Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാഷണങ്ങളില്‍ കൂടിയും സോഷ്യല്‍ മീഡീയായില്‍ കൂടിയും കേള്‍ക്കുന്ന പദങ്ങളാണ്. പക്ഷെ പ്രവ്യത്തിയിലേക്ക് കൊണ്ടുവരണമെങ്കില്‍ വളരെയധികം ബുദ്ധിമുട്ടും അതിലുപരി ഒരുപാട് വെല്ലു വിളികളും തരണം ചെയ്യേതായിട്ടുണ്ട്.
ഡോ ഗോപിനാഥ് മുതുകാടിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുര ത്തുള്ള ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ (ഡിഎസി) ഭിന്നശേഷി കുട്ടികള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒരു കൈത്താങ്ങായി മാറി എന്നുള്ളത് നേരിട്ട് കണ്ട് മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ ലേഖനം എഴുതുവാന്‍ പ്രേരിപ്പിച്ച ഘടകം.
ഗ്ലോബല്‍ ഇ ന്ത്യന്‍ കൗണ്‍സില്‍ (ജിഎസി) വെബ്സൈറ്റ് ഒന്ന് നോക്കുവാന്‍ ഇടയായി. മലയാളികളെ മാത്രമല്ല വിദേശ ഇന്ത്യക്കാരെ ബന്ധപ്പെടുത്തിക്കൊണ്ട് രൂപം കൊടുത്ത ഒരു വലിയ നെറ്റ്വര്‍ക്ക് സംഘടന ആണെന്നും മനോഹരമായ പദ്ധതികള്‍ മുന്നില്‍ നിര്‍ത്തികൊണ്ട് നല്ല വ്യക്തികളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്നതാണെന്നും മനസിലായി.
ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഗ്ലോബല്‍ ചാരിറ്റി സെന്റ്ര് സെപ്റ്റംബര്‍ 11ന് ഗാര്‍ലാന്റ് കീയാ
ഓഡിറ്റോറിയത്തില്‍ ഡിന്നര്‍ ഒരുക്കി ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി പ്രവര് ത്തിക്കുന്ന പ്രഫസര്‍ ഗോപിനാഥ് മുതുകാടിനെ ആദരിച്ചു.
ജിഎസി പ്രസിഡന്റ് പി. സി മാത്യു അവിടെ എത്തിചേര്‍ന്ന എല്ലാംവരേയും സ്വഗതം ചെയ്തു. ഗ്ലോബല്‍ ഇ ന്ത്യന്‍ കൗണ്‍സിലിന്റെ പ്രവര് ത്തന ശൈലിയെ പറ്റി സുധിര്‍ നന്പ്യാര് പ്രസംഗിച്ചത് ഗ്ലോബല്‍ ഇ ന്ത്യന്‍ കൗണ്‍സില്‍ എന്താണെന്നും വീക്ഷണം എന്താണെന്നും സദസിനു വ്യക്തമായി.
സിറ്റി ഓഫ് കൊപ്പേല്‍ പ്രൊ ടെം മേയര്‍ ബിജു മാത്യുവിന്റെ മലയാള ത്തിലുള്ള പ്രസംഗം വളരെ
ലളിതവും ഹ്യദ്യവുമായിരുന്നു. ഈ ഡിന്നര്‍ ഏര്‍പ്പെടു ത്തിയ ദിവസം സെപ്റ്റംബര്‍ 11 ആയതു കൊണ്ടു മേയര്‍ 2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റ്റില്‍ ജീവന് പൊലിഞ്ഞവരെ അനുസ്മരിച്ച് സംസാരിച്ചു.
അതു ശ്രദ്ധിച്ചുകൊണ്ടിരുന്ന ഗോപിനാഥ് മുതുകാട് തൊട്ട് അടു ത്ത കസേരയില്‍ ഇരിക്കുന്ന വ്യക്തിയുമായി സ്വരം താഴ് ത്തി പറയുന്നു "ഓ അത് ഈ ദിവസമായിരുന്നു അല്ലേ?'.
