സ്ഥലമില്ലെങ്കിൽ‌ പൈപ്പും വീടാക്കാം..!
വെ​ള്ളം വ​രു​ന്ന പൈ​പ്പി​നു​ള്ളി​ൽ ഒ​രു വീ​ട്-​ക​ഥ​യ​ല്ല കാ​ര്യ​മാ​ണ് പ​റ​യു​ന്ന​ത്. ന​മ്മു​ടെ നാ​ട്ടി​ലൊ​ന്നു​മ​ല്ല അ​ങ്ങ് ഹോം​ങ്കോംഗിലാ​ണ് സം​ഭ​വം.

ജ​യിം​സ് ലോ ​എ​ന്ന ആ​ർ​ക്കി​ടെ​ക്റ്റാ​ണ് ഈ ​പൈ​പ്പ് വീ​ടു​ക​ളു​ടെ ശി​ൽ​പ്പി. സ്ഥ​ല​മി​ല്ലാ​യ്മ മൂ​ലം പ​രു​ങ്ങ​ലി​ലാ​യ ന​ഗ​ര​മാ​ണ് ഹോം​ങ്കോംഗ്. ഇ​വി​ടെ വീ​ടു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത് വ​ലി​യ കോ​ൺ​ക്രീ​റ്റ് പൈ​പ്പു​ക​ളി​ലൂ​ടെ​യാ​ണ്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കിടക്കു​ന്ന ഇ​ത്ത​രം കോ​ൺ​ക്രീ​റ്റ് പൈ​പ്പി​നു​ള്ളി​ലാ​ണ് ജ​യിം​സ് ലോ ​ചെ​റി​യ വീ​ടു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​വാ​ത്ത ഇ​വി​ടു​ത്തെ പാ​ർ​പ്പി​ട വാ​ട​ക ഇ​ത്ത​രം പൈ​പ്പു വീ​ടു​ക​ൾ വ​രു​ന്ന​തോ​ടെ കു​റ​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഹോ​ങ്കോം​ഗി​ൽ മു​ന്പും ഇ​ത്ത​രം കു​ഞ്ഞ​ൻ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ന്നി​ട്ടു​ണ്ട്. മാ​ർ​ക് ബോ​ക്സ് എ​ന്ന ക​ന്പ​നി ക​പ്പ​ലു​ക​ളി​ൽ ച​ര​ക്കു കൊ​ണ്ടു​പോ​കു​ന്ന ക​ണ്ടെ​യ്ന​റു​ക​ളി​ലാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ ഇ​ത്ത​രം നി​ർ​മാ​ണ​ങ്ങ​ൾ​ക്കൊ​ന്നും ഇ​തു​വ​രെ നി​യ​മ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല.