപിൻ നിരവത്ത് എന്ന യുവാവ് ശ്രദ്ധനേടുന്നത്. മറ്റുള്ളവർ മനസിൽ സൂക്ഷിച്ചിരിക്കുന്ന ചില രഹസ്യങ്ങൾ നിപിൻ അവർ അറിയാതെ മനസിലാക്കിയെടുത്തു പറയുമ്പോൾ അത് ഏവരെയും ത്രില്ലടിപ്പിക്കും. മൈൻഡ് റീഡർ, മെന്റലിസ്റ്റ് എന്നീ നിലകളിൽ സ്റ്റേജ് ഷോകളിലുടെയും വിവിധ ചാനൽ ഷോകളിലുടെയുമാണ് നിപിൻ ഏവരുടെയും മനസിൽ ഇടംപിടിച്ചത്. പ്രേക്ഷകരുടെ മനസിലുള്ള അക്കങ്ങളും പേരുകളും വായിച്ചെടുക്കുക, കളികൂട്ടുകാരന്റെ പേരുകൾ വെളിപ്പെടുത്തുക, കലയുടെ രൂപത്തിൽ പ്രേതങ്ങളുമായുള്ള സംവാദം തുടങ്ങിയവ സ്റ്റേജിൽ അവതരിപ്പിച്ച് ആസ്വാദനത്തിന്റെ പുതിയ തലങ്ങൾ മലയാളിക്കു പരിചയപ്പെടുത്തുകയാണ് കോട്ടയം മുണ്ടക്കയം ഏന്തയാർ സ്വദേശി നിപിൻ.

സൈക്കോളജി, ന്യൂറോ ലിംഗ്വിസ്റ്റിക്സ് പ്രോഗ്രാം, ഹിപ്നോസിസ്, ബോഡി ലാംഗ്വേജ്, മൈക്രോ എക്സ്പ്രഷൻ, മാജിക് ഇവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണു മെന്റലിസത്തിന്റെ അവതരണം.

മറ്റൊരാളുടെ മനസിലേക്ക് അയാളുടെ അനുവാദത്തോടെ, എന്നാൽ അദ്ദേഹം അറിയാതെ ഒരു വിവരം പാസ് ചെയ്യുന്നു. അദേഹത്തിന്റെ സംസാരങ്ങൾക്കിടയിൽ ചുണ്ടുകളുടെയും കണ്ണുകളുടെയും ചലനം, ബോഡി ലാംഗ്വേജ് എന്നിവയിലൂടെ വിവരം മനസിലാക്കി പറയുന്നു. ഇതാണു മെന്റലിസത്തിന്റെ ചുരുക്കം.

അദ്ഭുതങ്ങളുടെ ലോകത്തേക്ക്

കുട്ടിക്കൽ സെന്റ് ജോർജ് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായിരിക്കെ നിപിനെ പിതാവ് എൻ. .ടി. ജോസഫ് നാട്ടിൽ നടന്ന ഒരു മാജിക് ഷോ കാണിക്കുവാൻ കൊണ്ടുപോയി. പൂക്കൾ പഴങ്ങളാകുന്നതും, പെട്ടി തുറന്നപ്പോൾ സുന്ദരിയായ പെൺകുട്ടി പുറത്തുവരുന്നതുമായ ഇന്ദ്രജാലങ്ങൾ നിപിനെ മായാലോകത്തെത്തിച്ചു. മാജിക് കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ മുതൽ നിപിൻ മാജിക്കിന്റെ കാണാപ്പുറം തേടിയുള്ള സഞ്ചാരം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജി ൽ ഡിഗ്രി പഠനം പൂർത്തിയാക്കിയപ്പോഴും മൈൻഡ് റീഡറാകുക എന്നതായിരുന്നു നിപിന്റെ സ്വപ്നം. തുടർന്നു കൊച്ചി ഡോൺ ബോസ്കോ കോളജിൽ നിന്നും ഗ്രാഫിക് ആർട്ട് ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയിൽ ഡിപ്ലോമ സമ്പാദിച്ചു. സൈക്കോളജി, ന്യൂറോ ലിഗ്വിസ്റ്റിക്സ് പ്രോഗ്രാം, ഹിപ്നോട്ടിസം, മൈക്രോ എക്സ്പ്രഷൻ തുടങ്ങിയവയിൽ ഇപ്പോഴും റിസർച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്.

