കമലിന്‍റെ ആമിയാകാൻ പാർവതിമാർ
Sunday, February 5, 2017 1:15 AM IST
ക​​മ​​ൽ സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന ആ​​മി​​യി​​ൽ മാ​​ധ​​വി​​ക്കു​​ട്ടി​​യെ അ​​വ​​ത​​രി​​പ്പി​​ച്ച് പാ​​ർ​​വ​​തി ജ​​യ​​റാം മ​​ല​​യാ​​ള സി​​നി​​മാ​​രം​​ഗ​​ത്തേ​​ക്കു മ​​ട​​ങ്ങി​വ​​രു​​ന്നു. മാ​​ധ​​വി​​ക്കു​​ട്ടി​​യു​​ടെ യൗ​​വ​​നം മു​​ത​​ൽ 75 വ​​യ​​സ് വ​​രെ​​യു​​ള്ള കാ​​ല​​മാ​ണു സി​​നി​​മ​​യി​​ൽ പ​​റ​​യു​​ന്ന​​ത്. ഇ​​തി​ൽ മാ​​ധ​​വി​​ക്കു​​ട്ടി​​യു​​ടെ മ​​ധ്യ​​വ​​യ​​സു മു​​ത​​ലു​​ള്ള കാ​​ല​​ഘ​​ട്ട​​മാ​​ണു പാ​​ർ​​വ​​തി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. യു​​വ നാ​​യി​​ക പാ​​ർ​​വ​​തി​​യാ​​ണ് മാ​​ധ​​വി​​ക്കു​​ട്ടി​​യു​​ടെ ചെ​​റു​​പ്പ​​വും കൗ​​മാ​​ര​​വും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്.

എ​​ന്നാ​​ൽ, ആ​​മി​​യി​​ലെ ക​​ഥാ​​പാ​​ത്ര​​ത്തി​​നാ​യി ര​​ണ്ടു പാ​​ർ​​വ​​തി​​മാ​​രും ത​​മ്മി​​ൽ മ​​ത്സ​​രം മു​​റു​​കു​​ക​​യാ​​ണെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ട്. മാ​​ധ​​വി​​ക്കു​​ട്ടി​​യു​​ടെ വേ​​ഷം താ​​ൻ മാ​​ത്രം ചെ​​യ്യാ​​മെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണു യു​വ​താ​രം പാ​​ർ​​വ​​തി. ഈ ​​സി​​നി​​മ​​യ്ക്കു​വേ​​ണ്ടി ഓ​​പ്പ​​ണ്‍ ഡേ​​റ്റ് ന​​ൽ​​കാ​​ൻ ത​യാ​റാ ണെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.