ഗോപിനാഥ് മുതുകാടിന്റെ പ്രസംഗം തുടങ്ങിയത് ഒരു കഥ പറഞ്ഞു കൊണ്ടായിരുന്നു. ഒരു പ്രായം ചെന്ന മനുഷ്യന് ഒരു ദിവസം ഡോക്ടറെ കാണുവാന്‍ പോയി. ഒരുപാട് പേര് അവിടെ ഡോക്ടറെ കാണുവാന്‍ കാത്തിരിപ്പുണ്ടായിരുന്നു. പ്രായം ചെന്ന മനുഷ്യന് അവിടെ ഇരിക്കുന്ന ആളുകളോടു ചോദിക്കുന്നു.
എന്നെ ഒന്നു അകത്തേക്ക് നേരത്തെ കടത്തി വിടാമോ? കാരണം എനിക്ക് വീട്ടീല് ചെന്ന് എന്റെ ഭാര്യയോടു കൂടി ബ്രേക്ക് ഫാസ്റ്റ് കഴിക്കണം. ആദ്യം അവര്‍ ചിരിച്ചു പിന്നീട് അവര്‍ ആ പ്രായം ചെന്ന മനുഷ്യനെ ഡോക്ടറുടെ അടുക്കലേക്ക് കടത്തി വിട്ടു.
ഡോക്റ്ററുടെ അടുക്കലും ഇതു തന്നെ പറഞ്ഞു. എനിക്ക് ഭാര്യയുടെ അടുക്കല്‍ ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കണം. എന്നെ ഒന്നു വേഗം പറഞ്ഞു വിടണം. എന്റെ ഭാര്യക്ക് അൾസീമേഴ്സ് എന്ന രോഗമാണ്. അവള്‍ക്ക് ആരേയും തിരിച്ചറിയാന്‍ കഴിയുകയില്ല.
എന്റെ ഭാര്യക്ക് എന്നെ പോലും തിരിച്ചറിയുവാന്‍ കഴിയുകയില്ല. ഡോക്ടര്‍ ചോദിച്ച് നിങ്ങളെ പോലും തിരിച്ചറിയാന്‍ പാടില്ലയെങ്കില്‍ പിന്നെ എന്തു കൊണ്ടാണ് നിങ്ങള്‍ പോകുവാന്‍ ധ്യതി കൂട്ടുന്നത്? എന്റെ ഭാര്യക്ക് എന്നെ അറിയില്ലയെങ്കിലും എനിക്ക് എന്റെ ഭാര്യയെ വര്‍ഷങ്ങളായി അറിയാം.
ഈ കഥ ഇവിടെ പറഞ്ഞതിന് ഒരു കാരണം ഉണ്ട്. ഓട്ടിസവും സെറിബ്രല്‍ പാഴ്സിയും ബാധി ച്ച കുട്ടികള്‍ക്ക് ഡാളസ് എവിടെയെന്നോ, അമേരിക്ക എവിടെയെന്നോ, ഇവിടെ ഇത്രയും മലയാളി ഉണ്ട് എന്നോ, നിങ്ങള്‍ അവരെ ചേര്‍ത്തു പിടിക്കുന്നതോ ഒന്നും തന്നെ അറിയുന്നില്ല.
പക്ഷെ ആ കുഞ്ഞുങ്ങളെ നിങ്ങള്‍ എന്നിലൂടെ അറിയുന്നു. ഇത്രയും ആളുകളെ വിളിച്ചു വരു ത്തി എന്നെ അവതരിപ്പിക്കുവാന്‍ കാണിച്ച ജിഎസി സംഘാടകരുടെ വലിയ മനസിന് നന്ദി. 2011ല്‍ അമേരിക്കയില്‍ ജാലവിദ്യക്കാരനായിട്ടായിരുന്നു വന്നിരുന്നത്.
