മോഹൻലാലിന്റെ ബ്ലോഗ് ദേശസ്നേഹം തുളുന്പുന്ന വീഡിയോ ആൽബമായപ്പോൾ
Friday, February 3, 2017 4:25 AM IST
മോഹൻലാലിന്റെ അമർ ജവാൻ അമർ ഭാരത് എന്ന ബ്ലോഗിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച വീഡിയോ തരംഗമാകുന്നു. ദേശസ്നേഹം തുളുന്പുന്ന വീഡിയോ ഇന്ത്യൻ സൈനികർക്കുള്ള സമർപ്പണമായാണ് പുറത്തിറക്കിയിരിക്കുന്നത്. വിഷ്ണു മോഹൻ ആണ് സംവിധാനം. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയാണ് ആൽബം ലോഞ്ച് ചെയ്തത്. മോഹൻലാൽ, മേജർ രവി, അനുശ്രീ എന്നിവരാണ് ആൽബത്തിലുള്ളത്.
വീഡിയോ കാണാം:
https://www.youtube.com/embed/pi3SuXFlz6g