157 വർഷം മുമ്പത്തെ ചിത്രത്തിൽ സ്മാർട്ട് ഫോൺ! തലപുകച്ച് സോഷ്യൽ മീഡിയ
സ്മാ​​​ർ​​​ട്ട് ഫോ​​​ണി​​​നെ​​ക്കു​​റി​​ച്ച് കേ​​​ട്ടു​​​കേ​​​ൾ​​​വി പോ​​​ലു​​​മി​​​ല്ലാ​​​ത്ത കാ​​​ല​​​ത്തെ പെ​​​യി​​​ന്‍റിം​​​ഗി​​​ലും സ്മാ​​​ർ​​​ട്ട് ഫോ​​​ൺ ഇ​​​ടം നേ​​​ടി! ഓ​​​സ്ട്രി​​​യ​​​ൻ ചി​​​ത്ര​​​കാ​​​ര​​​ൻ ഫെ​​​ർ​​​ഡി​​​നാ​​​ൻ​​​ഡ് ജ്യോ​​​ർ​​​ജ് വ്ലാ​​​ഡ് മു​​​ള്ള​​​ർ 1860ൽ ​​​വ​​​ര​​​ച്ച​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന ചി​​​ത്ര​​​ത്തി​​​ലാ​​​ണ് സ്മാ​​​ർ​​​ട്ട് ഫോ​​​ണി​​​ന്‍റെ സാ​​​ന്നി​​​ധ്യം. മ​​​ൺ​​​പാ​​​ത​​യി​​​ലൂ​​​ടെ ന​​​ട​​​ന്നു വ​​​രു​​​ന്ന കാ​​​മു​​​കി​​​യും അ​​​വ​​​ളെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന കാ​​​മു​​​ക​​​നു​​​മാ​​​ണ് ചി​​​ത്ര​​​ത്തി​​​ലു​​​ള്ള​​​ത്. ചി​​​ത്ര​​​ത്തി​​​ലെ കാ​​​മു​​​കി കൈ​​​യി​​​ലേ​​​ന്തി​​​യി​​രി​​​ക്കു​​​ന്ന​​​ത് സ്മാ​​​ർ​​ട്ട് ഫോ​​​ണാ​​​ണ് എ​​​ന്നാ​​​ണ് പു​​​തി​​​യ ക​​​ണ്ടെ​​​ത്ത​​​ൽ.

മ്യൂ​​​ണി​​​ക്കിലെ മ്യൂ​​​സി​​​യ​​​ത്തി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന ചി​​​ത്രം ക​​​ണ്ട ഗ്ലാ​​​സ്ഗോ സ്വ​​​ദേ​​​ശി പീ​​​റ്റ​​​ർ റ​​​സ​​​ൽ ആ​​​ണ് ഈ ​​​ക​​​ണ്ടെ​​​ത്ത​​​ൽ ന​​​ട​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ 157 വ​​​ർ​​​ഷ​​​മാ​​​യി മ​​​റ്റാ​​​രും ശ്ര​​​ദ്ധി​​​ക്കാ​​​തി​​​രു​​​ന്ന കാ​​​ര്യം ത​​​നി​​​ക്ക് ക​​​ണ്ടെ​​​ത്താ​​​ൻ സാ​​​ധി​​​ച്ച​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് റ​​​സ​​​ൽ പ​​​റ​​​ഞ്ഞു.
എ​​​ന്നാ​​​ൽ, സം​​​ഗ​​​തി സ്മാ​​​ർ​​ട്ട് ഫോ​​​ൺ ഒ​​​ന്നു​​​മ​​​ല്ല പു​​​സ്ത​​​ക​​​മാ​​​ണെ​​​ന്നാ​​​ണ് ചി​​​ത്ര​​നി​​​രീ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം. എ​​​ന്താ​​​യാ​​​ലും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യയി​​​ൽ ച​​ർ​​ച്ചാ​​വി​​​ഷയ​​​മാ​​​യി എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ മ​​​തി​​​യ​​​ല്ലോ...