Tax
സ്രോതസിൽ നികുതി പിടിക്കുന്നതിനും അടയ്ക്കുന്നതിനും റിട്ടേൺ ഫയൽ ചെയ്യുന്നതിനും വീഴ്ച വരുത്തിയാൽ പിഴയും
സ്രോതസിൽ നികുതി പിടിക്കുന്നതിനും അടയ്ക്കുന്നതിനും റിട്ടേൺ ഫയൽ ചെയ്യുന്നതിനും വീഴ്ച വരുത്തിയാൽ പിഴയും
സ്രോതസിൽ നികുതി പിടിക്കുന്നതും അടയ്ക്കുന്നതും റിട്ടേൺ ഫയൽ ചെയ്യുന്നതും ആദായനികുതി ഡിപ്പാർട്ട്മെന്റ് സസൂക്ഷ്മം പരിശോധിച്ചു വരികയാണ്. പ്രസ്തുത വിഷയങ്ങളിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന നികുതി പിടിക്കുകയും അടയ്ക്കുകയും റിട്ടേൺ ഫയൽ ചെയ്യുകയും ചെയ്തിട്ടില്ലെങ്കിൽ നികുതിവകുപ്പ് പിഴയും പലിശയും ഈടാക്കുന്നതാണ്.

<യ> ബിസിനസിൽ ഉണ്ടാകുന്ന ചെലവുകൾ അംഗീകരിക്കാതിരിക്കുക

നോൺ റെസിഡന്റിനു നൽകുന്ന പണമിടപാടുകളിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന നിരക്കിൽ നികുതി പിടിച്ചില്ലെങ്കിൽ പ്രസ്തുത ചെലവുകളെ ബിസിനസിലുള്ള ചെലവുകളായി കണക്കാക്കുന്നതല്ല. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ ഈ നികുതി അടച്ചാൽ അത് ആ വർഷത്തെ ചെലവായി കണക്കാക്കുന്നതാണ്. അതേസമയം, ഇന്ത്യയിൽ റസിഡന്റായിട്ടുള്ള വ്യക്‌തിയുമായാണ് പണമിടപാട് നടത്തുന്നതെങ്കിൽ സ്രോതസിൽ നികുതി പിടിക്കാതിരിക്കുന്ന സാഹചര്യങ്ങളിൽ ചെലവുകളുടെ 30 ശതമാനം തുക ബിസിനസിലുള്ള ചെലവുകളായി അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നതാണ്. എന്നാൽ, വരും വർഷങ്ങളിൽ ഈ നികുതി അടയ്ക്കുകയാണെങ്കിൽ തന്നാണ്ടിൽ ബിസിനസിലുള്ള ചെലവുകളായി അംഗീകരിക്കുന്നതാണ്.

പലിശ: ഏതെങ്കിലും വ്യക്‌തി സ്രോതസിൽ നികുതി പിടിക്കേണ്ട സാഹചര്യങ്ങളിൽ പിടിക്കാതിരിക്കുകയോ, പിടിച്ച നികുതി നിർദിഷ്ട സമയത്തിനുള്ളിൽ അടയ്ക്കാതിരിക്കുകയോ ചെയ്താൽ പ്രസ്തുത നികുതിയിന്മേൽ പലിശ നൽകേണ്ടതായി വരും. നികുതി പിടിക്കാൻ താമസിക്കുന്ന സാഹചര്യങ്ങളിൽ ഒരു ശതമാനം പലിശയും പിടിച്ചതിനു ശേഷം അടയ്ക്കാൻ കാലതാമസം ഉണ്ടാവുകയാണെങ്കിൽ ഒന്നര ശതമാനം പലിശയും നിർബന്ധമായും നിർദിഷ്ട തീയതി മുതൽ ഈടാക്കുന്നതാണ്.

പിഴ ഈടാക്കൽ: ആദായനികുതി നിയമം 271 സി എന്ന വകുപ്പ് അനുസരിച്ച് സ്രോതസിൽ നികുതി പിടിച്ചില്ലെങ്കിൽ നികുതി ഉദ്യോഗസ്‌ഥനു പിഴ ഈടാക്കാവുന്നതാണ്. നികുതിക്കു തുല്യമായ തുക വരെ പിഴ ഈടാക്കാൻ സാധിക്കും. എന്നാൽ, നികുതിത്തുകയേക്കാൾ കൂടുതലായി വരുന്ന തുക പിഴയായി ഈടാക്കുന്നതല്ല.

