രാജ്യത്തെ കാൻസർ തലസ്‌ഥാനം മിസോറം!
Monday, December 5, 2016 6:37 AM IST
അഞ്ചുവർഷത്തിനിടെ കാൻസർ മിസോറാമിൽ കവർന്നെടുത്തത് 3,317 ജീവനുകളാണ്. ഇതാണ് മിസോറമിന് കാൻസറിന്റെ രാജ്യ തലസ്‌ഥാനം എന്ന വിശേഷണം ചാർത്തിക്കൊടുത്തതും. 2012 മുതൽ പ്രതിവർഷം ഏതാണ്ട് 700 പേരാണ് ഇവിടെ കാൻസർ മൂലം മരണമടയുന്നത്. 2012–14 കണക്കുകൾ പ്രകാരം 4,656 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് മിസോറാമിൽ ഒരു വർഷം ഏതാണ്ട് 1552 കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്ന് സാരം.

അമിതമായ പുകയില ഉപയോഗമാണ് കാൻസറിലേക്ക് മിസോറാം ജനതയെ തള്ളിവിടുന്നത്. അനാരോഗ്യകരമായ ഭക്ഷണക്രമം കൂടെയാകുമ്പോൾ രോഗത്തിനു കീഴ്പ്പെടാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. വയറ്റിൽ ഉണ്ടാകുന്ന അർബുദമാണ് ഇവിടെ 25 ശതമാനം ആളുകളിൽ കണ്ടുവരുന്നത്. കൂടാതെ ശ്വാസകോശത്തെ ബാധിക്കുന്ന കാൻസറും ഇവിടെ കൂടുതലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.