കഴുതയോടു ചെയ്ത തെറ്റിന് കഴുതപ്രതിമ കൊണ്ട് പ്രായശ്ചിത്തം
Friday, July 7, 2017 3:49 AM IST
ക​ഴി​ഞ്ഞ മാ​സം ചൈ​ന​യി​ലെ യാ​ൻ​ചെം​ഗ് സ​ഫാ​രി പാ​ർ​ക്കി​ൽ ഒ​രു ക​ഴു​ത​യെ ജീ​വ​നോ​ടെ ര​ണ്ടു ക​ടു​വ​ക​ൾ​ക്ക് ഭ​ക്ഷി​ക്കാ​ൻ കൊ​ടു​ത്ത​ത് വ​ലി​യ വി​വാ​ദ​ത്തി​നു വ​ഴി​യൊ​രു​ക്കി​യി​രു​ന്നു. ക​ടു​വ​ക​ൾ ക​ഴു​ത​യെ ആ​ക്ര​മി​ക്കു​ന്ന​ത് സ​ന്ദ​ർ​ശ​ക​രെ ത​ത്സ​മ​യം കാ​ണി​ക്കാ​ൻ​വേ​ണ്ട‌ിയാ​യി​രു​ന്നു സ​ഫാ​രി പാ​ർ​ക്ക് അ​ധി​കൃ​ത​രു​ടെ ആ ​സാ​ഹ​സം.

ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി. ഇ​ത് സ​ഫാ​രി പാ​ർ​ക്കി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ വ​ലി​യ പൊ​ട്ടി​ത്തെ​റി​ക്കും കാ​ര​ണ​മാ​യി. ഒ​രു ഓ​ഹ​രി​യു​ട​മ​യു​ടെ നി​ർ​ബ​ന്ധ​പ്ര​കാ​രം പാ​ർ​ക്കി​ൽ ക​ഴു​ത​യു​ടെ പ്ര​തി​മ സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ- ചെ​യ്ത തെ​റ്റി​നു പ​രി​ഹാ​ര​മെ​ന്ന​തു​പോ​ലെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.