വേറിട്ട അവതരണവുമായി ഇന്റുഷ്യൻസ്

നിപിന്റെ മെന്റലിസം ഷോയുടെ പേരാണ് ഇന്റുഷ്യൻസ്. മാന്ത്രിക കലയിൽ വേറിട്ടൊരു അവതരണ രീതിയും കലാമികവും ആധുനിക മനശാസ്ത്രം, ബോഡിലാംഗ്വേജ്, ഹിപ്നോസിസ് തുടങ്ങിയവയുടെ സഹായത്താൽ അവതരിപ്പിക്കുന്ന മെന്റലിസം ഷോയാണ് ഇന്റൂഷ്യൻസ്. മൈൻഡ് റീഡിംഗുമായി ബന്ധപ്പെട്ടു സാധാരണക്കാർക്കു പുതുമ നല്കുന്നതിനായി 45 മിനിറ്റ് ദൈർഘ്യത്തിലുള്ള ഷോയാണിത്. കോർപറേറ്റ് കമ്പനികളിലും ഫാമിലി കൂട്ടായ്മകളിലുമാണ് ഇന്റുഷ്യൻസ് അവതരിപ്പിക്കുന്നത്. പ്രേക്ഷകരെക്കൂടി പങ്കെടുപ്പിച്ചു കൊണ്ട് അവരെ ത്രില്ലടിപ്പുക്കുന്നതും സന്തോഷിപ്പിക്കുന്നതും കൈയടിപ്പിക്കന്നതുമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചാണു ഇന്റുഷ്യൻസ് സദസിൽ അവതരിപ്പിക്കുന്നത്. ആളുകളുടെ കൂട്ടായ്മയിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കുന്നു. അയാളുടെ കുട്ടിക്കാലത്തെ ഓർമകൾ ചോദിക്കുന്നു. ഈ സമയത്ത് അയാളുടെ ചുണ്ടിലും ശരീരത്തുമുണ്ടാകുന്ന ചലനങ്ങൾ മനസിലാക്കി കുട്ടിക്കാലത്തെ കൂട്ടുകാരന്റെ പേരാണ് ആദ്യം പറയുന്നത്. തുടർന്ന് അയാളുടെ മനസ് നിപിൻ വായിച്ചെടുക്കും. മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ മൈൻഡ് റീഡിംഗിലുടെ പുറത്തെത്തിക്കുന്നതാണു ഇന്റുഷ്യൻസ് എന്ന ഷോയുടെ പ്രത്യേകത.

ജനശ്രദ്ധ നേടി ഷോകൾ

പ്രഗൽഭരുടെ മനസ് വായിക്കുന്ന വിദ്യയിലൂടെ ഇതിനോടകം ഇന്ത്യയ്ക്കത്തും പുറത്തും നിരവധി ഷോകൾ നിപിൻ ചെയ്തുകഴിഞ്ഞു. അത്ഭുതകലകളുടെ പുതുമകളും കാലത്തിനനുസരിച്ച് കലയിൽ വരുത്തിയ മാറ്റങ്ങളുമാണ് നിപിൻ നിരവത്തിന്റെ ഷോകളെ വേറിട്ടതാക്കുന്നത്. 1992 ൽ സ്കൂൾ സാഹിത്യ സമാജത്തിൽ അവതരിപ്പിച്ച ചെറിയ മാജിക്കിൽ തുടങ്ങി 1999 ലെ ദി ഗ്രേറ്റ് ഫയർ എസ്കേപ്പ് ആക്ട്, അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും എതിരെ ബോധവത്കരണം നടത്താനായി തെരുവ് മാജിക്, ശാന്തിമന്ത്ര എന്ന പേരിൽ മാന്ത്രിക യാത്ര തുടങ്ങി നിരവധി ഷോകളാണ് ഇതുവരെ അവതരിപ്പിച്ചത്. പി. സി. ജോർജ് എംഎൽഎയുടെ മനസുവായിച്ച് പെട്ടിയിൽ അടക്കം ചെയ്തത് 2013ലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് പ്രോഗ്രാമായിരുന്നു.

2016 മേയ് 12ന് വോട്ട് എന്റെ അവകാശം എന്ന ആശയം പ്രചരിപ്പിക്കാൻ എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ അവതരിപ്പിച്ച ഷോയും ജനശ്രദ്ധ നേടിയ ഒന്നാണ്. അന്നത്തെ എറണാകുളം ജില്ലാ കളക്ടറായിരുന്ന എം.ജി. രാജമാണിക്യം മനസിൽ വിചാരിച്ച ഒരു ചിത്രം സദസിൽ വച്ചു കണ്ണുകളിൽ നോക്കി വരച്ചതും സദസിൽ നിന്നും കളക്ടർ വിളിച്ച ഒരാളെ ഹിപ്നോട്ടിസത്തിന്റെ സഹായത്തിൽ ഉറക്കി എന്ത് ചോദ്യത്തിനും എന്റെ വോട്ട് എന്റെ അവകാശം എന്ന വാക്ക് മാത്രം ഹിപ്നോട്ടിസത്തിനു വിധേയനായ വ്യക്‌തി പറഞ്ഞതും നിപിനു ഏറെ കൈയടി നേടിക്കൊടുത്ത പ്രകടനങ്ങളാണ്.