പ്രോസിക്യൂഷൻ നടപടികൾ: നികുതിത്തുക പിടിച്ചതിനു ശേഷം കേന്ദ്രസർക്കാരിലേക്ക് അടയ്ക്കാതിരിക്കുന്ന സാഹചര്യങ്ങളിൽ ആദായനികുതി നിയമം 276 ബി വകുപ്പ് അനുസരിച്ച് പ്രോസിക്യൂഷൻ നടപടികൾ പ്രസ്തുത വ്യക്‌തിയുടെമേൽ ചുമത്താവുന്നതാണ്. കൂടാതെ തുക അടയ്ക്കുന്നതിന് മനപൂർവം വീഴ്ച വരുത്തിയതാണെങ്കിൽ തുകയുടെ വലുപ്പം അനുസരിച്ച് മൂന്നു മാസം മുതൽ ഏഴു വർഷം വരെയുള്ള കഠിനതടവിനും ശിക്ഷിക്കപ്പെടാവുന്നതാണ്.
കമ്പനികളും ആദായനികുതി നിയമം 44 എബി അനുസരിച്ച് ഓഡിറ്റിനു വിധേയമായിട്ടുള്ള നികുതിദായകരും ഇലക്ട്രോണിക് മാർഗത്തിലൂടെ നികുതി അടയ്ക്കേണ്ടതാണ്. അല്ലാത്ത നികുതിദായകർക്ക് ചെലാൻ നമ്പർ 281ൽ അംഗീകൃത ബാങ്കുകളിലൂടെ നികുതി അടയ്ക്കാവുന്നതാണ്.

<ശാഴ െൃര=/ളലമേൗൃല/മേഃബ2016ലെുേ12ാമ2.ഷുഴ മഹശഴി=ഹലളേ>

<യ>ടിഡിഎസ് റിട്ടേണുകൾ നിർദിഷ്ട സമയത്തിനുള്ളിൽ ഫയൽ ചെയ്തില്ലെങ്കിൽ

റിട്ടേൺ ഫയൽ ചെയ്യാൻ കാലതാമസമോ വീഴ്ചയോ വരുത്തുകയാണെങ്കിൽ ആദായനികുതി നിയമം 234 ഇ അനുസരിച്ച് നിർദിഷ്ട തീയതി മുതൽ താമസിക്കുന്ന ഓരോ ദിവസത്തിനും നിർബന്ധമായും 200 രൂപ വീതം ഫീസ് ഈടാക്കുന്നതാണ്.

പ്രസ്തുത തുക പിഴയായിട്ടല്ല ഈടാക്കുന്നത്; മറിച്ച്, താമസിച്ച് ഫയൽ ചെയ്യുന്നതിനുള്ള ഫീസായിട്ടാണ് കണക്കിലെടുക്കുന്നത്. കൂടാതെ, പ്രസ്തുത തുക നികുതിത്തുകയേക്കാൾ കൂടുതലാവാനും പാടില്ല. ഉദാഹരണമായി, നികുതിദായകന് റിട്ടേൺ ഫയൽ ചെയ്യുന്നതിന് 365 ദിവസത്തെ കാലതാമസം വന്നുവെന്ന് വിചാരിക്കുക. അങ്ങനെ വരുന്ന സാഹചര്യങ്ങളിൽ താമസിച്ച് ഫയൽ ചെയ്യുന്നതിനുള്ള ഫീസായി 10,000 രൂപ മാത്രമേ ഉള്ളൂവെങ്കിൽ പ്രസ്തുത തുക മാത്രം താമസിച്ച് ഫയൽ ചെയ്യുന്നതിനുള്ള ഫീസായി ഈടാക്കുന്നതാണ്.

<യ>റിട്ടേൺ ഫയൽ ചെയ്യുന്നതിന് വീഴ്ച വരുത്തിയാൽ പിഴ ഈടാക്കാവുന്നതാണ്

സ്രോതസിൽ പിടിച്ച നികുതിയുടെ റിട്ടേണുകൾ യഥാസമയത്ത് ഫയൽ ചെയ്തില്ലെങ്കിൽ നികുതി ഉദ്യോഗസ്‌ഥന് 10,000 രൂപ മുതൽ 1,00,000 വരെയുള്ള തുക പിഴയായി ഈടാക്കാവുന്നതാണ്. എന്നാൽ താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പിഴ ഈടാക്കുന്നതല്ല.

1. പിടിച്ച നികുതി ഗവൺമെന്റിൽ അടച്ചിരിക്കുന്നു.
2. താമസിച്ച് ഫയൽ ചെയ്യുന്നതിനുള്ള ഫീസും പലിശയും യഥാക്രമം അടച്ചിട്ടുണ്ടെങ്കിൽ
3. റിട്ടേൺ ഫയൽ ചെയ്യേണ്ട നിർദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ

മേൽപ്പറഞ്ഞ മൂന്നു നിബന്ധനകളും പാലിക്കപ്പെടുകയാണെങ്കിൽ പിഴ ചുമത്തപ്പെടുന്നതല്ല. എന്നാൽ, ഒരു വർഷത്തിൽ കൂടുതൽ കാലതാമസം വന്നിട്ടുള്ള സാഹചര്യങ്ങളിൽ ഇൻകം ടാക്സ് കമ്മീഷണർക്ക് പരാതി നൽകുകയാണെങ്കിൽ പിഴതുക കുറവു ചെയ്ത് തരുവാൻ സാധിക്കും.