Tax
Services & Questions
പത്തുവർഷമായാൽ എൻആർഎ ലഭിക്കും
പത്തുവർഷമായാൽ എൻആർഎ ലഭിക്കും
മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ൽ ക്ല​ർ​ക്കാ​​ണ്. എ​നി​ക്ക് 11 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ​നി​ന്ന് നോ​ണ്‍ റീ​ ഫ​ണ്ട​ബി​ൾ അ​ഡ്വാ​ൻ​സ്(എൻആർഎ) എ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി 10 വ​ർ​ഷ​മാ​ണോ അ​തോ 12 വ​ർ​ഷ സ​ർ​വീ​സാ​ണോ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. നി​ല​വി​ൽ എ​നി​ക്ക് ഒ​രു താത്കാലിക ലോ​ണ്‍ ഉ​ണ്ട്. ഇ​തു നി​ല​വി​ലു​ള്ള​പ്പോ​ൾ എ​നി​ക്ക് എൻആർഎ എ​ടു​ക്കു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ണ്ടോ? അ​തു​പോ​ലെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ര​ണ്ടു ഗ​ഡു ഇ​പ്പോ​ൾ പി​എ​ഫി​ൽ ല​യി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​തു​ക കൂ​ടി ചേ​ർ​ത്ത് എൻആർഎ എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ?
ഗീ​തു​മോ​ഹ​ൻ, കൊ​ല്ലം

നി​ല​വി​ൽ പി​എ​ഫി​ന്‍റെ താത്കാലിക ലോ​ണ്‍ ഉ​ണ്ടെ​ങ്കി​ൽ​പ്പോ​ലും അ​തു ക്ലോ​സ് ചെ​യ്യാ​തെ ത​ന്നെ എൻആർഎ എ​ടു​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല. പത്തു വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മ​തി. ആ​വ​ശ്യ​മാ​യ ബാ​ല​ൻ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. ഏ​റ്റ​വും അ​വ​സാ​നം ല​ഭി​ച്ച 2016-17ലെ ​ജി പിഎഫ് ക്രെ​ഡി​റ്റ് കാ​ർ​ഡി​ലെ ക്ലോ​സിം​ഗ് ബാ​ല​ൻ​സി​നൊ​പ്പം ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം പി​എ​ഫി​ൽ ക്രെ​ഡി​റ്റി​ൽ വ​ന്ന തു​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ കു​ടി​ശി​ക​യു​ടെ രണ്ടു ഗ​ഡു ഉ​ൾ​പ്പെ​ടെ കൂ​ട്ടി ചേ​ർ​ത്ത് അ​തി​ന്‍റെ 75% എൻആർഎ ആ​യി എ​ടു​ക്കു​വാ​ൻ സാ​ധി​ക്കും. അ​തി​നാ​ൽ എൻആർഎയ്ക്കുള്ള അ​പേ​ക്ഷ ഓ​ഫീ​സ് മേ​ധാ​വി മു​ഖേ​ന അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന് സ​മ​ർ​പ്പി​ക്കു​ക.