പക്ഷെ ഇ പ്പോള്‍ വന്നിരിക്കുന്നത് കാസര്‍ഗോഡിൽ 1000 കുട്ടികള്‍ക്ക് വേി തുടങ്ങാന്‍ പോകുന്ന ഒരു വലിയ പ്രൊജക്റ്റും അതുപോലെ ഭിന്നശേഷിക്കാര്‍ക്ക് മാത്രമായിട്ടുള്ള ഒരു ആശുപത്രിയും ലക്ഷ്യമിട്ടു കൊണ്ടുള്ള ഒരു യാത്രയുടെ ഭാഗമായിട്ടാണ്.
കര്‍ഷകനായ അച്ചന് കുട്ടികാലത്ത് തനിക്ക് പറഞ്ഞു തന്ന കഥകള്‍ കേട്ടാണ് മാജിക്കിലേക്ക് കാല് എടുത്തു വച്ചത്. ഏഴ് വയസ് തൊട്ട് മാജിക്ക് പഠനം തുടങ്ങി പത്താം വയസില്‍ സ്റ്റേജില്‍ പെര്‍ഫോം ചെയ്യാന്‍ തുടങ്ങി.
56 രാജ്യങ്ങളില്‍ മാജീക്ക് ഷോ നട ത്തി. ജീവിതം എപ്പോഴാണ് അതിന്റെ ഗതി മാറി ഒഴുകുന്നത് എന്നു പറയാന്‍ പറ്റുകയില്ല. 2016ല്‍ കാസര്‍ഗോഡില്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി സംസ്ഥാന സർക്കാർ നടത്തിയ ഒരു പ്രോഗ്രാമിന് പോയതായിരുന്നു.
ഓഡിറ്റോറിയത്തില്‍ ഇരുന്നിരുന്ന കുട്ടികള്‍ മുഴുവന്‍ എന്‍ഡോസള്‍ഫാന്റെ ഇരയായ കുട്ടികളായിരുന്നു. ആ കുട്ടികളുടെ ദയനിയമായ അവസ്ഥ കണ്ടപ്പോള്‍ ഉള്ളിലേക്ക് വന്ന ചോദ്യം ഇതായിരുന്നു. ഞാന്‍ ആരുടെ മുന്‍പിലാണ് മാജിക്ക് കാണിക്കുന്നത്? ഞാന്‍ എന്നോട് തന്നെ ചോദിച്ചു. ജീവിതം മാജിക്കല്ല അത് യാഥാര്‍ഥ്യമാണ് മാജിക്ക് ഉപേക്ഷിച്ച് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് അന്നു മുതല്‍ തുടങ്ങിയതാണ്.
അങ്ങിനെ 23 കുട്ടികളെ മാജിക്ക് പഠിപ്പിച്ചു തുടങ്ങി. ആ കുട്ടികളില്‍ വന്ന മാറ്റം ആണ് ഇതിന്റെ തുടക്കം പിന്നീട് 100 കുട്ടികളായി 200ലേക്ക് കടന്നു ഇപ്പോള്‍ 300 കുട്ടികളുടെ അച്ചനായി ഞാന്‍ മാറി കഴിഞ്ഞു. എന്റെ സ്വന്തം അച്ചന് എനിക്ക് പറഞ്ഞു നല്‍കിയത് "കുട്ടിയെ, സ്നേഹം എന്ന് പറയുന്ന പ്രതിഭാസ ത്തിന് ലോകം ഇളക്കി മറിക്കാന്‍ സാധിക്കും' എന്നാണ്.
അതുപോലെ അച്ചന് പറഞ്ഞുകൊടുത്ത മറ്റൊരു കാര്യവും അദ്ദേഹം സദസുമായി പങ്കുവച്ചു. അതായത് ഒരു വിത്തു പൊട്ടിച്ചാല്‍ അതിന്റെ ഉള്ളില്‍ മരം കാണില്ല. പക്ഷെ അതിനു വെള്ളവും സ്നേഹവും സംരക്ഷണവും കൊടു ത്തു വളര് ത്തിയാല് മറ്റുള്ളവര്‍ക്ക് തണല്‍ കൊടുക്കുന്ന ഒരു വലിയ മരം ആയി മാറും.
