ഒറ്റ വീശിൽ കുടുങ്ങിയതു 10,000 കിലോ മീൻ!.
Saturday, January 7, 2017 11:34 PM IST
കടലിൽ മീൻ പിടിക്കാൻ പോകുന്നതു കണ്ടിട്ടുണ്ടോ സിനിമയിലെങ്കിലും കണ്ടിട്ടുണ്ടാവും. അതൊരു സുഖമുള്ള ഏർപ്പാടാണ്. കടലിൻറെ ഓളങ്ങളിൽ ആടിയുലഞ്ഞു പുറംകടലിൽ പോയി മീൻ പിടിക്കുന്നു. ഒരു കൂട്ടം ആളുകൾ വള്ളത്തിൽ പുറംകടലിൽ പോകുന്നത് ആഘോഷമായാണ്.

ചൈനയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ഹെയ്ലോഗ്ജിയാംഗിൽ മീൻപിടിത്തം ഒരു വിനോദമാണ്. ഇതിനായി അവർ പ്രത്യേകം ഫെസ്റ്റിവൽ തന്നെ സംഘടിപ്പിക്കാറുണ്ട്.ആന്വൽ ഐസ് ഫിഷിംഗ് ഫെസ്റ്റിവൽ എന്ന മീൻപിടിക്കൽ ഉത്സവത്തിൽ ആയിരക്കണക്കിനു വിനോദസഞ്ചാരികളും പങ്കെടുക്കുന്നുണ്ട്.

മൈനസ് ഡിഗ്രി തണുപ്പിൽ തണുത്തുറഞ്ഞ ജിംഗ്പോ തടാകത്തിലാണ് ഉത്സവം നടക്കുക. ഐസ് വെള്ളമുള്ള തടാകത്തിൽ എന്തു ലഭിക്കാനാണ് എന്നു വിചാരിക്കാൻ വരട്ടെ, ഒറ്റ വീശിൽത്തന്നെ 10,000 കിലോ മത്സ്യമാണ് ഇവിടെനിന്ന് ലഭിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.