‘ഇപ്പം വേണം സ്കോച്ച്..,’ അടിച്ചു പൂസായി വിമാനത്തിൽ യുവതിയുടെ താണ്ഡവം
Monday, November 28, 2016 1:12 AM IST
വെള്ളമടിച്ച് പൂസായി വിമാനത്തിൽ കയറി ചിലർ പൊല്ലാപ്പുണ്ടാക്കുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല.എന്നാൽ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുമായി യാത്രയ്ക്കു വന്ന ’കുടുംബിനിയാണ് ’അടിച്ച് ഓഫായെതെങ്കിലോ. സംഭവം നടന്നത് അങ്ങ് ഇംഗ്ലണ്ടിലാണ്. ടെനറിഫിൽ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്സിന്റെ എയർബസ് എ 320 വിമാനത്തിലാണ് ബ്രിട്ടീഷ് യുവതി പണിയുണ്ടാക്കിയത്. ബാറിൽ നിന്ന് ഒന്നു മിനുങ്ങിയിട്ടാണ് യുവതി വിമാനത്തിൽ കയറിയത്. രണ്ട് കുഞ്ഞുങ്ങളുൾപ്പെടെ അഞ്ച് പേരാണ് യുവതിക്കൊപ്പമുണ്ടായിരുന്നത്.

വിമാനത്തിൽ കയറിയതും മദ്യം ആവശ്യപ്പെട്ട് ജീവനക്കാരോട് ബഹളമായി. വിമാനം ഒന്നു പറന്നോട്ടെ, എന്നിട്ട് തരാമെന്നായി ജീവനക്കാർ. അത് പോരാ സ്കോച്ച് ഇപ്പോൾ തന്നെ വേണമെന്ന് യുവതിയും. പിന്നെ പറയാനുണ്ടോ. സംഭവം മുട്ടൻ സീനായി. ഒടുവിൽ പൈലറ്റ് തന്നെ രംഗത്തെത്തി. ഏതെങ്കിലും ബാറിൽ കയറി ആവശ്യത്തിനു കഴിച്ചിട്ട് പതിയെ വന്നാൽ മതിയെന്നു പറഞ്ഞു യുവതിയെയും കൂട്ടരെയും ഇറക്കി വിട്ടു. ക്ഷമയ്ക്കുമില്ലേ പരിധി...!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.