Jeevithavijayam
2/18/2018
    
എന്നും അദ്ദേഹം കാത്തിരിക്കുന്നു
അദ്ദേഹം ഒറ്റയ്ക്കാണ്. പക്ഷേ, റിസർവ് ചെയ്തിരിക്കുന്നതാകട്ടെ രണ്ടുപേർക്കുള്ള മേശയും. അദ്ദേഹം ആരെയോ കാത്തിരിക്കുകയാണെന്നു വ്യക്തം.

വെയ്റ്റർ അല്പസമയം കാത്തുനിന്നു. അതിനുശേഷം ഭവ്യതയോടെ ചോദിച്ചു: ന്ധന്ധഎന്തെങ്കിലും ഓർഡർ ചെയ്യുന്നോ?

"ഇപ്പോൾ വേണ്ട,’’ അദ്ദേഹം പറഞ്ഞു. ന്ധന്ധഞാൻ കുറച്ചുസമയംകൂടി കാത്തിരിക്കാം.

"ശരി, സർ’’ വെയ്റ്റർ മറ്റൊരു മേശയിലേക്കു പോയി.

അദ്ദേഹം കസേര വലിച്ചിട്ട് മേശയോടു കുറേക്കൂടി അടുത്തിരുന്നു. എന്നിട്ട് ചുറ്റിലും നോക്കി. റെസ്റ്ററന്‍റിൽ അരണ്ട വെളിച്ചമേയുള്ളു. എങ്കിലും ആളുകളുടെ മുഖമൊക്കെ അദ്ദേഹം വ്യക്തമായി കണ്ടു. എല്ലാവരുംതന്നെ ചെറുപ്പക്കാർ. പലരും തങ്ങളുടെ സുഹൃത്തുക്കളോടൊപ്പമായിരുന്നു. അവർ സാവധാനം ഭക്ഷണം കഴിക്കുകയും ഓരോരോ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

വെയ്റ്റർ വീണ്ടും അദ്ദേഹത്തിന്‍റെ മേശയിലെത്തി. വെള്ളം നിറച്ചിരുന്ന ഗ്ലാസ് അപ്പോൾ കാലിയായിരുന്നു. വെയ്റ്റർ അതു വീണ്ടും നിറച്ചുകൊണ്ടു ചോദിച്ചു: ന്ധന്ധസർ, എന്തെങ്കിലും...

"ഇപ്പോൾ വേണ്ട,’’ അദ്ദേഹം പറഞ്ഞു.

പ്രധാനപ്പെട്ട ആരെയോ കാത്തിരിക്കുകയാവണം. അല്ലെങ്കിൽ ഇത്രയും നന്നായി വസ്ത്രധാരണം ചെയ്യാൻ വഴിയില്ല അദ്ദേഹത്തെ സൂക്ഷിച്ചുനോക്കിയ വെയ്റ്റർ സ്വയം പറഞ്ഞു.

"സർ, ഞാനൊരു കാര്യം ചോദിച്ചോട്ടെ, അയാൾക്കു തന്‍റെ ജിജ്ഞാസ അടക്കാൻ സാധിച്ചില്ല.

"ചോദിച്ചുകൊള്ളൂ,’’ ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു.

"ആർക്കുവേണ്ടിയാണ് ഇങ്ങനെ കാത്തിരിക്കുന്നത്? എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?’’ വെയ്റ്റർ ചോദിച്ചു.

"ഞാൻ ഒരു യുവതിക്കുവേണ്ടിയാണ് കാത്തിരിക്കുന്നത്. കാരണം, അവൾക്ക് എന്നെക്കൊണ്ട് ആവശ്യമുണ്ട്,’’ അദ്ദേഹം പറഞ്ഞു.

"അവൾക്ക് അങ്ങയെക്കൊണ്ട് ആവശ്യമുണ്ടെന്ന് അങ്ങേയ്ക്കു തീർച്ചയാണോ?

"അതേ, അയാൾ പറഞ്ഞു.

"എങ്കിൽ, സർ എന്നോടു ക്ഷമിക്കണം. അങ്ങു കഴിഞ്ഞ രണ്ടുദിവസവും ഇവിടെ വന്നു കാത്തിരുന്നില്ലേ. പക്ഷേ, അവർ അപ്പോഴൊന്നും വന്നില്ലല്ലോ. അദ്ദേഹമൊന്നു മന്ദഹസിച്ചു. എന്നിട്ട് എന്തോ ആലോചിക്കുന്നതുപോലെ പറഞ്ഞു: ന്ധന്ധശരിയാണ്. അവൾ ഇതുവരെയും വന്നില്ല.

