Back to Viral News | Deepika Home
 
ഖനിത്തൊഴിൽ, പട്ടിണി... മെഡലില്ലാത്ത ഉത്തരകൊറിയൻ കായികതാരങ്ങളെ കാത്തിരിക്കുന്നത് കൊടുംശിക്ഷ
നൂറിലേറെ കായികതാരങ്ങളുമായാണ് ഇന്ത്യ റിയോയിലേക്കു പുറപ്പെട്ടത്. എന്നാൽ അവരിൽ രണ്ടു പേർക്കു മാത്രമേ മെഡൽ കണ്ടെത്താനായുള്ളൂ. വിജയശ്രീലാളിതരായി എത്തിയവരെ രാജ്യം വലിയ ആവേശപൂർവം സ്വീകരിച്ചു. അതേസമയം, പരാജിതരായി മടങ്ങിയെത്തിയവർക്ക് തങ്ങളുടെ പ്രകടനം കൂടുതൽ മികച്ചതാക്കാൻ പ്രോത്സാഹനം നല്കുകയാണ് നമ്മുടെ രാജ്യം ചെയ്തത്. ഇത് ഇന്ത്യയിലെ കഥ. എന്നാൽ എല്ലായിടത്തും ഇങ്ങനെയാണെന്നു കരുതരുത്. പ്രത്യേകിച്ചും ഉത്തരകൊറിയയിൽ. അവിടെ മെഡൽ കിട്ടാതെ തിരിച്ചുചെന്നവരെ കാത്തിരിക്കുന്നത് കഠിനശിക്ഷയാണ്. റിയോയിൽ നിരാശപ്പെടുത്തിയ കായികതാരങ്ങളെ കൽക്കരിഖനികളിൽ ജോലിക്ക് അയയ്ക്കാനാണ് ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ കൽപന.

മിനിമം 17 മെഡലെങ്കിലും കൊണ്ടേ വരാവൂ എന്നാണ് റിയോയിലേക്ക് പോകാനൊരുങ്ങിയ കായികതാരങ്ങൾക്ക് ഏകാധിപതി നല്കിയ കൽപന. അഞ്ചു സ്വർണമെഡലിൽ കുറയാതെ കൊണ്ടുവരുമെന്ന് ഒളിമ്പിക് ഒഫീഷ്യൽ യുൻ യോംഗ് ബോക് പറയുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ചതിലും വളരെ നിരാശാജനകമായ പ്രകടനമാണ് രാജ്യം കാഴ്ചവച്ചത്. രണ്ടു സ്വർണമടക്കം ഏഴു മെഡലുകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിൽ നാലായിരുന്നു സ്വർണം. വനിതകളുടെ ഭാരോദ്വഹനത്തിലും പുരുഷന്മാരുടെ ജിംനാസ്റ്റിക്സ് വോൾട്ടിലുമാണ് ഉത്തരകൊറിയയുടെ സ്വർണനേട്ടം. അതേസമയം, കിമ്മിന്റെ പ്രധാന എതിരാളികളായ ദക്ഷിണകൊറിയ ഒമ്പതു സ്വർണമടക്കം 21 മെഡലുകളുമായാണ് നാട്ടിലെത്തിയത്.

മെഡൽ ലഭിച്ചവർക്ക് രാജകീയ സ്വീകരണവും വൻ ആനുകൂല്യങ്ങളുമാണ് കിം നല്കിയത്. പുതിയ പാർപ്പിടസൗകര്യങ്ങൾ, കാർ, കൂടുതൽ റേഷൻ തുടങ്ങി നിരവധി സമ്മാനങ്ങൾ. എന്നാൽ വെറുംകൈയോടെ മടങ്ങിയവരുടെ കാര്യത്തിൽ അദ്ദേഹം നല്ല ദേഷ്യത്തിലാണ്. ഖനികളിലേക്ക് അയയ്ക്കുന്നതു കൂടാതെ അവരുടെ താമസസൗകര്യങ്ങൾ കുറയ്ക്കുക, റേഷൻ കാർഡ് റദ്ദ് ചെയ്യുക എന്നിങ്ങനെയുള്ള പ്രതികാര നടപടികളും കിം തീരുമാനിച്ചിട്ടുണ്ട്. ഉത്തരകൊറിയയിൽ സർക്കാരിന്റെ റേഷൻ കടകൾ വഴി മാത്രമേ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുകയുള്ളൂ എന്നതിനാൽ ഈ നടപടി കായികതാരങ്ങളെ പട്ടിണിക്കിടുന്നതിനു തുല്യമാണ്. കായികതാരങ്ങളുടെ ബന്ധുക്കൾക്കും ചിലപ്പോൾ കൽക്കരി ഖനിയിൽ ജോലി ചെയ്യേണ്ടിവരും.

