സ​ഫ​ല​മാ​യ​തു സ​ഭ​യു​ടെ പ്രാ​ർ​ഥ​ന​ക​ളും പ്ര​യ​ത്ന​ങ്ങ​ളും
സ​ഫ​ല​മാ​യ​തു സ​ഭ​യു​ടെ പ്രാ​ർ​ഥ​ന​ക​ളും പ്ര​യ​ത്ന​ങ്ങ​ളും
കൊ​​​ച്ചി: മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ലേ​​​ഷ്യ​​​ൻ വൈ​​​ദി​​​ക​​​ൻ യ​​​മ​​​നി​​​ൽ ബ​​​ന്ദി​​​യാ​​​ക്ക​​​പ്പെ​​​ട്ട​​​ത​​​റി​​​ഞ്ഞ നാ​​​ൾ മു​​​ത​​​ൽ ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ക്കാ​​​ലം പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും പ്ര​​​യ​​​ത്ന​​​ങ്ങ​​​ളു​​​മാ​​​യി കാ​​​ത്തി​​​രു​​​ന്ന ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യ്ക്ക് ആ​​​ഹ്ലാ​​​ദ​​​നി​​​മി​​​ഷ​​​ങ്ങ​​​ൾ. കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ മു​​​ത​​​ൽ സ​​​ഭാ​​​ത​​​ല​​​ങ്ങ​​​ളി​​​ൽ വ​​​രെ ക​​​ഴി​​​ഞ്ഞ ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​നാ​​​യി പ്രാ​​​ർ​​​ഥ​​​നാ​​​ദി​​​നാ​​​ച​​​ര​​​ണ​​​ങ്ങ​​​ളും അ​​​നു​​​ബ​​​ന്ധ പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​ന്നു.

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ൽ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും സ​​​ന്യാ​​​സ​​​ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ലും അ​​​ർ​​​പ്പി​​​ച്ച ദി​​​വ്യ​​​ബ​​​ലി​​​ക​​​ളി​​​ൽ ഫാ. ​​​ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​നം നി​​​യോ​​​ഗ​​​മാ​​​ക്കി പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

ജ​​​നു​​​വ​​​രി 12നു ​​​സ​​​ഭ​​​യു​​​ടെ സി​​​ന​​​ഡി​​​ലെ 57 മെ​​​ത്രാ​​ന്മാ​​​ർ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ഒ​​​രു​​​മി​​​ച്ചു​​​കൂ​​​ടി പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ ന​​​ട​​​ത്തി. ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞെ​​​ര​​​ള​​​ക്കാ​​​ട്ടാ​​​ണു പ്രാ​​​ർ​​​ഥ​​​ന ന​​​യി​​​ച്ച​​​ത്. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റം, മാ​​​ർ ജേ​​​ക്ക​​​ബ് തൂ​​​ങ്കു​​​ഴി, മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് ഭ​​​ര​​​ണി​​​കു​​​ള​​​ങ്ങ​​​ര എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ 57 മെ​​​ത്രാ​​ന്മാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​ക്കൊ​​​പ്പം പ്രാ​​​ർ​​​ഥ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.



സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ, സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മെ​​​ത്രാ​​​ൻ സം​​​ഘം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​യും വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി​​​യെ​​​യും സ​​​ന്ദ​​​ർ​​​ശി​​​ച്ചു ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​നം വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.