അഞ്ചു ദിവസം കൊണ്ടു കുറഞ്ഞത് 30കിലോ; എമാന് ഇപ്പോൾ കാലുകൾ അനക്കാം
Friday, February 17, 2017 10:23 AM IST
ലോകത്തെ ഏറ്റവും ഭാരമുള്ള യുവതിയുടെ അമിതവണ്ണം കുറയ്ക്കാനുള്ള ഡോക്ടർമാരുടെ ശ്രമം ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. എമാൻ അഹമ്മദ് എന്ന ഇജിപ്ഷ്യൻ സ്വദേശിനിയുടെ ശരീരഭാരം അഞ്ചു ദിവസത്തിനുള്ളിൽ 30 കിലോഗ്രാം കുറഞ്ഞെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇപ്പോൾ എമാന് തന്‍റെ കാലുകൾ സാവാധാനം ചലിപ്പിക്കാൻ സാധിക്കുമെന്നും ഡോക്ടർമാർ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് 450 കിലോഗ്രാം ഭാരമുള്ള എമാൻ അമിതവണ്ണം അകറ്റുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകൾക്കായും മുംബൈയിലെ സൈഫീ ആശുപത്രിയിൽ എത്തിയത്. എന്നാൽ എമാന്‍റെ ശരീര വീതി കുറയാതെ ശസ്ത്രക്രിയ നടത്താൻ കഴിയില്ലെന്നാണ് ചികിത്സകൾക്കു നേതൃത്വം നൽകുന്ന ഡോ. മുഫസൽ ലക്ഡവാലാ പറയുന്നത്.

ശസ്ത്രക്രിയ ടേബിളിനു 450 കിലോഗ്രാം ഭാരം താങ്ങാനാവുമെങ്കിലും എലവേറ്ററിൽ 141 സെന്‍റിമീറ്റർ കൂടുതൽ വീതിയുള്ള രോഗികളെ പ്രവേശിപ്പിക്കാൻ കഴിയില്ല. എമാന്‍റെ ഇപ്പോഴത്തെ ശരീരവീതി 150 സെന്‍റീമീറ്റർ ആണ്. ഇതു കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണു തങ്ങളെന്നും ഡോ. മുഫസൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.