Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
രാമായണ പാരായണം എന്തിന് ?
"അദ്ധ്യാത്മരാമായണമിദമെത്രയു-
മത്ത്യുത്തമോത്തമം മ്യത്യുഞ്ജയപ്രോക്തം
അദ്ധ്യയനം ചെയ്കിൽ മർത്ത്യനു ജൻമനാ-
മുക്തി സിദ്ധിക്കുമതിനില്ല സംശയം'
രാമായണ പാരായണത്തിലെ മഹത്വം മേൽവരികളിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കുന്നു.
രാവണകോട്ട തകർത്ത്, രാവണവധം ചെയ്ത് വിഭീഷണനെ ചക്രവർത്തിയായി വാഴിച്ച്, തന്റെ പട്ടാഭിഷേകവും കഴിഞ്ഞ് രാമന്റെ കഥ സാധാരണ മനസുകളിൽ എന്ത് പരിവർത്തനം ഉണ്ടാക്കി എന്ന് ചിന്തിക്കാം നമുക്ക്. ധർമിഷ്ഠനായ രാമന്റെ കഥ തലമുറകളായി പാടിക്കൊണ്ടിരിക്കുന്നു. ഇനിയും തുടർന്നു കൊണ്ടേയിരിക്കും.വാല്മീകിയുടെ സ്വന്തം വാക്കുകൾ തന്നെ നമുക്ക് പരിശോധിക്കാം.
"യാവത് സ്ഥ്യാസന്തഗിരിയ:
സരിതശ്ചമഹീതലേ
നാവത് രാമായണ കഥാ
ലോകേഷു പ്രചരിഷ്യതി'
ആദികവിയുടെ ദൃഢമാർന്ന പ്രവചനം. ലോകത്തിൽ മലകളും നദികളും ഏതുവരെ നിലനിൽക്കുന്നുവോ അതുവരെ രാമായണ കഥ ലോകത്തിൽ പ്രചരിച്ചുകൊണ്ടേയിരിക്കും.
ധർമിഷ്ഠനായ രാമന്റെ കഥ തലമുറകളായി ഏറ്റുപാടുന്നു. രാമന്റെ ഓരോ പ്രവൃത്തിയും മനസിനെ ശുദ്ധമാക്കാൻ സഹായിക്കുന്നു. വെറുപ്പും വിദ്വേഷവും മാറ്റി സ്നേഹമുള്ളൊരു തലമുറയ്ക്ക് മനസിൽ സ്ഥാനമുണ്ടാകുന്നു. പരമാത്മശക്തിയോട് അടുപ്പം ഉണ്ടാകുന്നു. ദുഃഖങ്ങളെ നേരിടാനും പരസ്പര സ്നേഹത്തിനും ശക്തിയുണ്ടാക്കിത്തരുന്നു.
ഇന്നത്തെ സമൂഹം നേരിടുന്ന, എല്ലാറ്റിലും നിന്നുള്ള ഒളിച്ചോട്ടത്തിൽ നിന്നും പിൻതിരിയാനുള്ള ശക്തി പകർന്നു ലഭിക്കുന്നു. പ്രശ്നങ്ങളെ സധൈര്യം നേരിടാനുള്ള കരുത്ത് ലഭിക്കുന്നു. കർമഫലങ്ങൾ തേടിയെത്തും എന്ന തിരിച്ചറിവ് തന്നെയാണ് രാമായണ പാരായണത്തിലെ ഏറ്റവും വലിയ പാഠം. മനസിന്റെ നിയന്ത്രണം പരമാത്മാവാണെന്ന തിരിച്ചറിവ് ആരോഗ്യത്തോടെയുള്ള മനസും ശരീരവും നേടിത്തരുന്നു. ആഗ്രഹങ്ങൾക്ക് അറുതിയുണ്ടാകുന്നു. അനാവശ്യ ഭയങ്ങൾ നീങ്ങുന്നു. സജ്ജനസംഗമം ഉണ്ടാകുന്നു.
ചുരുക്കത്തിൽ നമ്മെ നിയന്ത്രിക്കേണ്ടത് ഇന്ദ്രിയങ്ങളല്ല പരമാത്മാവാണെന്ന ബോധം ഉണ്ടാക്കുന്നു. അതുതന്നെയാണ് രാമായണ പാരായണത്തിന്റെ ആത്യന്തിക ലക്ഷ്യം. പരമാത്മാവിനെ അനന്യഭക്തിയോടെ ശരീരക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചാൽ ഒന്നുകൊണ്ടും ഭയമോ ദുഃഖമോ ഉണ്ടാകില്ല.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദുഃഖങ്ങൾ വരുന്ന വഴികൾ
"നിശ്ചേഷ്ട കാഷ്ഠതുല്യം ദേഹമായതും
സച്ചിദാത്മാ നിത്യമായതുജീവനും
ദുഃഖസുഖാ
ഇന്ദ്രജിത്തിന്റെ പതനം
"രാവണി യുദ്ധേമരിച്ചതു കാരണം
രാവണൻ താനും മരിച്ചാനറിക നീ
ക്രുദ്ധനായ് ന
നല്ല ഉപദേശങ്ങൾ സ്വീകരിക്കുക
"ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിർണയം
തന്നുടെ
അഹംഭാവം നമ്മെ അധർമികളാക്കും
"രാമനെ നാരായണനെന്നറിഞ്ഞുടൻ
താമസ ഭാവമകന്നു സസംഭ്രമം
ഭക്ത്യാനമസ്കൃത്
സ്നേഹത്തിന്റെ കാവ്യം
‘പുത്രമിത്രാർഥകളത്രാദിസംഗമ-
മെത്രയുമല്പകാലസ്ഥിതമോർക്ക നീ.
