വെ​ള്ള​ത്തി​ന​ടി​യി​ൽ സൈ​ക്കി​ൾ ച​വി​ട്ടി യു​വാ​വി​ന് ഗി​ന്ന​സ് റി​ക്കാ​ർ​ഡ്
Saturday, January 21, 2017 6:35 AM IST
വ​ഴി​യി​ലൂ​ടെ സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തി​ൽ എ​ന്ത് സാ​ഹ​സി​ക​ത എ​ന്നു തോ​ന്നി​യ​തു കൊ​ണ്ടാ​കാം ഈ ​യു​വാ​വ് വെ​ള്ള​ത്തി​ന​ടി​യി​ൽ അ​ങ്ക​ത്തി​നി​റ​ങ്ങി​യ​ത്. ഇ​റ്റാ​ലി​യ​ൻ സ്വ​ദേ​ശി​യാ​യ ഹോ​മ​ർ ലി​യൂ​സി​യാ​ണ് വെ​ള്ള​ത്തി​ന​ടി​യി​ൽ ആ​ഞ്ഞു​ച​വി​ട്ടി ഗി​ന്ന​സ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

ഓ​ക്സി​ജ​ൻ മാ​സ്ക് സ​ഹി​തം സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളോ​ടെ​യാ​ണ് ആ​ശാ​ൻ സൈ​ക്കി​ൾ ച​വി​ട്ടി​യ​തെ​ന്ന് ക​രു​ത​രു​തേ... ആ​ഞ്ഞൊ​രു ശ്വാ​സം ച​ങ്കി​ലെ​ടു​ത്താ​ണ് ഈ ​യു​വാ​വ് 2,800 അ​ടി ദു​രം സൈ​ക്കി​ൾ ച​വി​ട്ട​തി​യ​ത്. ക​ണ്ടു നി​ന്ന​വ​ർ​ക്കെ​ല്ലാം ശ്വാ​സം മു​ട്ടി​യി​ട്ടും ഹോ​മ​ർ യാ​തൊ​രു ബു​ദ്ധി​മു​ട്ടും കൂ​ടാ​തെ സൈ​ക്കി​ൽ യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു. നാ​ലു വ​ർ​ഷം മു​ന്പ്് സ്വ​ന്ത​മാ​ക്കി​യ ത​ന്‍റെ ത​ന്നെ റി​ക്കാ​ർ​ഡാ​ണ് ഒ​റ്റ​ശ്വാ​സ​ത്തി​ൽ കൂ​ടു​ത​ൽ ദൂ​രം സൈ​ക്കി​ൾ ച​വി​ട്ടി ഹോ​മ​ർ തി​രു​ത്തി​ക്കു​റി​ച്ച​ത്...

വീ​ഡി​യോ കാ​ണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.