അമ്മയുടെ പ്രോത്സാഹനം

മെന്റലിസവും മൈൻഡ് റീഡിംഗും മാജിക്കുമെല്ലാം കലയാണെന്നാണു നിപിന്റെ അഭിപ്രായം. തന്നിൽ ഇവയോടുള്ള താല്പര്യം വർധിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതുമെല്ലാം മാതാവ് ലിസിയമ്മയാണ്. തന്റെ ഓരോ പരീക്ഷണങ്ങളും വിജയിക്കുമ്പോൾ നിപിൻ ആദ്യം പറഞ്ഞിരുന്നതും ലിസിയമ്മയോടാണ്. പുതിയതായി ഏതെങ്കിലും ഒന്നു ചെയ്യാൻ തീരുമാനിച്ചാൽ അതിൽ നിപിൻ വിജയിക്കും വരെ ലിസിയമ്മ മികച്ച പ്രോത്സാഹനമാണു നല്കിയിരുന്നത്. അസുഖ ബാധിതയായിരുന്ന ലിസിയമ്മ ഒരു വർഷം മുമ്പു നിപിനെയും കുടുംബത്തെയും വിട്ടുപിരിഞ്ഞു ലോകത്തോടു വിടപറഞ്ഞെങ്കിലും അമ്മയുടെ ഓർമകൾക്കു മുമ്പിലാണ് നിപിന്റെ ഓരോ പുതിയ ചുവടുവയ്പും.

ഇനി ഷോ ജപ്പാനിൽ!

മൈൻഡ് റീഡിംഗുമായി ബന്ധപ്പെട്ടു നവംബറിൽ ജപ്പാനിൽ നടക്കുന്ന ടിവി ഷോയിൽ പങ്കെടുക്കാൻ പോകുന്നതിനായിട്ടുള്ള തയാറെടുപ്പിലാണു നിപിൻ. ജപ്പാനിലെ ടോക്യോയിലാണു ഷോ സംഘടിപ്പിക്കുന്നത്. അവിടെയുള്ളവർക്കു ജാപ്പനീസ് ഭാഷ മാത്രമേ മനസിലാകുകയുള്ളു. എന്നാൽ ജാപ്പനീസ് ഭാഷ അറിയില്ലാത്തതിനാൽ നിപിൻ ഇംഗ്ലീഷ് ഭാഷയിലാണു ഷോ അവതരിപ്പിക്കുന്നത്. ട്രാൻസിലേറ്ററുടെ സഹായത്തോടെയാണു ഷോ ജപ്പാൻകാർക്കു മനസിലാക്കി ക്കൊടുക്കുന്നത്. കഴിഞ്ഞ മാസം ഫോമ മിയാമി കൺവൻഷൻ നഗരിയിൽ ഇന്റുഷ്യൻസ് എന്ന ഷോയുമായെത്തി ഏവരുടെയും കൈയടിയും പ്രശംസയും പിടിച്ചുപറ്റിയിരുന്നു.

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ അമേരിക്കയുടെ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നിപിനു ലഭിച്ചിട്ടുണ്ട്. പുരസ്കാരങ്ങളെക്കാൾ ഏറെ സംതൃപ്തി നല്കുന്നതു ടിവി ഷോകളിലും വിവിധ സ്റ്റേജ് ഷോകളിലും നടത്തിയ തകർപ്പൻ പ്രകടനങ്ങളാണെന്നു നിപിൻ പറയുന്നു. നേരിട്ടും ഫോണിലും സോഷ്യൽ മീഡിയകൾ വഴിയും നല്കുന്ന അഭിനന്ദനങ്ങളാണ് തന്റെ ശക്‌തിയെന്നും നിപിൻ പറഞ്ഞു. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഏന്തയാർ നിരവത്ത് എൻ. .ടി. ജോസിന്റെയും പരേതയായ ലിസിയമ്മയുടെയും മകനാണ് നിപിൻ. ഭാര്യ അനു എലിസബത്ത്. കഴിഞ്ഞ അഞ്ചു വർഷമായി കൊച്ചി ഇടപ്പള്ളിയിലാണു താമസം. www.nipinniravath.com, Ph 9995560116

