അത് അന്യഗ്രഹ ജീവികളുടേതോ..? ദുരൂഹതയുണർത്തി അസാധാരണ വലിപ്പമുള്ള കൈ അസ്‌ഥികൾ
Monday, January 9, 2017 9:58 AM IST
ദുരൂഹതയുണർത്തി ഭീമൻ അസ്‌ഥികൾ. പെറുവിലെ പുരാതന നഗരമായ കസ്കോയിലെ ഒരു ഗുഹയിൽ നിന്നാണ് മൂന്ന് വിരലുകളുള്ള അസ്‌ഥികൾ കണ്ടെത്തിയത്. സാധാരണ മനുഷ്യാസ്‌ഥികളെക്കാൾ ഏറെ വലിപ്പമുള്ള അസഥികൾക്ക് എട്ട് ഇഞ്ചോളം നീളമുണ്ട്. ബ്രയാൻ ഫോസ്റ്ററിന്റെ നേതൃത്വത്തിലുള്ള പാരാനോർമൽ അക്ടിവിറ്റി ഗവേഷകരാണ് അസ്‌ഥികൾ കണ്ടെത്തിയത്.

അസ്‌ഥികൾ മനുഷ്യരുടെയോ ഭുമിയിലുള്ള മറ്റ് ജീവജാലങ്ങളുടെയോ അല്ലെന്നും അന്യഗ്രഹ ജീവികളുടേതാകാനാണ് സാധ്യതയെന്നും ബ്രയാൻ പറഞ്ഞു. ഇത്തരത്തിലുള്ള ആറ് അസ്‌ഥികൾ കൂടി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിഎൻഎ പരിശോധനാ ഫലം പുറത്തു വന്നാലേ കൂടുതൽ കാര്യങ്ങൾ വ്യക്‌തമാകൂവെന്ന് പെറുവിലെ വിവിധ ശാസ്ത്രജ്‌ഞർ പറഞ്ഞു. അസ്‌ഥികൾ കണ്ടെത്തിയ സ്‌ഥലത്ത് കൂടുതൽ പര്യവേക്ഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.