കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കും വി​ധ​ത്തി​ലു​ള്ള ഷി​ൻ​കാ​ൻ​സെ​ൻ മോ​ഡ​ലുമായി ജ​പ്പാ​ൻ
Wednesday, June 27, 2018 9:19 AM IST
ഹ​ലോ കി​റ്റി, ഷി​ൻ​കാ​ൻ​സെ​ൻ - ജ​പ്പാ​ന്‍റെ ര​ണ്ടു പ്ര​തീ​ക​ങ്ങ​ൾ അ​വ​സാ​നം ഒ​ന്നു​ചേ​ർ​ന്നു. ലോ​ക​പ്ര​ശ​സ്ത സാ​ങ്ക​ല്പി​ക ക​ഥാ​പാ​ത്ര​മാ​യ ഹ​ലോ കി​റ്റി​യു​ടെ തീ​മി​ലാ​ണ് ജ​പ്പാ​ന്‍റെ സ്വ​ന്തം ബു​ള്ള​റ്റ് ട്രെ​യി​ൻ മോ​ഡ​ലാ​യ ഷി​ൻ​കാ​ൻ​സെ​നി​ന്‍റെ പു​തി​യ പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വെ​സ്റ്റ് ജ​പ്പാ​ൻ റെ​യി​ൽ​വേ കോ​ർ​പ​റേ​ഷ​നാ​ണ് ഇ​തി​നു പി​ന്നി​ൽ. ട്രെ​യി​ൻ ഭി​ത്തി, സീ​റ്റു​ക​ൾ, ക​ർ​ട്ട​ൻ തു​ട​ങ്ങി​യ​വ​യി​ൽ ഹ​ലോ കി​റ്റി​യും കൂ​ട്ടു​കാ​രും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്ക് ഷി​ൻ​കാ​ൻ​സെ​ൻ യൂ​ണി​ഫോ​മി​ലു​ള്ള കി​റ്റി​യു​ടെ​യൊ​പ്പം ചി​ത്ര​മെ​ടു​ക്കാ​ന​മു​ള്ള അ​വ​സ​ര​വും ട്രെ​യി​നി​നു​ള്ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.