നേരത്തെ, 2010 ഫുട്ബോൾ ലോകകപ്പിൽ പോർച്ചുഗലിനോട് ഏകപക്ഷീയമായ ഏഴു ഗോളിനു തോറ്റ ഉത്തരകൊറിയൻ ടീമംഗങ്ങളെ മുഴുവൻ കൽക്കരി ഖനികളിലേക്ക് അയച്ചിരുന്നു. ഇത്തരത്തിൽ ഖനികളിൽ ജോലി ചെയ്യുന്നവർക്ക് ഒന്നോ രണ്ടോ വർഷങ്ങൾക്കു ശേഷം മാത്രമാണ് വീട്ടുകാരെ പോലും കാണാൻ അനുവാദമുണ്ടായിരിക്കുകയുള്ളൂ.


വേണമെങ്കിൽ പണം മരത്തിലും കായ്ക്കും!
വീട്ടിൽ പണം കായ്ക്കുന്ന മരമുണ്ടോ എന്നു ചോദിക്കാത്ത...
ആ ചുംബനം ഓർമയായി
ഗ്രെറ്റ ഫ്രീഡ്മാൻ, രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ദ...
നാട് വൃത്തിയായി, ഇനി പട്ടിണിമാറ്റൽ; സിക്കിമിനെ കണ്ടുപഠിക്കൂ
‘ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം’ എന്നപോലെ സിക്കിമ...
പാട്ടു വേണ്ട, ഇന്റർനെറ്റും മദ്യവും വേണ്ട; നീല ജീൻസ് വേണ്ടേ വേണ്ട
ഇന്റർനെറ്റും ടെലിവിഷനും സംഗീതവും ഇല്ലാത്തൊരു നാടും...
മുംബൈയിൽ തീകെടുത്താൻ ഇനി റോബോട്ടുകൾ എത്തും
ഇപ്പോഴുള്ള തീരുമാനമനുസരിച്ച് മുന്നോട്ടുപോയാൽ ഇത് യ...
മകനെപ്പോലെ ഒരു ഗോറില്ല; പിരിഞ്ഞിരിക്കാനാവില്ല ഇവനെ
ഫ്രഞ്ച് ദമ്പതിമാരായ പിയറും എലൈനും കഴിഞ്ഞ 13 വർഷങ്ങ...
ഒടുവിൽ വന്യമൃഗങ്ങൾ ഇല്ലാതാകും!
വന്യമൃഗങ്ങൾ അവസാനിക്കും! വർധിച്ചുവരുന്ന നഗരവത്കരണവ...
പാവപ്പെട്ട കുട്ടികൾക്കു മാതൃകാ അധ്യാപികയായി ഒമ്പതു വയസുകാരി
ബിഹാറിലെ ഒരു ചേരിയിലാണ് മുസ്കാൻ അഹിർവാർ എന്ന ഒമ്പത...
വയസ് 19, ഉയരം ഏഴടിയിലേറെ; ബ്രോക് വളർന്നുകൊണ്ടേയിരിക്കുന്നു
ഉയരക്കാരായ മനുഷ്യരെ ജിറാഫുമായിട്ടാണ് താരതമ്യം ചെയ്...
ആസിഡിനും കരിച്ചുകളയാനായില്ല രേഷ്മയുടെ സൗന്ദര്യം
രേഷ്മ ബനോ ഖുറേഷി, ന്യൂയോർക്ക് ഫാഷൻ വീക്കിലെ ശ്രദ്ധ...
പ്രജകൾക്കുവേണ്ടി കൂലിപ്പണിയെടുത്ത് ഒരു രാജാവ്!
രാജ്യത്തിലെ പ്രജകളുടെ വിയർപ്പിന്റെ ഓഹരി പറ്റി സർവസ...
ഒബാമയുടെ പേരിൽ വിര
അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ പേരിനോടു ശാസ്ത്രലോകത...
പ്രായം ഒന്നരവയസ്; പക്ഷേ ബുദ്ധി പരീക്ഷിക്കാൻ നിൽക്കേണ്ടണ്ട
ഇരുപത്തിയാറ് രാജ്യങ്ങളുടെ കറൻസികൾ, ഏഴു ലോകാദ്ഭുതങ്...
ആ പെൺകുട്ടി വളർന്നു, പോലീസായി; തന്നെ പീഡിപ്പിച്ചവനെ ജയിലിലടച്ചു