ഈ വിത്തിന്റെയും മരത്തിന്റെയും കഥയ്ക്ക് സമാനമായ കാഴ്ചയാണ് ഡിഎസി യിലെ കുട്ടികള്‍ എന്ന് ഉറപ്പിച്ചു പറയുവാന്‍ സാധിക്കും. ആ കുട്ടികള്‍ക്ക് വേണ്ട വെള്ളവും സംരക്ഷണവും സ്നേഹവും കൊടുത്തു കഴിഞ്ഞപ്പോള്‍ അവിടുത്തെ ഓരോ കുട്ടികളും ഫലം പുറപ്പെടുവിക്കുന്ന ഓരോ മരങ്ങളായി മാറി.
മരം മറ്റുള്ളവര്‍ക്ക് തണലും മറ്റു ഫലങ്ങളും പുറപ്പെടുവിച്ചതുപോലെ തന്നെ ഇന്ന് ഡിഎസിയിലെ കുട്ടികള്‍ മാജിക്കിലും കലയിലും നൈപുണ്യം നേടി ശബളം മേടിക്കുന്ന കുട്ടികളായി മാറികഴിഞ്ഞു. അവരുടെ മാതാപിതാക്കള്‍ക്ക് ഡിഎസി ഒരു ആശ്വാസമായി മാറി.
തുടർന്ന് മൂന്നു വീഡിയോകള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. 1. ഡോ: ഗോപിനാഥ് മുതുകാട് മാജിക്കിന്റെ ലോകത്ത് സഞ്ചരി ച്ചിരുന്ന വീഡിയോ 2. കാസര്‍ഗോഡിന്റെ കണ്ണീര്‍കണങ്ങള്‍ 3. ഡിഎസിയിലെ ഇപ്പോഴത്തെ പ്രോജക്റ്റ്സ്.
ഒരു പ്രവശ്യം എങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് ഡിഎസി ആര്‍ട്ട് സെന്റര്‍, ഡെന്റല്‍ കെയര്‍ ടിം, തെറാപ്പി സെന്റര്‍, സ്പോർട്സ് സെന്റര്‍, മാജിക്ക് ഓഫ് മിറാക്കിള്‍, മാജിക്ക് ഓഫ് ഡാര്‍ക്ക് അമ്മമാരുടെ കരകൗശല സാധനങ്ങള്‍ ഉാക്കി വില്‍ക്കുന്ന കരിസ്മാ അങ്ങിനെ ദിവസം മുഴുവനും കണ്ടാലും തീരാത്ത കഴ്ചകള്‍.
ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ കാണുവാന്‍ സാധിക്കും. ഏറ്റവും ഒടുവില്‍ അദ്ദേഹം പറഞ്ഞതും അഭ്യര്‍ഥിച്ചതും നിങ്ങള്‍ നാട്ടില്‍ വരുമ്പോള്‍ ഈ സ്ഥാപനം സന്ദര്‍ശിക്കണം എന്നുള്ളതായിരുന്നു.
കുട്ടികളുടെ കഴിവുകള്‍ നിങ്ങളുടെ മുന്മ്പില് അവതരിപ്പിക്കുമ്പോള്‍ അവരെ അത് ഒരുപാട് സന്തോഷിപ്പിക്കും.
അതുപോലെ നിങ്ങള്‍ക്കും വളരെയധികം സന്തേഷം തരുന്ന ഒന്നായി മാറും. അവരുമായി നിങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാം. അവിടം സന്ദര്‍ശിക്കുന്നത് തന്നെ ഒരു പുണ്യപ്രവര്‍ത്തിയാണ് ഗ്ലോബല്‍ കൗണ്‍സില്‍ ഒരുക്കിയ വിരുന്നില്‍ അവിടെ കൂടിയവരില്‍ 20 പേര് കുട്ടികളെ 6 മാസം മുതല്‍ ഒരു വര്‍ഷം വരെ സ്പോണ്സര് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു.