"എങ്കിൽപ്പിന്നെ അങ്ങ് എന്തുകൊണ്ടാണ് വീണ്ടും വന്നു കാത്തിരിക്കുന്നത്?

"അവൾ തീർച്ചയായും വരുമെന്നു പറഞ്ഞിരുന്നു.

"അങ്ങനെ അവൾ നേരത്തേയും പറഞ്ഞതല്ലേ? ഞാനായിരുന്നെങ്കിൽ ഈ അവഗണന വച്ചുപൊറുപ്പിക്കുമായിരുന്നില്ല. എന്തുകൊണ്ടാണ് അങ്ങ് അവളോട് ഇത്രയും താത്പര്യം കാണിക്കുന്നത്? അദ്ദേഹം വെയ്റ്ററുടെ മുഖത്തേക്കു നോക്കി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: "കാരണം ഞാൻ അവളെ സ്നേഹിക്കുന്നു.

വെയ്റ്റർ പിന്നീട് ഒന്നും ചോദിച്ചില്ല. അയാൾ മറ്റൊരു ടേബിളിലേക്ക് പോയി. എങ്കിലും അദ്ദേഹം പറഞ്ഞത് അയാൾക്കു മറക്കാൻ സാധിച്ചില്ല. അയാൾ അവളെ ആഴത്തിൽ സ്നേഹിക്കുന്നുണ്ടാകണം. അല്ലെങ്കിൽ, അവൾ ഇങ്ങനെ വാക്കുവ്യത്യാസം കാണിച്ചിട്ടും അദ്ദേഹം ക്ഷമയോടെ അവൾക്കുവേണ്ടി കാത്തിരിക്കുമോ? ഒരുപക്ഷേ, തനിക്കു കാണാൻ സാധിച്ചിട്ടില്ലാത്ത അതിവിശിഷ്ട ഗുണങ്ങളെന്തെങ്കിലും അദ്ദേഹം അവളിൽ കണ്ടിരിക്കണം വെയ്റ്റർ സ്വയം പറഞ്ഞു.

അദ്ദേഹം ചുറ്റിലും നോക്കി. എത്രയോപേർ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നു. അവൾ വന്നിരുന്നെങ്കിൽ അവരെപ്പോലെ എന്തെല്ലാം കാര്യങ്ങൾ പങ്കുവയ്ക്കാൻ സാധിക്കുമായിരുന്നു അദ്ദേഹം സ്വയം പറഞ്ഞു.


പക്ഷേ, അവൾ അതു മനസിലാക്കിയതായി അദ്ദേഹത്തിനു തോന്നിയില്ല. അവളുടെ ദൈനംദിന ജീവിതത്തിലെ ഓരോ കൊച്ചുകാര്യത്തെക്കുറിച്ചും കേൾക്കാൻ അദ്ദേഹം കൊതിച്ചു. അവളുടെ സുഖവും ദുഃഖവുമൊക്കെ തന്നോടു പങ്കുവച്ചിരുന്നെങ്കിൽ എന്ന് അദ്ദേഹം ആശിച്ചു. താൻ അവളെ എന്തുമാത്രം സ്നേഹിക്കുന്നുവെന്നു പറയാനും അദ്ദേഹം ആഗ്രഹിച്ചു.

"അവൾ ഒന്നു വന്നിരുന്നെങ്കിൽ!’’ അദ്ദേഹം അറിയാതെ വാക്കുകൾ പുറത്തുവന്നു. അപ്പോഴേക്കും ക്ലോക്കിൽ ഒന്പതരമണിയടിച്ചു. വെയ്റ്റർ വന്നു ചോദിച്ചു: ന്ധന്ധസർ, ഇനി എന്തെങ്കിലും...?

"ഒന്നും വേണ്ട,’’ അദ്ദേഹം പറഞ്ഞു.

"ഞാനിനി പോകട്ടെ.’’ മേശപ്പുറത്തു വെയ്റ്റർക്കുള്ള ടിപ്പ് വച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റു.

കൗണ്ടറിന്‍റെ മുന്പിലെത്തിയപ്പോൾ ഹോസ്റ്റസ് ചോദിച്ചു: "നാളെയും റിസർവ് ചെയ്യണോ?’’

"തീർച്ചയായും വേണം,’’ അദ്ദേഹം പറഞ്ഞു."നാളെയെങ്കിലും അവൾ വരുമെന്ന് അങ്ങേക്കു തീർച്ചയുണ്ടോ?

"നാളെ വന്നില്ലെങ്കിലും അവൾ എന്നെങ്കിലും വരും. അവൾ വരുന്നതുവരെ അവൾക്കുവേണ്ടി ഞാൻ കാത്തിരിക്കും.

