പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതിയുടെ മുഖം കണ്ട് ഡോക്ടർമാർ ഞെട്ടി
Thursday, January 12, 2017 7:38 AM IST
സ്ത്രീയുടെ ജീവിതത്തിലെ മഹനീയ മുഹൂർത്തങ്ങളിലൊന്നാണ് കുഞ്ഞിന് ജന്മം നൽകൽ. അസഹ്യമായ പ്രസവ വേദന അതിജീവിക്കാൻ അവൾക്ക് കരുത്ത് പകരുന്നത് കരച്ചിലുമായി കടന്നുവരുന്ന പൊന്നോമനയെക്കുറിച്ചുള്ള പ്രതീക്ഷകളായിരിക്കും. ഏതൊരു പെണ്ണിനും അത്ര പെട്ടന്നൊന്നും മറക്കാൻ കഴിയാത്ത പ്രസവനിമിഷങ്ങളെ അവിസ്മരണീയമാക്കാൻ ഒരു അമ്മ നടത്തിയ ’വെറൈറ്റി പ്രസവമാണ്’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

അമേരിക്കയിലെ ഡിട്രോയിറ്റിലാണ് സംഭവം. പ്രസവത്തിനായി ആശുപത്രിയിലെത്തിയ കാറ്റി സ്ട്രിക്കർ എന്ന യുവതിയുടെ പേടിപ്പെടുത്തുന്ന മുഖം കണ്ട് ഡോക്ടർമാരും നഴ്സുമാരും സകല ആശുപത്രി ജീവനക്കാരും ഞെട്ടി. എന്നാൽ ഒന്നു കൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് യുവതി മുഖം മൂടിയണിഞ്ഞാണ് ആശുപത്രിയിലെത്തിയതെന്ന് മനസിലായത്. സ്റ്റാർ വാർസിലെ കഥാപാത്രമായ ച്യൂബാകയുടെ മുഖംമൂടിയായിരുന്നു യുവതി അണിഞ്ഞിരുന്നത്. താൻ ഒരു തമാശയ്ക്ക് മുഖംമൂടി അണിഞ്ഞതാണെന്നും പേടിക്കേണ്ടതില്ലെന്നും കാറ്റി തന്നെ ഡോക്ടറോട് പറഞ്ഞതോടെയാണ് ചികിത്സാ നടപടികൾ ആരംഭിച്ചത്.

മുഖം മൂടിയണിഞ്ഞ് ആശുപത്രിയിലെത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളെല്ലാം കാറ്റി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചതും. അമ്മയാകാൻ പോകുന്നു എന്നത് കൊണ്ട് തന്റെ മനസിലെ കുട്ടിത്തം ഇല്ലതാകുന്നില്ല എന്ന സന്ദേശത്തോടെയായിരുന്നു കാറ്റി വീഡിയോ പോസ്റ്റ് ചെയ്തത്. 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുകഴിഞ്ഞു. മുഖംമൂടിയൊക്കെ അണിഞ്ഞ് കാറ്റി ഒരു ആൺകുഞ്ഞിനാ് ജന്മം നല്കിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.