Tax
Services & Questions
റേ​ഷ്യോ പ്ര​മോ​ഷ​ൻ ല​ഭി​ച്ച​തിനാൽ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡി​നു​ള്ള അ​ർ​ഹ​ത ന​ഷ്‌‌ടപ്പെ​ടും
റേ​ഷ്യോ പ്ര​മോ​ഷ​ൻ ല​ഭി​ച്ച​തിനാൽ ഒ​ന്നാ​മ​ത്തെ  ഹ​യ​ർഗ്രേ​ഡി​നു​ള്ള അ​ർ​ഹ​ത ന​ഷ്‌‌ടപ്പെ​ടും
കൊ​മേ​ഴ്സ്യ​ൽ ടാ​ക്സ് ഓ​ഫീ​സി​ൽ ഓ​ഫീ​സ് അ​റ്റൻഡറാ​ണ്. ഇ​പ്പോ​ൾ പത്തു വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. സ്ഥലംമാറ്റം മൂ​ലം പ​ല ഓ​ഫീ​സു​ക​ളി​ലാ​യി ജോ​ലി ചെ​യ്തി​രു​ന്ന​തു​കൊ​ണ്ട് എ​നി​ക്ക് ഹ​യ​ർഗ്രേ​ഡി​ന് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​പ്പോ​ൾ എ​നി​ക്ക് റേ​ഷ്യോ പ്ര​മോ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തും മൂ​ന്നു​വ​ർ​ഷ​ത്തെ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാണ്. ഹ​യ​ർ ഗ്രേ​ഡ് ല​ഭി​ക്കാ​ൻ എ​നി​ക്ക് അ​ർ​ഹ​ത​യി​ല്ലേ? എ​ങ്കി​ൽ ആ​ർ​ക്കാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്?
ലാ​ലു തോ​മ​സ്, ക​ട്ട​പ്പ​ന

നി​ല​വി​ൽ ഒ​രു ഗ്രേ​ഡി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര​ന് സ​ർ​വീ​സ് എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഒ​ന്നാ​മ​ത്തെ സ​മ​യബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ റേ​ഷ്യോ പ്ര​മോ​ഷ​ൻ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡി​നു​ള്ള അ​ർ​ഹ​ത ന​ഷ്ട​പ്പെ​ടും. ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡി​ന്‍റേയും റേ​ഷ്യോപ്ര​മോ​ഷ​ന്‍റേ​യും ശ​ന്പ​ള സ്കെ​യി​ലു​ക​ൾ ഒ​ന്നു​ത​ന്നെ​യാ​ണ്. ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് വാ​ങ്ങി​യ​ശേ​ഷം റേ​ഷ്യോ പ്ര​മോ​ഷ​ൻ ല​ഭി​ച്ചാ​ലും യാ​തൊ​രു ഫി​ക്സേ​ഷ​നോ ശ​ന്പ​ള വ​ർ​ധ​ന​വി​നോ അ​ർ​ഹ​ത​യി​ല്ല.