എന്താണ് "ഈ.​മ.യൗ’‍? ലിജോയോട് സോഷ്യൽ മീഡിയ ചോദിക്കുന്നു
അ​ങ്ക​മാ​ലി ഡ​യ​റീ​സി​നു ശേ​ഷം ലി​ജോ ജോ​സ് പെ​ല്ലി​ശേരി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നു പേ​രി​ട്ടു. "ഈ ​മ യൗ’ എന്നാണ് ചിത്രത്തിന്‍റെ പേര്. മീ​ൻപി​ടിത്ത​ക്കാ​രു​ടെ ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് സൂ​ച​ന. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും വ്യത്യസ്തമാണ്. മത്സ്യബന്ധന ബോട്ടുകൾക്കൊപ്പം ഒരു ശവപ്പെട്ടി കിടക്കുന്നതാണ് പോസ്റ്ററിൽ.

ചിത്രത്തിന്‍റെ പേര് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുറുകുകയാണ്. "ഈ ​മ യൗ’എന്നത് "ഈശോ മറിയം യൗസേപ്പ്' എന്നതിന്‍റെ ചുരുക്കരൂപമാണെന്നാണ് ഒരുപക്ഷം.

പി.എഫ്. മാത്യൂസാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ലി​ജോ ജോ​സ് പെ​ല്ലി​ശേരി​യു​ടെ സം​വി​ധാ​യ​ക മി​ക​വി​നൊ​പ്പം ചി​ത്ര​ത്തി​ൽ ദി​ലീ​ഷ് പോ​ത്ത​ൻ, വി​നാ​യ​ക​ൻ, ചെ​ന്പ​ൻ വി​നോ​ദ് എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന പ്ര​ത്യേ​ക​ത​യുമു​ണ്ട്. ര​ണ്ടു സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്ത് വി​ജ​യ​മാ​ക്കി മാ​റ്റി​യ ദി​ലീ​ഷ് പോ​ത്ത​ൻ പ​ല സി​നി​മ​ക​ളി​ലും ചെ​റി​യ വേ​ഷ​ങ്ങ​ൾ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പു​തി​യ ചി​ത്ര​ത്തി​ൽ ദി​ലീ​ഷ് പോ​ത്ത​ൻ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെയാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.