കാരണം വ്യക്തിപരം: വിവാഹമോചന വാർത്തയോട് പ്രതികരിച്ച് സുരഭി
ന​ടി സു​ര​ഭി ല​ക്ഷ്മി വി​വാ​ഹ മോ​ചി​ത​യാ​യ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോ​ഴി​ക്കോ​ട് കു​ടും​ബ കോ​ട​തി​യി​ല്‍​നി​ന്നു വിവാഹമോചനം നേടിയ കാര്യം ഭ​ര്‍​ത്താ​വ് വി​പി​ന്‍ സു​ധാ​കർ തന്നെയാണ് ഫേസ്ബുക്ക് വഴി അറിയിച്ചത്. രണ്ടുവർഷത്തോളമായി ഇ​വ​ര്‍ വേ​ർ​പി​രി​ഞ്ഞാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. തങ്ങൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി​രി​ക്കും എ​ന്നാണ് വി​പി​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റഞ്ഞത്. ഇതിനു പിന്നാലെയാണ് ഫേസ്ബുക്കിൽ പ്രതികരണവുമായി സുരഭി ലക്ഷ്മി എത്തിയത്.

പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് തങ്ങൾ പിരിയാൻ തീരുമാനിച്ചതെന്നും പരസ്പരമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ ഞങ്ങൾ തുല്യസമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേർപെടുത്തിയതെന്നും നടി പറയുന്നു. വിവാഹമോചനത്തിലേക്കു നയിച്ച കാര്യങ്ങൾ ഞങ്ങളുടെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാകയാൽ അത് പങ്കുവയ്ക്കാൻ താത്പര്യപ്പെടുന്നില്ലെന്നും സുരഭി ലക്ഷ്മി പറഞ്ഞു.

2016 ലെ ​മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ ന​ടി​യാ​ണ് സു​ര​ഭി. മി​ന്നാ​മി​നു​ങ്ങ് എ​ന്ന ചി​ത്ര​ത്തി​നാ​യി​രു​ന്നു അ​വാ​ര്‍​ഡ്. ര​ണ്ട​ര​വ​ര്‍​ഷം മു​മ്പാ​ണ് സു​ര​ഭി​യു​ടെ വി​വാ​ഹം ന​ട​ക്കു​ന്ന​ത്. എം 80 ​മൂ​സ എ​ന്ന പ​ര​മ്പ​ര​യു​ടെ തു​ട​ക്ക​ത്തി​ലാ​യി​രു​ന്നു വി​പി​നെ അ​വ​ര്‍ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ഗു​രു​വാ​യൂ​രി​ലാ​യി​രു​ന്നു വി​വാ​ഹം. എം 80 ​മൂ​സ​യി​ലെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.