–ജെവിൻ കോട്ടൂർ

മനസിൽ കണ്ടാൽ നിപിൻ മാനത്തുകാണും
മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ പുതുമകൾ നിറഞ്ഞതാണു മെന്റലിസ്റ്റ് എന്ന വാക്ക്. പ്രേതം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോഴാണു മെന്റലിസ്റ്റ് എന്ന വാക്ക...
തീവ്രവാദം അതിരുവിടുന്ന ഉറി
കോട്ടയത്തെ പത്രപ്രവർത്തകർ ഉറിയിലെ അതിർത്തിഗേറ്റിൽ പിടിച്ചുകൊണ്ടുനിന്ന് പാക്കിസ്‌ഥാനിലെ ഗ്രാമീണരെ കൈവീശിക്കാണിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. യാത്രക്കാരെന...
കാലാതീതനായ ചലച്ചിത്രകാരൻ
എല്ലാക്കാലത്തും സിനിമാചിത്രീകരണ വഴിയിൽ പുത്തൻ വഴിത്താരകൾ കണ്ടെത്തിയവയാണ് ന്യൂ ജനറേഷൻ സിനിമകൾ. അത്തരത്തിൽ സിനിമയുടെ ചരിത്രവഴികളെ തേടി ചെല്ലുമ്പോൾ ന്യൂ ജനറേഷൻ സംവ...
പുലിവട്ടം
ഒറിജിനൽ പുലികൾ കണ്ടാൽ പോലും ഒന്ന് സംശയിച്ചേക്കും, സ്വന്തം കൂട്ടത്തിലുള്ളവർ തന്നെയണോ ഈ തുള്ളിച്ചാടുന്നതെന്ന് കൺഫ്യൂഷനാകും. കാട്ടിലെ പുലിയെ വെല്ലുന്ന മേയ്ക്കോവറോട...
ട്രോളിപഠിക്കാം
ട്രോളുകളും ട്രോളന്മാരും അടക്കിവാഴുന്ന കാലമാണിത്. എന്തുകാര്യത്തെയും ആക്ഷേപഹാസ്യത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുക ട്രോളുകളുടെ പ്രത്യേകതയാണ്. ലോകത്തിന്റെ ഏതുകോണിൽ ന...
ഗോൾഡൻ മിനിറ്റിലെ രക്ഷാദൂതൻ
<യ> രഞ്ജിത് ജോൺ

അപകടസ്‌ഥലങ്ങളിൽ ഞൊടിയിടയിൽ അവർ പാഞ്ഞെത്തും. നാടും നാട്ടുകാരും ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നു മുക്‌തരാകുന്നതിനു മുൻപെ മിന്നൽപ്പിണ...
തെരുവുനായ വേട്ട; പഞ്ചായത്തംഗത്തിന് അഭിനന്ദന പ്രവാഹം
വൈപ്പിൻ: എറണാകുളം വൈപ്പിൻ ഞാറക്കൽ പഞ്ചായത്തിൽ ആക്രണകാരികളായ നായകളെ തെരഞ്ഞുപിടിച്ച് വകവരുത്തിയ പതിനഞ്ചാം വാർഡംഗം മിനി രാജുവിനു ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമു...
ഉപവാസത്തിലൂടെ ശുദ്ധീകരണം; ശരീരത്തിനും മനസിനും
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തിന്റെ ഫലമാണു നല്കുന്നത് (ുൗൃശളശരമശേീി, രഹലമിരശിഴ ലളളലരേ). ഉപവാസത്തിലൂടെ നാം...
കോടമഞ്ഞിൽ പുതഞ്ഞ് പാലക്കയംതോട്
മൂന്നാറിനെയും ഊട്ടിയേയും വെല്ലുന്ന കോടമഞ്ഞ്, കുടകുമലനിരകളുടെ സാന്നിധ്യം, നോക്കെത്താദൂരത്തോളം പുൽമേടുകൾ, സമുദ്രനിരപ്പിൽനിന്നു 3500 അടി ഉയരം, അപൂർവങ്ങളായ സസ്യജീവജ...
ഭക്‌തിനൈവേദ്യമായി കൃഷ്ണകവിതകൾ
ഓഗസ്റ്റ് 24 ജന്മാഷ്‌ടമി. പ്രശസ്ത കവയത്രി ബി. സുഗതകുമാരി കുറിച്ചിട്ട ഉണ്ണിക്കണ്ണന്റെ കവിതകളിലൂടെ ഒരു പ്രദക്ഷിണം.

