Tax
Services & Questions
ട്രഷറിയുമായി ബന്ധപ്പെടണം
ട്രഷറിയുമായി ബന്ധപ്പെടണം
2002 ഏ​പ്രി​ൽ 30ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ​നി​ന്ന് വിരമിച്ച പ്യൂ​ണാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ ബു​ക്കി​ൽ ക​മ്യൂ​ട്ടേ​ഷ​ൻ പു​ന​ഃസ്ഥാ​പി​ക്കേ​ണ്ട​ത് 15 വ​ർ​ഷ​ത്തി​നു​ശേ​ഷ​മു​ള്ള തീ​യ​തി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 60-ാമ​ത്തെ വ​യ​സി​ലാ​ണ് വിരമിച്ചത്. ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ 2014 ൽ ​പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ 15 വ​ർ​ഷം ക​ഴി​ഞ്ഞേ ല​ഭി​ക്കു​ക​യു​ള്ളൂ എ​ന്നാ​ണ് ബാ​ങ്കി​ൽ​നി​ന്നും അ​റി​യി​ച്ച​ത്. എ​ല്ലാ​വ​ർ​ക്കും 12 വ​ർ​ഷം ക​ഴി​യു​ന്പോ​ൾ ക​മ്യൂ​ട്ടേ​ഷ​ൻ പു​ന​ഃസ്ഥാ​പി​ച്ചു​കി​ട്ടു​ന്നു​ണ്ട​ല്ലോ?
കെ.​എ​ൻ. ര​ഘു​വ​ര​ൻ, കു​റ​വി​ല​ങ്ങാ​ട്

സാ​ധാ​ര​ണ ക​മ്യൂ​ട്ടേ​ഷ​ന്‍റെ തു​ക വാ​ങ്ങി​യ​ശേ​ഷം 12 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ഴാ​ണ് അ​ത് പു​ന​­ഃസ്ഥാ​പി​ച്ചു​കൊ​ടു​ക്കു​ന്ന​ത്. 2002 കാ​ല​ത്ത് പെ​ൻ​ഷ​ൻ​പ​റ്റി​യ​വ​രു​ടെ പെ​ൻ​ഷ​ൻ ബു​ക്കി​ൽ അ​ത് ഉ​ത്ത​ര​വാ​യ 15 വ​ർ​ഷം എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ന്ന സ​മ​ര​ത്തി​നു​ശേ​ഷം വീ​ണ്ടും ആ ​ഉ​ത്ത​ര​വ് തി​രു​ത്തി 12 വ​ർ​ഷം എ​ന്നാ​ക്കി​യി​ട്ടു​ണ്ട്. താ​ങ്ക​ൾ 60-ാമ​ത്തെ വ​യ​സി​ൽ വിരമിച്ച ആ​ളാ​ണെ​ങ്കി​ൽ 10 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ക​മ്യൂ​ട്ടേ​ഷ​ൻ പു​ന​ഃസ്ഥാ​പി​ച്ചു കി​ട്ടും. ഇ​പ്പോ​ൾ സം​സ്ഥാ​ന സ​ർ​വീ​സ് പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളും ട്ര​ഷ​റി​യി​ലാ​ണ് ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ സ​മീ​പ​ത്തു​ള്ള ട്ര​ഷ​റി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.