Tax
Services & Questions
അ​ധ്യാ​പ​ക കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​നം നേടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​രു​ചി പ​രീ​ക്ഷ
അ​ധ്യാ​പ​ക കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​നം നേടു​ന്ന  വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​രു​ചി പ​രീ​ക്ഷ
സം​സ്ഥാ​ന​ത്തെ അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ ശാ​ക്‌‌​തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​സി​ടി​ഇ നി​ർ​ദേ​ശാ​നു​സ​ര​ണം പ​രി​ഷ്ക​രി​ച്ച ഡി​പ്ലോ​മ ഇ​ൻ എ​ല​മെ​ന്‍റ​റി എ​ഡ്യൂ​ക്കേ​ഷ​ൻ(​ഡി​എ​ൽ​എ​ഡ്)​കോ​ഴ്സി​ലേ​ക്ക് അ​ഡ്മി​ഷ​ൻ നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​രു​ചി പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി.

സി​ല​ബ​സ്, ഉ​ള്ള​ട​ക്കം, പ​രീ​ക്ഷാ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച മാ​ർ​ഗ​രേ​ഖ തു​ട​ങ്ങി​യവ എ​സ്‌‌സിഇആ​ർടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ക​സി​പ്പി​ക്കും. മാ​ർ​ഗ​രേ​ഖാ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ചോ​ദ്യ​പേ​പ്പ​ർ നി​ർ​മാ​ണം, പ​രീ​ക്ഷാ ന​ട​ത്തി​പ്പ്, ഫ​ല​പ്ര​ഖ്യാ​പ​നം തു​ട​ങ്ങി​യ​വ​യു​ടെ ചു​മ​ത​ല പ​രീ​ക്ഷാ​ഭ​വ​ന് ആ​യി​രി​ക്കും. പ​രീ​ക്ഷാ ഫീ​സി​ന​ത്തി​ൽ നി​ല​വി​ലി​രി​ക്കു​ന്ന സ്ഥി​തി തു​ട​രും.
സ.​ഉ(​സാ​ധാ.)​നം. 2790/18/ പൊ.​വി.​വ തീ​യ​തി 24-07-18.