നീലമേഘം പോലിരുണ്ടു
പൊൻതളയണിഞ്ഞൊരുണ്ണി<...
ഒളിമ്പിക്സും ഇന്ത്യയും പിന്നെ 14 സെക്കൻഡും
ഒളിമ്പിക്സിന് കൊടിയിറങ്ങിയെങ്കിലും സോഷ്യൽ മീഡിയയിൽ ഉടനെയെങ്ങും ഒളിമ്പിക്സുമായി ബന്ധപ്പെട്ട ട്രോളുകൾക്ക് തിരശീല വീഴില്ല. ട്രോളുകൾ ഒരു ഐറ്റമായി ഒളിമ്പിക്സിന് ഉൾപ്...
ആടു പാമ്പേ...ആടു പാമ്പേ...ആടാടുപാമ്പേ....
കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിലൊന്നാണ് മൂർഖൻ. അതുകൊണ്ടു തന്നെ ഇവ മനുഷ്യജീവന് വലിയ ഭീഷണി ഉയർത്തുന്നവയാണ് ഇവ. പണ്ടുകാലങ്ങളിൽ വഴിയിലോ വീട്ടുപര...
നെഹ്റുട്രോഫി ജലമേളയ്ക്ക് ചരിത്രസാക്ഷ്യം
സ്‌ഥലം – അതിവിശാലമായ മീനപ്പള്ളി കായൽപരപ്പ്. തെളിഞ്ഞ പകൽ. നോക്കെത്താദൂരത്തോളം കായലിന്റെ കനവോളങ്ങൾ കനത്ത കാറ്റിൽ ഇളംതിരകൾ തീർക്കുന്നു. അകലെനിന്ന് ഓടിവന്ന ബോട്ടിന്...
മറുനാടൻ ലഹരിയിൽ മയങ്ങി കേരളം
ലഹരി ആസ്വാദനത്തിന് പുതുവഴികൾ തേടുന്ന ന്യൂ ജനറേഷന് പോലും ഇന്ന് പ്രിയങ്കരമാണ് മറുനാടൻ പുകയില ഉത്പന്നങ്ങൾ. നാടൻ ബീഡിയും വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് അതിൽ പുകയിലയും...
മേഘൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ട/ീ ബാലൻ കെ. നായർ
‘‘നല്ല കാശും പത്രാസുമൊക്കെയുള്ള വില്ലനായിരുന്നു അച്ഛൻ. കോട്ടും സ്യൂട്ടും കാറും ബംഗ്ലാവും, കഴിക്കാൻ സ്കോച്ച് വിസ്കിയുംവലിക്കാൻ വിലകൂടിയ സിഗററ്റും എല്ലാം തികഞ്ഞൊര...
രാമായണ സ്മരണകളുണർത്തി സീത്തോട്
<യ> അജിത് ജി. നായർ

രാമായണം, ഇന്ത്യൻ ഇതിഹാസങ്ങളിൽ അനന്യമായ സ്‌ഥാനമുള്ള മഹാകാവ്യം. രത്നാകരൻ എന്ന കാട്ടാളനെ വാത്മീകിയാക്കിയ, രാമമന്ത്രത്തിന്റെ വിശുദ്ധി ...
ദുരൂഹതയൊഴിയാതെ ചിക്കുവിന്റെ കൊലപാതകം
<യ> ഭർത്താവ് നാലു മാസമായി ജയിലിലും

മലയാളി നഴ്സ് അതിക്രൂരമായി കൊല്ലപ്പെട്ടിട്ട് നാലുമാസം പിന്നിട്ടിട്ടും കൊലപാതകികളെ കണ്ടെത്താൻ കഴിയാത്തത്തിനാൽ ഭർത...
ആനപ്പന്തിയിലെ കൊച്ചുതാരങ്ങൾ
മുത്തങ്ങ ആനപ്പന്തിയിലെ താരങ്ങൾ ഇപ്പോൾ വലിയ കൊമ്പൻമാരല്ല മൂന്നു കുഞ്ഞൻമാരാണ്. അമ്മു, അപ്പു, ചന്തു എന്നീ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഈ കുഞ്ഞൻ ആനക്കുട്ടികൾ മുത്തങ്...
സൂര്യന്റെ ബലത്തിൽ....
<യ> ഗിരീഷ് പരുത്തിമഠം

അസാധ്യം എന്നു പലരും കരുതി. ആശങ്കയോടെ ചിലർ നെറ്റിചുളിച്ചു. സഫലമാകുന്നതിനെക്കുറിച്ച് കണ്ടറിയാം എന്ന് പിറുപിറുത്തവരും കുറവല്ല. ഒ...
കബാലി ഡാ....
ജൂലൈ 22. രജനി ഫാൻസ് മാത്രമല്ല, സിനിമ പ്രേമികളും അല്ലാത്തവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസം. രജനികാന്തിന്റെ 159–ാമത്തെ ചിത്രമായ കബാലിയുടെ റിലീസാണ് അന്ന്. ചി...
ജപ്പാനിലെ രജനീകാന്ത്
<യ> ജപ്പാനിൽ രജനീകാന്ത് ഒരു തരംഗമാണ്. രജനിയെപ്പോലെ നടക്കുന്നവർ, രജനിയെപ്പോലെ വേഷം ധരിക്കുന്നവർ, രജനി ഫാൻ ക്ലബുകൾ, രജനിയെക്കാണാൻ ചെന്നൈയിലേക്ക് വിമാനം കയറുന്നവർ...
അനുമോൾക്ക് ഇനി മൈസൂർ കല്യാണം
<യ> പ്രദീപ് ഗോപി