മസ്കറ്റ് സെന്റ് മേരീസ് മലങ്കര കാത്തലിക്ക് പള്ളിയിലെ വികാരി ഫാ. അബ്രാഹം തോമസ് സ്റ്റേജില്‍ വന്നു പറഞ്ഞു ഞാന്‍ എന്റെ പള്ളിയില്‍ ഈ വിവരം പറയുന്നതായിരിക്കും. അച്ചന്റെ നല്ല മനസിനെ അനുമോദിക്കുന്നു.
ഇതിന് വഴിയൊരുക്കിയ ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സെപ്റ്റംബര്‍ 24ന് ലൈറ്റ് മീഡിയ എന്റര്ടെയ്ന്മെന്റ് സംഘടിപ്പി ച്ച "സിനിസ്റ്റാര്‍ നൈറ്റ് 23'ന്റെ വേദിയില്‍ ഗ്ലോബല്‍ കൗണ്‍സില്‍ പ്രസിഡന്റ് പി.സി. മാത്യു ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി സംസാരിക്കുകയും അവിടെ കൂടിയിരിക്കുന്നവരോട് ഈ ഭിന്നശേഷി കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ലൈറ്റ് മീഡിയ എന്റര്ടെയ്ന്മെന്റ് ഒരു കുട്ടിയെ സ്പോണ്സര് ചെയ്യുമെന്ന് വാഗ്ദാനം ചെയ്തു. മജീഷ്യന്മാരുടെ രാജ്യാന്തര സംഘടനയായ അമേരിക്കയിലെ ഐഎംഎസ്. 2011ല്‍ മജീഷ്യന്‍ മുതുകാടിന് മാജിക്കിന്റെ ഏറ്റവും വലിയ അവാര്‍ഡായ മെര്ലിന് അവാര്‍ഡ് നല്കി ആദരിച്ചു.
ഓസ്ക്കാര്‍ അവാര്‍ഡിന് തുല്ല്യമായി ആണ് ഈ അവാര്‍ഡിനെ കാണുന്നത്. മാജിക്ക് എന്ന കലയുടെ ഉച്ചകൊടിയില്‍ നില്ക്കുന്ന ഒരു വ്യക്തി അതു മാറ്റിവച്ചിട്ട് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മുതുകാടിനെ എത്ര അനുമോദിച്ചാലും മതിയാവുകയില്ല അതുപോലെ തന്നെ അദ്ദേ ത്തിന്റെ കാരുണ്യ പ്രവര്‍ത്തിയുടെ വില തിരിച്ചറിഞ്ഞ് അതിന് മുന്‍കൈ എടുത്ത് ഡിന്നറും അതൊടൊപ്പം ചെറിയ കലാപരിപാടികളും സംഘടി പ്പിക്കുവാന്‍ കാണിച്ച ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഗ്ലോബല്‍ ചാരിറ്റി സെന്ററിനും ഭാവുകങ്ങള്‍.
ലാലി ജോസഫ്
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾക്ക് ദാരുണാന്ത്യം
വോട്ടിംഗിൽ കാലതാമസമുണ്ടായി; ഒരു മിനിട്ടിൽ മൂന്ന് വോട്ടുമാത്രമാണ് ചെയ്യാനായത്: ജോസ് കെ. മാണി
ജാവദേക്കർ വിവാദം; ഇ.പി. ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ്
ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പുവച്ച് ഗവര്‍ണര്‍
മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത
Latest News
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾക്ക് ദാരുണാന്ത്യം
വോട്ടിംഗിൽ കാലതാമസമുണ്ടായി; ഒരു മിനിട്ടിൽ മൂന്ന് വോട്ടുമാത്രമാണ് ചെയ്യാനായത്: ജോസ് കെ. മാണി
ജാവദേക്കർ വിവാദം; ഇ.പി. ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ്
ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പുവച്ച് ഗവര്‍ണര്‍
മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top