Tax
Services & Questions
അന്തർ വകുപ്പ് സ്ഥലംമാറ്റം ലഭിക്കും
അന്തർ വകുപ്പ് സ്ഥലംമാറ്റം ലഭിക്കും
പി​എസ്‌‌സി മു​ഖേ​ന 2014 ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ലാ​സ്റ്റ് ഗ്രേ​ഡാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് ആ​യി വ​കു​പ്പു മാ​റ്റം അ​നു​വ​ദി​ക്കു​മോ? അ​നു​വ​ദി​ക്കു​മെ​ങ്കി​ൽ വീ​ണ്ടും പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ടോ? വ​കു​പ്പു​മാ​റ്റം ല​ഭി​ക്കു​വാ​ൻ എ​വി​ടെ​യാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്? എ​നി​ക്ക് കം​പ്യൂ​ട്ട​ർ സം​ബ​ന്ധ​മാ​യ പ​രീ​ക്ഷ വി​ജ​യി​ച്ച​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ട്. ഇ​ത് വി​ദ്യ​ഭ്യാ​സ വ​കു​പ്പി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​മോ?
എ​സ്. ജി​ഷ, തൊ​ടു​പു​ഴ

അ​ന്ത​ർ വകുപ്പു സ്ഥ​ലംമാ​റ്റ​ത്തി​ന് നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന വ​കു​പ്പി​ൽ അഞ്ചു വ​ർ​ഷം സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. അ​ന്ത​ർ​വ​കു​പ്പ് സ്ഥ​ലംമാ​റ്റം ല​ഭി​ച്ചാ​ൽ പു​തി​യ വ​കു​പ്പി​ൽ പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​ന്ത​ർ​വ​കു​പ്പ് മാ​റ്റ​ത്തി​നു​ള്ള അ​പേ​ക്ഷ ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സ് മേ​ധാ​വി മു​ഖേ​ന വ​കു​പ്പു മേ​ധാ​വി​ക​ൾ​ക്കാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം ഉ​ള്ള​തു​കൊ​ണ്ട് പു​തി​യ വ​കു​പ്പി​ൽ കൂ​ടു​ത​ലാ​യി എ​ന്തെ​ങ്കി​ലും പ​രി​ഗ​ണന ല​ഭി​ക്കു​വാ​നു​ള്ള അ​ർ​ഹ​ത ഇ​ല്ല.