ശക്‌തമായ സ്ത്രീകഥാപാത്രങ്ങളെ മാത്രം തെരഞ്ഞെടുത്തുകൊണ്ട് ഓരോ സിനിമയിലും പ്രത്യക്ഷപ്പെടുന്ന അനുമോൾ തന്റെ അടുത്ത ചിത്രത്തിലും അത് ആവ...
ട്രോളർമാർ വാഴുന്ന കാലം
എന്തിനും ഏതിനും ട്രോൾ എന്നതാണ് ഇക്കാലത്തെ ഒരു ട്രെൻഡ്. അതിഗൗരവമായ കാര്യങ്ങൾ പോലും തമാശയാക്കി മാറ്റി അവതരിപ്പിക്കുന്നതാണ് ട്രോളുകൾ ജനപ്രിയമാകാൻ കാരണം. ചുറ്റും നട...
ഇതിലേ പോയതു വസന്തം
<യ> ഗന്ധങ്ങൾ, മൂക്ക്, തലച്ചോറ്, ആത്മാവ് എന്നിവയെക്കുറിച്ച്!

വി.ആർ. ഹരിപ്രസാദ്

<ശ> അയ്യോ.. ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടല്ലോ..
ഹൊ! എന്താ ഒരു ...
അരികിലീ ഹൃദയാകാശം
<യ> എസ്. മഞ്ജുളാദേവി

തിരുവനന്തപുരം: പ്രണയത്തിന്റെ ഇലഞ്ഞിപ്പൂമണവും പ്രാർഥനയുടെ ചന്ദന ഗന്ധവും തത്വചിന്തയുടെ ജീവഗാന പ്രവാഹവും മലയാള ചലച്ചിത്ര ഗാനലോകത്തി...
അരങ്ങിന്റെ അരിക് ചേർന്ന്
സിനിമയിലായാലും നാടകത്തിലായാലും നമുക്ക് പരിചിതരായ ചില മുഖങ്ങളുണ്ടാകും. അല്ലെങ്കിൽ നമുക്ക് എളുപ്പം ദർശിച്ചെടുക്കാൻ കഴിയുന്ന പ്രതലത്തിൽ വാഴുന്ന ചിലരുണ്ടാകും. അവരായ...
ഈദ് പുണ്യം
<യ> നിയാസ് മുസ്തഫ

നാളെ ഈദുൽഫിത്വർ. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരു മാസക്കാലം ശരീരവും മനസും നിയ ന്ത്രിച്ച് വ്രതമനുഷ്ഠിക്കുകയും മറ്റ് ആരാധനാ കർമ...
പാട്ട് പറഞ്ഞ് തിരുത്തി രഹ്ന
പാട്ടുപാടുന്നതോടൊപ്പം പാട്ടുവേദികളിൽ വിധികർത്താവായും രഹ്ന കഴിവ് തെളിയിക്കുന്നുണ്ട്. കൈരളി ചാനലിൽ പട്ടുറുമാൽ എന്ന പ്രോഗ്രാമിന് തുടക്കമിടുന്നത് തന്നെ മാപ്പിളപ്പാട...
ഇശലിന്റെ ഈരടികളിൽ
<യ> പെരുന്നാൾ പിറപോലെ രഹ്ന