പാന്ഥർ
ജീവിതവിജയത്തിന് പ്രലോഭനങ്ങളിൽ വീഴാതിരിക്കുക
"സുരസയൊടു പവനസുത സുഖഗതിമുടക്കുവാൻ
തൂർണം നടന്നിതു നാഗജനനിയും'
രാമൻ ജയിക്കട്ടെ, ധർമം പുലരട്ടെ
"ത്യജ മനസി ദശവദനരാക്ഷസീം ബുദ്ധിയെ
ദൈവീംഗതിയെ സമാശ്രയിച്ചീടു നീ
അതു ജ
ബുദ്ധിമാനായ ഹനുമാൻ
"ഇവൻ വ്യാകരണം സർവം
ബഹുധാ കേട്ടിരിക്കുമേ
വളരെച്ചൊന്നതിൽപ്പെട്ടീലിവ-<
കർമം തന്നെയാണ് വലുത്
"ഗന്ധർവനേവം ചൊല്ലി മറന്നൊരന്തരം
സന്തുഷ്ടൻമാരായൊരു രാമലക്ഷ്മണൻമാരും
രത്നാകരനിൽ നിന്നും വാല്മീകിയിലേക്കുള്ള ദൂരം
"നിത്യവും ചെയ്യുന്ന കർമഗണഫലം
കർത്താവൊഴിഞ്ഞു മറ്റന്യർ ഭുജിക്കുമോ !
താന
ഭരതന്റെ ദൃഢനിശ്ചയം
"മന്വബ്ദപൂർണേ പ്രഥമദിനേഭവാൻ
വന്നതില്ലെന്നു വന്നീടുകിൽ പിന്നെ ഞാൻ
അന്
സുഖം മാത്രം തേടിയുള്ള യാത്ര ദുഃഖത്തിൽ അവസാനിക്കുന്നു
"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസുമോർക്ക നീ'
ല
ദുഃഖങ്ങൾ അകറ്റാൻ സജ്ജനസംഗമം വേണം
രാമ-സീത-ലക്ഷ്മണൻമാരുടെ വനയാത്ര ഭരദ്വാജമുനിയുടെ ആശ്രമത്തിൽ നിന്നാരംഭിക്കു
ഇന്ദ്രിയ സുഖങ്ങൾക്ക് അമിത പ്രാധാന്യം നൽകരുത്
"ശ്രീരാമപാദാം ഭോജ സ്പർശനമുണ്ടായിടുന്നാൾ
തീരും നിൻ ദുരിതങ്ങളെല്ലാമെന്നറ
ആലസ്യത്തിൽ മുഴുകിയാൽ പരാജയം ഫലം
"കാടിതു കണ്ടായോ നീ കാമരൂപിണിയായ
താടകഭയങ്കരി വാണിടും ദേശമല്ലൊ
അവളെ
സുമിത്രാ മാതാവിന്റെ സന്ദേശം
രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാ
അയോദ്ധ്യാമടവിം വിദ്ധി
ഗച്ഛതാത
രാമായണത്തിലെ കഥാപാത്രങ്ങൾ
രാജ്യാഭിഷേകം കൃതം രാമനെങ്കിലോ
രാജ്യാനുഭൂമി സൗമിത്രിക്കു നിർണയം
ഭാഗ്യമ
കൈകേയി നൽകുന്ന പാഠം
ധീരതയോടിനി ക്ഷിപ്രമിപ്പോൾ ക്രോധാ-
ഗാരം പ്രവിശ്യകോപേന കിടക്കനീ.
ക
ദൃഢചിത്തരായ അമ്മമാർ ഉണ്ടാകട്ടെ
പുത്രനായ് പിറക്കേണം ഞാൻ തന്നെ നിങ്ങൾക്കെന്നു
ചിത്തത്തിൽ നിരൂപിച്ചു സേവിച്ച
ആരാണ് രാമൻ ?
ശ്രീരാമദേവൻ പരൻ പുരുഷോത്തമൻ
കാരുണ്യവാരിധി കാമഫലപ്രദൻ
രാക്ഷസവംശ വ
രാമായണത്തിന്റെ മഹത്വം
രാമായണത്തെ പലരും പല രീതിയിലാണ് സമീപിച്ചത്. ഏത് രീതിയിൽ കണ്ടാലും തങ്ങളുടെ ചി
മനസിനുള്ള സുഖചികിത്സ
ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ-
ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top