Tax
Services & Questions
ഫാമിലി പെൻഷൻ കിട്ടും
ഫാമിലി പെൻഷൻ കിട്ടും
എട്ടു വർഷമായി ട്രഷറിയിൽനിന്ന് എക്സ്ഗ്രേഷ്യ പെൻഷൻ വാങ്ങി വന്നിരുന്ന എന്റെ ഭർത്താവ് 2016 ജൂണിൽ മരിച്ചു. പെൻഷൻ ബുക്കിൽ ഫാമിലി പെൻഷൻ അനുവദിച്ചിട്ടില്ല. ഇപ്പോൾ ഞാൻ തനിച്ചാണ് താമസിക്കുന്നത്. ഏക മകൾ വിവാഹിതയാണ്. എനിക്ക് ഫാമിലി പെൻഷൻ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
കെ. ബിന്ദു, കൊല്ലം

പത്തു വർഷത്തിൽ താഴെ സർവീസുള്ള എക്സ്ഗ്രേഷ്യ പെൻഷൻ കാർക്ക് ഫാമിലി പെൻഷൻ അനുവദിച്ചിരുന്നില്ല. എന്നാൽ 2016 ജനുവരി 20ലെ 9/2016–ാം നമ്പർ ഗവ. ഉത്തരവുപ്രകാരം പെൻഷൻ പുതുക്കി നിശ്ചയിച്ച് ഇറക്കിയ ഉത്തരവിൽ എക്സ്ഗ്രേഷ്യ പെൻഷൻ കാർക്ക് ഫാമിലി പെൻഷൻ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ഇത് ലഭിക്കുന്നതിനുവേണ്ടി KSR Part III യിലെ Form No. 6 പ്രകാരം അപേക്ഷ തയാറാക്കണം. ഫാമിലി പെൻഷന് അർഹതയുള്ള ആളിന്റെ ഒപ്പ്, ഐഡന്റിഫിക്കേഷൻ വിവരങ്ങൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഗസറ്റഡ് ഓഫീസറെക്കൊണ്ട് ഒപ്പിട്ടു വാങ്ങണം. പുനർവിവാഹം കഴിച്ചിട്ടില്ല എന്ന സത്യവാങ്മൂലം വേണം. കൂടാതെ പെൻഷൻ പേയ്മെന്റ് ഓർഡറിന്റെ (പിപിഒ) അറ്റസ്റ്റ് ചെയ്ത കോപ്പി വേണം. ഇതെല്ലാംവച്ച് ധനവകുപ്പിലേക്ക് (പെൻഷൻ എ) അപേക്ഷി ക്കണം. ഉത്തരവ് പാസാകുന്ന മുറയ്ക്ക് അക്കൗണ്ടന്റ് ജനറലിന്റെ ഓതറൈസേഷൻ പ്രകാരം ഫാമിലി പെൻഷൻ ലഭിക്കുന്നതാണ്.