ഷവ്വാലും ഉദിച്ചെത്തി..,
ഷറഫോടെ വിരുന്നെത്തി..,
ശരറാന്തൽ തിരികത്തി..,കണ്ണിൽ,
ഷൗക്കോടെ പെരുന...
ടോം * ജെറിക്ക് 76 വയസ്
എത്രയൊക്കെ പുതിയ അനിമേഷനും കാർട്ടൂൺ കഥാപാത്രങ്ങളും വന്നാലും അനിമേഷൻ കാർട്ടൂൺ രംഗത്തെ എവർഗ്രീൻ സൂപ്പർസ്റ്റാറുകൾ അന്നും ഇന്നും ഇനിയെന്നും ടോമും ജെറിയും തന്നെയായിര...
മലമുകളിലെ വെള്ളപ്പൊക്കം
പ്രകൃതിദുരന്തങ്ങൾ ഒരു നാടിനെയും അതിന്റെ സംസ്കാരത്തെയും നിത്യജീവിതത്തെയും മാറ്റിമറിച്ച സംഭവങ്ങൾ ലോകത്തിൽ ആദ്യമല്ല. കേരളവും നിരവധി പ്രകൃതി ദുരന്തങ്ങൾക്കു സാക്ഷിയാ...
തെക്കിന്റെ കാഷ്മീരിൽ ആപ്പിൾ വസന്തം
മറയൂർ: തെക്കിന്റെ കാഷ്മീർ ആപ്പിൾ വസന്ത ത്തിനൊങ്ങി. ശീതകാ ല പച്ചക്കറിക്കൊപ്പം കേരളത്തിൽ ആപ്പിൾ വിളയുന്ന ഏകസ്‌ഥലമാണ് കാന്തല്ലൂർ. മഴനിഴൽ പ്രദേശമായ മറയൂരിനടുത്താണ് ...
മുള ഉദ്യാനം
പ്രകൃതി സംരക്ഷണത്തിനായുള്ള വർഷങ്ങൾ നീണ്ട സപര്യയാണ് മുക്കത്തിനടുത്ത് കോഴഞ്ചേരി വീട്ടിൽ ദാമോദരനെന്ന നാൽപത്തൊമ്പതുകാരന്റേത്. മാനവ സംസ്കൃതിയുടെ കഥകളേറെ പറയാനുള്ള ഇര...
നാടിനെ നടുക്കിയ ക്രൂരത
ഡൽഹിയിലെ നിർഭയയിലൂടെയാണ് അന്നു നാം ആ ഭീകരത തിരിച്ചറിഞ്ഞത്. ഇന്നിതാ ജിഷയുടെ ജീവിതവും കവർന്നിരിക്കുന്നു. നിർഭയയെ പോലെ, കൊല്ലുക മാത്രമായിരുന്നില്ല വീണ്ടും വീണ്ടും ...
ഒഴിവുദിവസത്തെ കളിക്ക് കൂടെ കൂടുന്നോ...
2016 ജൂൺ 17 വെള്ളിയാഴ്ച. കേരളത്തിലെ ചില പുതുപുത്തൻ കൊട്ടകകളിൽ ഒഴിവുദിവസത്തെ കളി, കളിച്ചു തുടങ്ങുന്നത് അന്നാണ്. പെരുമഴയായാലും പൊരിവെയിലായാലും ഈ ചിത്രം കാണാൻ അനേക...
സുഖമോ ദേവി...എന്നു ചോദിച്ചത് 30 വർഷം മുമ്പ്
30 വർഷം മുമ്പ് നന്ദൻ ദേവിയോട് ചോദിച്ചു....സുഖമോ ദേവി... പൂർണതയിലെത്താതെ പോയ പ്രണയത്തിന്റെ വേദനയും നൊമ്പരവുമായി വേണുനാഗവള്ളിയുടെ സുഖമോ ദേവി 30 വർഷം തികയ്ക്കുകയാണ...
സുഖമോ ദേവി...എന്നു ചോദിച്ചത് 30 വർഷം മുമ്പ്
30 വർഷം മുമ്പ് നന്ദൻ ദേവിയോട് ചോദിച്ചു....സുഖമോ ദേവി... പൂർണതയിലെത്താതെ പോയ പ്രണയത്തിന്റെ വേദനയും നൊമ്പരവുമായി വേണുനാഗവള്ളിയുടെ സുഖമോ ദേവി 30 വർഷം തികയ്ക്കുകയാണ...
അവയവദാനത്തിലൂടെ ലേഖ.എം.നമ്പൂതിരി മാതൃകയായി; നമ്മൾ പകരം നല്കിയതോ?
അവയവദാനത്തിലൂടെ ശ്രദ്ധേയനായി മാറിയ ലേഖ.എം.നമ്പൂതിരിക്ക് അനുഭവിക്കേണ്ടി വന്നത് ആദരവുകളുടേയും അനുമോദനങ്ങളുടേയും കൂട്ടത്തിൽ വേദനകളും അപവാദങ്ങളും പിന്നെ ചൂഷണവും. സി...
തായ്ലന്റിലെ കടുവ ക്ഷേത്രം പ്രസിദ്ധിയിൽ നിന്നു കുപ്രസിദ്ധിയിലേക്ക്...
കഴുത്തിൽ ബെൽറ്റ് ഇട്ട് നായ്ക്കളെപ്പോലെ തുടലിൽ ഒപ്പം സഞ്ചരിക്കുന്ന കടുവകളായിരുന്നു തായ്ലൻഡിലെ കടുവ ക്ഷേത്രം എന്നറിയപ്പെടുന്ന ബുദ്ധക്ഷേത്രത്തിൽ ഒരാഴ്ച മുമ്പുവരെ വ...
മുമ്പേ ഓൺലൈനിൽ ശേഷം സ്ക്രീനിൽ
സിനിമകളോടുള്ള അടക്കാനാവാത്ത ഇഷ്‌ടം അല്ലെങ്കിൽ വിനോദങ്ങളെ വിരൽത്തുമ്പിലെത്തിക്കുന്ന ടെക്നോളജിയോടുള്ള കൗമാരമനസിന്റെ കൗതുകം... ഇഷ്‌ടസിനിമയുടെ സ്റ്റിൽ ഫേസ്ബുക്കിൽ പ...
ഗെയിമുകൾ കഥപറയുമ്പോൾ
വീഡിയോ ഗെയിമുകളും സിനിമയും തമ്മിൽ എന്താണു ബന്ധം? ഒന്നു ചിന്തിച്ചുനോക്കിയാൽ മനസിലാകും രണ്ടും തമ്മിലുള്ള ആത്മബന്ധം. സിനിമകളുടെ പ്രമോഷനു വേണ്ടി അണിയറ പ്രവർത്തകർ പല...
വൈദ്യുതി ലാഭിക്കാം, പണവും....
കേരളത്തിലെ ജലസംഭരണികളിൽ വെള്ളം വറ്റിയാൽ കേരളത്തിലെ വൈദ്യുതിയും വറ്റിവരളും. സംസ്‌ഥാനത്തെ വൈദ്യുതി ഉപഭോഗം ഇത്തവണ സർവകാല റിക്കാർഡിൽ എത്തിയിരുന്നു. കെഎസ്ഇബി നൽകുന്ന...
ചെങ്കൊടിയും ഹരിതവും പാറുന്ന നാട്
കേരളത്തിലെ മലമ്പുഴ, തൃക്കരിപ്പൂർ, മലപ്പുറം, കൊണ്ടോട്ടി നിയമസഭാ മണ്ഡലങ്ങൾ സഞ്ചരിക്കുന്നത് ചരിത്രത്തിനൊപ്പമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇന്നുവരെ സിപിഎമ്...
വീണ്ടും തിളങ്ങി കെൻ ലോച്ച്
ആക്ഷൻ... മൂവി കാമറയുടെ പിന്നിൽ നിലയുറപ്പിച്ച് കെന്നത്ത് കെൻ ലോച്ച് ഇങ്ങനെ നിർദേശിക്കുമ്പോൾ അഭിനേതാക്കൾ അടക്കമുള്ള സഹപ്രവർത്തകർ മാത്രമല്ല, അന്തരീക്ഷവും ജീവസുറ്റത...
വീണ്ടും രതീഷ് വേഗ മാജിക്
സിനിമാസംഗീത വീഥിയിൽ തിരിച്ചുവരവിന്റെ ത്രില്ലിലാണ് രതീഷ് വേഗ. ‘ഇടവേള തീർത്ത ഏകാന്ത വേദനകൾ’ അവസാനിക്കുകയാണ്. ‘ആടുപുലിയാട്ടം’, ‘വെള്ളക്കടുവ’, ‘മരുഭൂമിയിലെ ആന’... ഈ...
കേരളം ഇതുവരെ
1956 നവംബർ ഒന്നിനു നിലവിൽ വന്ന കേരള സംസ്‌ഥാനത്തെ ഇതുവരെ ഭരിച്ചത് 11 മുഖ്യമന്ത്രിമാരാണ്. ഇഎംഎസ് നമ്പൂതിരിപ്പാടിൽ തുടങ്ങി ഉമ്മൻചാണ്ടിയിൽ എത്തിനിൽക്കുന്നു ആ ചിത്രം...
വാട്സ്ആപ്പിൽ ആരും സുരക്ഷിതരല്ല
‘‘ശിഖണ്ഡിയെ മുൻനിർത്തിയാണ് അർജുനൻ ഭീഷ്മരെ കൊന്നത്... അതുകൊണ്ട് ശിഖണ്ഡിയാകരുത്... ഇത് കലിയുഗമാണ്’’...

