Tax
Services & Questions
സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് നേടേണ്ടിവരും
സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് നേടേണ്ടിവരും
ഗ​വ​. സ്കൂ​ളി​ൽ പാ​ർ​ട്ട് ടൈം സ്വീ​പ്പ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 11 വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ പ്യൂ​ണാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ഏ​ക​ദേ​ശം നാലു വ​ർ​ഷ​ത്ത​ില​ധി​കം ഈ ​ജോ​ലി​യി​ൽ തു​ട​ർ​ന്നു. എ​ന്‍റെ അ​മ്മ സ്റ്റേ​റ്റ് ബാ​ങ്കി​ലെ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി​രു​ന്നു. അ​മ്മ പെ​ട്ടെ​ന്ന് മ​ര​ണ​പ്പെ​ട്ട​പ്പോ​ൾ എ​നി​ക്ക് ബാ​ങ്കി​ലെ സ്വീ​പ്പ​റു​ടെ ജോ​ലി ത​ന്നു. പ്യൂ​ണി​ന്‍റെ ശ​ന്പ​ള​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ശ​ന്പ​ളം ല​ഭി​ച്ച​തു​കൊ​ണ്ട് ഞാ​ൻ ബാ​ങ്കി​ലെ ജോ​ലി സ്വീ​ക​രി​ച്ചു. എട്ടു വ​ർ​ഷ​ത്തെ ബാ​ങ്കി​ലെ ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ ഒ​രു സാ​ന്പ​ത്തി​ക പ്ര​ശ്നം മൂ​ലം എ​ന്നെ ബാ​ങ്കി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു. പി​ന്നീ​ട് ജോ​ലി ല​ഭി​ച്ചി​ല്ല. എ​നി​ക്കി​പ്പോ​ൾ 70 വ​യ​സു​ണ്ട്. മു​ന്പ് സ്കൂ​ളി​ൽ ജോ​ലി ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​നി​ക്ക് പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടോ? ഇ​തു സം​ബ​ന്ധി​ച്ച് ആ​ർ​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്?
എം. ​രാ​മ​ച​ന്ദ്ര​ൻ, കു​റ​വി​ല​ങ്ങാ​ട്

താ​ങ്ക​ൾ സ്കൂ​ളി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ചു​പോ​യ​ത് ഏ​തു രീ​തി​യി​ലാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി കൂ​ടാ​തെ​യാ​ണ് ജോ​ലി ഉ​പേ​ക്ഷി​ച്ച​തെ​ന്നു കരുതുന്നു. അ​തു​പോ​ലെ ജോ​ലി രാ​ജി​വ​ച്ചു​പോ​യാ​ലും പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല. ജോ​ലി​യി​ൽ​നി​ന്ന് അ​റി​യി​പ്പോ​ടെ റി​ലീ​വ് ചെ​യ്തു​പോ​യ​താ​യി​രു​ന്നു​വെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​മാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ വി​വ​രം കാ​ണി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​രി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് മു​ഖേ​ന മാ​ത്ര​മേ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പെ​ൻ​ഷ​ന് അ​ർ​ഹ​ത ല​ഭി​ക്കു​ക​യു​ള്ളൂ.