അദ്ദേഹം ഹോസ്റ്റസിനോടു യാത്രപറഞ്ഞു പുറത്തിറങ്ങുന്പോഴേക്കും അവൾ ഒരു പാർട്ടി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു. ക്ഷീണം മൂലം ഉടനേ ഉറങ്ങിക്കളയാമെന്നു കരുതി ബെഡ്റൂമിലെത്തുന്പോൾ, താൻ നേരത്തേ എഴുതി മേശപ്പുറത്തു വച്ചിരുന്ന കുറിപ്പ് അവൾ ശ്രദ്ധിച്ചു. "ഇന്നു രാത്രി ഏഴിനു കുറേസമയം ഞാൻ പ്രാർഥിക്കും.

"ഓ, ഇന്നും മറന്നുപോയി. ഇപ്പോൾ ഉറക്കവും വരുന്നു. ഇനി നാളെയാകട്ടെ.’’ അവൾ സ്വയം പറഞ്ഞു. അവൾ അന്നു രാത്രിയും പ്രാർഥിക്കാതെ കിടന്നുറങ്ങി.

"ടേബിൾ ഫോർ ടു’ എന്ന പേരിൽ കിർസ്റ്റൻ ബർഗസ് എഴുതിയ ഈ കഥ വായിക്കുന്പോൾ എന്തു ചേതോവികാരമായിരിക്കും ഈ കഥയുടെ ആദ്യഭാഗത്ത് ഇതിലെ നായികയെക്കുറിച്ച് നമുക്കു തോന്നുക. എന്നാൽ കഥ അവസാനിക്കുന്പോൾ, കഥാപാത്രങ്ങൾ ദൈവവും നമ്മളുമാണെന്ന് ഏറെ വ്യക്തമാകുന്നില്ലേ?

ദൈവം നമുക്കുവേണ്ടി കാത്തിരിക്കുകയാണ്. നമ്മെ ശരിക്കൊന്നു കാണാൻ, നമ്മൾ പറയുന്നതു കേൾക്കാൻ, നമ്മുടെ സന്തോഷങ്ങളിൽ പങ്കുചേരാൻ, നമ്മുടെ ദുഃഖങ്ങളിൽ ആശ്വസിപ്പിക്കാൻ, നമ്മുടെ പ്രതിസന്ധികളിൽ ശക്തിപകരാൻ.

പക്ഷേ, നമുക്കെപ്പോഴും തിരക്കല്ലേ? ജോലിയും വിശ്രമവും കഴിഞ്ഞിട്ട് പ്രാർഥിക്കാൻ നമുക്കെവിടെ സമയം? പ്രാർഥിക്കാനായി കുറേസമയം നാം മാറ്റിവച്ചാൽതന്നെ ആ സമയത്തും നാം ദൈവവുമായി സംഭാഷിക്കാറുണ്ടോ? പ്രാർഥനയ്ക്കായി മാറ്റിവയ്ക്കുന്ന സമയത്തും മറ്റെന്തെങ്കിലും ചിന്തിച്ചുകൊണ്ടിരിക്കാനല്ലേ നമുക്ക് താത്പര്യം.

ദൈവം ഓരോ ദിവസവും ഓരോ നിമിഷവും നമ്മെ കേൾക്കാൻവേണ്ടി കാത്തിരിക്കുകയാണെന്നതാണ് വസ്തുത. നാം അവിടുത്തെ ഓർമിക്കാൻ മറന്നാലും അവിടുന്ന് എപ്പോഴും നമ്മെ ഓർമിക്കുന്നുണ്ട് എന്നത് ആർക്കു നിഷേധിക്കാൻ സാധിക്കും.

ദൈവത്തെ അടുത്തുകാണാനും ആശ്വാസം പകരുന്ന അവിടുത്തെ സാമീപ്യം അനുഭവിക്കാനുമുള്ള സമയമാണ് പ്രാർഥനയുടെ നിമിഷങ്ങൾ. അങ്ങനെയുള്ള നിമിഷങ്ങൾ എന്നും നമ്മുടെ ജീവിതത്തിലുണ്ടാകണം ൽ തിരക്കേറുന്നതോടൊപ്പം അവിടുത്തോടൊപ്പം ചെലവഴിക്കുന്ന സമയത്തിനും വർധനയുണ്ടാകണം. എങ്കിൽ മാത്രമേ നമ്മുടെ ജീവിതം പാളംതെറ്റാതെ മുന്നോട്ടുപോകൂ.
    
To send your comments, please clickhere