ഇ​ന്ത്യ​യി​ൽ നി​ന്നു "ട്രം​പി​നെ' അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യി
Sunday, May 28, 2017 3:08 AM IST
ഇ​ന്ത്യ​യി​ൽ നി​ന്നും ട്രം​പി​നെ അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യി. കേ​ൾ​ക്കു​ന്പോ​ൾ ഉ​റ​പ്പാ​യും ഞെ​ട്ട​ലു​ണ്ടാ​കും. എ​ന്നാ​ൽ സം​ഭ​വം സ​ത്യ​മാ​ണ്. പ​ക്ഷേ, ക​ക്ഷി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് അ​ല്ലെ​ന്നു മാ​ത്രം. ഉ​ത്ത​ര​ഡ​ൽ​ഹി​യി​ലെ റൂ​പ് ന​ഗ​ർ സ്വ​ദേ​ശി​യാ​യ മ​ഹേ​ന്ദ്ര​നാ​ഥി​ന്‍റെ വ​ള​ർ​ത്തു​നാ​യ ട്രം​പി​നെ​യാ​ണ് അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്.

എ​ല്ലാ​ദി​വ​സ​വും ട്രം​പി​നെ വീ​ട്ടി​ലെ സെ​ക്യൂ​രി​റ്റി ഓം​വീ​റി​നൊ​പ്പം ന​ട​ത്താ​ൻ കൊ​ണ്ടു​പോ​കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. പ​തി​വു​പോ​ലെ ക​ഴി​ഞ്ഞ ദി​വ​സ​വും ട്രം​പി​നെ​യും കൊ​ണ്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ കാ​റി​ലെ​ത്തി​യ ര​ണ്ടു പേ​ർ അ​ദേ​ഹ​ത്തെ ആ​ക്ര​മി​ച്ച് ട്രം​പി​നെ​യും കൊ​ണ്ട് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഓം​വീ​ർ കാ​റി​നു പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ഹേ​ന്ദ്ര നാ​ഥി​നെ അ​ദേ​ഹം വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് അ​ദേ​ഹം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ത​ന്‍റെ പ്രി​യ​പ്പെ​ട്ട ട്രം​പി​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് മ​ഹേ​ന്ദ്ര​നാ​ഥ് 11,000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.