റോക്കറ്റ് പറത്താൻ ലൈസൻസ് വേണം; നാസയ്ക്ക് നാലുവയസുകാരന്‍റെ കത്ത്
Tuesday, August 22, 2017 4:26 AM IST
ഐ​ഡ്രി​സ് ഹി​ൽ​ട്ട​ൻ എ​ന്ന നാ​ലു വ​യ​സു​കാ​ര​ൻ നാ​സ​യ്ക്ക് എ​ഴു​തി​യ ക​ത്ത് വൈ​റ​ലാ​കു​ന്നു. കാ​ര​ണം മ​ന​സി​ലെ നി​ര​വ​ധി സ്വ​പ്ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി അ​വ​നെ​ഴു​തി​യ ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​മി​താ​യി​രു​ന്നു. ബ​ഹിരാ​കാ​ശ​ത്തേ​ക്ക് യാ​ത്ര ചെ​യ്യ​ണം, അ​തും സ്വ​ന്ത​മാ​യി വാ​ഹ​ന​മോ​ടി​ച്ച്. ഐ​ഡ്രി​സ് അ​യ​ച്ച ക​ത്തി​ൽ സ്വ​യം ത​യാ​റാ​ക്കി​യ ഒ​രു റോ​ക്ക​റ്റി​ന്‍റെ ചി​ത്ര​വു​മു​ണ്ടാ​യി​രു​ന്നു. മാ​ത്ര​മ​ല്ല റോ​ക്ക​റ്റ് ഓ​ടി​ക്കാ​നു​ള്ള ലൈ​സ​ൻ​സും ചോ​ദി​ച്ചാ​യി​രു​ന്നു ഈ ​ക​ത്ത്.

ഐ​ഡ്രി​സി​ന്‍റെ ക​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പ​മി​ങ്ങ​നെ;

നാ​സ​യ്ക്ക്,

ഈ ​റോ​ക്ക​റ്റ് മാ​തൃ​ക നി​ങ്ങ​ൾ​ക്കാ​ണ്, ദ​യ​വാ​യി ഇ​തു​ണ്ടാ​ക്കി ബ​ഹിരാ​കാ​ശ യാ​ത്ര​യ്ക്ക് അ​യ​ക്കു​ക. ഞാ​നു​മൊ​രി​ക്ക​ൽ നാ​സ​യ്ക്കു വേ​ണ്ടി റോ​ക്ക​റ്റു​ക​ൾ ബ​ഹിരാ​കാ​ശ​ത്തേ​ക്ക് അ​യ​ക്കും. ഒ​രു ബ​ഹിരാ​കാ​ശ യാ​ത്രി​ക​നാ​കാ​നു​ള്ള ലൈ​സ​ൻ​സ് ദ​യ​വു ചെ​യ്ത് എ​നി​ക്ക് ത​രു​മോ?

എ​ന്ന്
ഐ​ഡ്രി​സ്, വ​യ​സ് നാല്



ഐ​ഡ്രി​സി​ന്‍റെ പി​താ​വ് ജ​മാ​ലാ​ണ് വാ​ഷിംഗ്ട​ണ്‍ ഡി​സി​യി​ലെ നാ​സ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ഈ ​ക​ത്ത് അ​യ​ച്ച​ത്. എ​ന്നാ​ൽ ഈ ​ക​ത്ത് അ​വി​ടെ എ​ത്തു​മോ എ​ന്ന ഭ​യം മ​ന​സി​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം ഈ ​ക​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ട്വി​റ്റ​റി​ലൂ​ടെ അ​യ​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. ആ​ദ്യം മ​റു​പ​ടി​യൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ഈ ​ട്വി​റ്റ് ക​ണ്ട നാ​സ​യി​ലെ ജെ​റ്റ് പ്രൊ​പ്പ​ൽ​ഷ​ൻ ലാ​ബോ​റ​ട്ട​റി​യു​ടെ സി​സ്റ്റം എ​ൻ​ജി​നി​യ​റാ​യ കെ​വി​ൻ ഡി. ​ബ്രു​യി​ൻ ഐ​ഡ്രി​ഡി​ന്‍റെ പി​താ​വ് ജ​മാ​ലി​നെ ബ​ന്ധ​പ്പെ​ടു​ക​യും ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ ത​ന്നെ മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.

ഐ​ഡ്രി​ന്‍റെ മാ​തൃ​കാ റോ​ക്ക​റ്റി​ന് ന​ന്ദി പ​റഞ്ഞ അദ്ദേഹം, ബ​ഹിരാ​കാ​ശ സ​ഞ്ചാ​രി​യാ​കു​ക​യെ​ന്ന ഐ​ഡ്രി​സി​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്ക്കാ​ര​ത്തി​നു ഒ​രു ആ​രം​ഭ​മാ​ക​ട്ടെ കത്തെന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. മാ​ത്ര​മ​ല്ല ബ​ഹിരാ​കാ​ശ വാ​ഹ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ ഒ​രുപാ​ട് പ​ഠ​ന​ങ്ങ​ളും ക​ഠി​നാ​ധ്വാ​ന​ങ്ങ​ളും ആ​വ​ശ്യ​മു​ണ്ട്. അ​തു​കൊ​ണ്ട് താ​ത്പ​ര്യം ക​ള​യാ​തെ നോ​ക്ക​ണം. ഐ​ഡ്രി​സി​ന് ഭാ​വി​യി​ൽ നാ​സ​യു​ടെ ദൗ​ത്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​കാ​ൻ ക​ഴി​യ​ട്ടെ​ന്നും ഞാ​ൻ ആ​ശം​സി​ക്കു​ന്നുവെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. എ​ന്താ​യാ​ലും ബ​ഹിരാ​കാ​ശ​ത്ത് പോ​കാ​ൻ ലൈ​സ​ൻ​സ് ഒ​ന്നും ല​ഭി​ച്ചി​ല്ലെ​ങ്കി​ലും നാ​സ​യി​ൽ നി​ന്നും ക​ത്ത് ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഐ​ഡ്രിസി​ന്‍റെ കു​ടും​ബം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.