വാട്സ്ആപ്പിന്റെ പോക്കുകണ്ടിട്ട് ഹിസ്ഹൈ*സ് അബ്ദുള്ളയി...
കരൾരോഗങ്ങളെ അവഗണിക്കരുത്
<ആ>ഡോ. ജോൺ മേനാച്ചേരി എംഡി, ഡിഎം
(ഹെപ്പറ്റോളജിസ്റ്റ്, രാജഗിരി ഹോസ്പിറ്റൽ
ചുണങ്ങംവേലി, ആലുവ)

കേരളത്തിലെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണു ക...
സനലിന്റെ സ്വന്തം സരയൂ
ചലച്ചിത്രതാരം സരയു മോഹൻ വിവാഹിതയാകുന്നു. നടിയും നർത്തകിയും മോഡലും എഴുത്തുകാരിയും സംവിധായികയുമായ സരയുവിന്റെ വരൻ അസോസിയേറ്റ് ഡയറക്ടറായ സനൽ വി.ദേവനാണ്. ഏപ്രിൽ നാലി...
ആത്മഹത്യകളില്ലാത്ത നാളുകളെപ്പറ്റി അവർ സ്വപ്നം കാണുന്നു
<യ> ഗിരീഷ് പരുത്തിമഠം

എങ്ങനെ ജീവിക്കാം എന്നതല്ല, എങ്ങനെ മരിക്കാം എന്ന് ചിന്തിക്കുന്നവരാണ് ഇവിടെ കൂടുതൽ. ഈ നാടിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യ വളരെ ഭീ...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.