സോഷ്യൽ മീഡിയയിൽ താരമായി നായ സുന്ദരി
Monday, October 24, 2016 12:38 AM IST
അഴകായി ചീകിയൊതുക്കിയ നീളൻ രോമങ്ങളുമായി വിദൂരതയിലേക്കു നോക്കിയിരിക്കുന്ന നായസുന്ദരിയുടെ സൗന്ദര്യത്തിനു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. തന്റെ ഒരു ഫോട്ടോകൊണ്ട് ലക്ഷക്കണക്കിനു ആരാധകരുടെ മനസുകീഴടക്കിയ ഈ സുന്ദരിയുടെ പേരു ’ടീ’. ചാരുബെഞ്ചിൽ ഇരിക്കുന്ന ടീയുടെ ചിത്രം ഇതിനോടകം 10 ലക്ഷത്തിലധികം ഷെയറുകളാണു നേടിയത്.

അഫ്ഗാൻ ഹണ്ട് ഇനത്തിൽപ്പെട്ട ഈ അഞ്ചു വയസുകാരി ലക്ഷ്വറി നായ ഉത്പന്നങ്ങളുടെ പരസ്യ മോഡൽകൂടിയാണ്. സമൂഹ മാധ്യമങ്ങളിലെ ടീയുടെ പ്രശസ്തിയിൽ താൻ അതിശയിക്കുന്നില്ലെന്നും എന്നാൽ, ഇതു പ്രതീക്ഷച്ചതല്ലെന്നും നായ ’മോഡലിന്റെ’ ഉടമ ലൂക് കവനാഗ് പറഞ്ഞു. അഭിനയിക്കാനുൾപ്പെടെ നിരവധി അവസരങ്ങൾ ലഭിക്കുന്നുങ്കെിലും ടീയെ അതിനൊന്നും വിടുന്നില്ലെന്നാണു ലുക് അറിയിച്ചത്. ടീയുടെ തിരക്കുള്ള ഷെഡ്യൂൾ കാരണം ലൂക്കിന് കൂടൂംബത്തിനൊപ്പം ചിലവിടാൻ സമയം ലഭിക്കാത്തതാണത്രെ കാരണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.