ചെറുപ്പത്തിൽ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസിൽ ജോ...
കപ്പുകൾകൊണ്ടൊരു പിരമിഡ്; 18കാരൻ നേടിയത് ’കപ്പ്‘ അല്ല, ഗിന്നസ്
പ്ലാസ്റ്റിക് കപ്പിൽ ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാ...
ഭാര്യയോ ജയിലോ; യുഎസ് പൗരൻ തെരഞ്ഞെടുത്തത് ജയിൽ
ഭാര്യ വേണോ, ജയിൽ വേണോ എന്ന സമസ്യക്ക് യുഎസ് പൗരൻ തെ...
‘വെളി’ക്കിറങ്ങുമ്പോൾ സൂക്ഷിക്കുക; മുകളിൽ ഡ്രോൺ ഉണ്ട്
രാജ്യത്ത് ശൗചാലയ ഉപയോഗം വർധിപ്പിക്കാൻ കേന്ദ്രസർക്ക...
എവറസ്റ്റിന്റെ ഇരട്ടകളെ മൗണ്ട് കുക്ക് വിളിക്കുന്നു
ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇരട്ട സഹോദരിമാരെന്ന ഖ...
ഓരോ ലോഗോയ്ക്കു പിന്നിലും ഒരു കഥയുണ്ട്
ഏതൊരു സ്‌ഥാപനവും തങ്ങളുടെ ആശയം വ്യക്‌തമാക്കുന്നത് ...
ഭീമൻ അക്വേറിയത്തിൽ വളർത്തുമീനുകൾക്കൊപ്പം നീന്തിത്തുടിച്ച് യജമാനൻ
30,000 ലിറ്റർ വെള്ളം സംഭരിക്കാവുന്ന അക്വേറിയമാണ് ഇ...
പാവപ്പെട്ടവന്റെ കല്യാണത്തിന് ഇനി അമ്മ കല്യാണമണ്ഡപങ്ങൾ
അമ്മ ബ്രാൻഡ് അവസാനിക്കുന്നില്ല. തമിഴ്നാട്ടിലെ 11 സ...
ഒബാമയോ, അതൊരു മീനിന്റെ പേരല്ലേ...?
അമേരിക്കൻ പ്രസിഡന്റിന്റെ പേര് ഇനി മത്സ്യത്തിനും. പ...
കുടുംബവഴക്ക് മൂത്തു, ഭർത്താവ് ഭാര്യയെ ഓൺലൈനിൽ വില്പനയ്ക്കുവച്ചു
ഭാര്യയും ഭർത്താവും തമ്മിൽ അല്പസ്വല്പം അസ്വാരസ്യങ്ങ...
പുസ്തകം മടക്കി നല്കില്ലേ, എങ്കിൽ ജയിലിൽ കിടന്നോളൂ!
അമേരിക്കയിലെ ആഥൻസിലുള്ള ലൈംസ്റ്റോൺ പബ്ലിക് ലൈബ്രറി...
ലഡു മധുരിക്കും; വില 14 ലക്ഷം!
പലതരത്തിലുള്ള ലേലംവിളികളും നാം കണ്ടിട്ടുണ്ടാവും. എ...
അറിയണം, വഴിയോര സ്കൂളും നമ്മുടെ രാജ്യത്തുണ്ട്!
ജീവിതത്തിലെപ്പോഴെങ്കിലും അഹമ്മദാബാദിലെ വട്വാ പ്രദേ...
ദാ ഇങ്ങനെയിരിക്കും ഓസ്ട്രേലിയ
ഭൂമിക്കു പുറത്തുനിന്ന് നമ്മുടെ ലോകത്തെ നോക്കിക്കണ്...
ചൈനയിലെ മുതുമുത്തൾി ഇനി ഓർമ
ചൈനയിലെ ഏറ്റവും പ്രായമുള്ള സ്ത്രീ ഓർമയായി. 119–ാം ...
ജിറാഫ് ഇനം ഒന്നല്ല, നാലുണ്ട്!
ലോകത്തിന് ജിറാഫുകളേക്കുറിച്ച് ഒന്നുമറിയില്ലെന്ന് വ...
ഇവളാണ് മിടുമിടുക്കി...! പോളിയോ ബാധിച്ച ആദിവാസി പെൺകുട്ടി ഇനി ഡോക്ടറാകും
പോളിയോ ബാധിച്ച 19കാരി ആദിവാസി പെൺകുട്ടിയാണ് ആനിമ്മ...
Copyright @ 2016 , Rashtra Deepika Ltd.