അണിഞ്ഞൊരുങ്ങി ത​ക​ര്‍​ത്താ​ടു​ക​യാ​ണ് ഈ പൂച്ച ന​ര്‍​ത്ത​കി; സംഗതി വെെറൽ
Saturday, May 4, 2024 12:56 PM IST
പൂ​ച്ച​ക​ള്‍ മി​ക്ക​വ​രും ഓ​മ​നി​ച്ചു വ​ള​ര്‍​ത്തു​ന്ന ഒ​രു ജീ​വി​യാ​ണ​ല്ലൊ. ഉ​ട​മ​യ്ക്ക​രി​കി​ല്‍ ഇ​ങ്ങ​നെ തൊ​ട്ടു​രു​മ്മി ക​റ​ങ്ങു​ന്ന ഇ​വ കു​സൃ​തി​ക​ളും ഒ​പ്പി​ക്കാ​റു​ണ്ട്. പൂ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല ര​സ​ക​ര​മാ​യ വീ​ഡി​യോ​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്താ​റു​ണ്ട്.

അ​ത്ത​ര​ത്തി​ലു​ള്ള ര​സ​ക​ര​മാ​യ വീ​ഡി​യോ​ക​ള്‍ വെ​റ​ലാ​കു​ക​യും ചെ​യ്യും. എ​ന്നാ​ല്‍ കാ​ലം എ​ഐ ആ​യ​പ്പോ​ള്‍ "പൂ​ച്ച വീ​ഡി​യോ​യും' അ​പ്‌​ഡേ​റ്റ് ആ​യി. അ​ടു​ത്തി​ടെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ഒ​രു വീ​ഡി​യോ​യി​ലു​ള്ള​ത് എ​ഐ​യി​ല്‍ ഒ​രു​ക്കി​യ ഒ​രു പൂ​ച്ച​യാ​ണ്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ അ​ണി​ഞ്ഞൊ​രു​ങ്ങി​യ ഒ​രു "എ​ഐ പൂ​ച്ച' നൃ​ത്തം​ചെ​യ്യു​ക​യാ​ണ്. 1999-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ "താ​ല്' എ​ന്ന ചി​ത്ര​ത്തി​ലെ "താ​ല് സേ ​താ​ല്' എ​ന്ന പാ​ട്ടി​നാ​ണ് ഈ ​പൂ​ച്ച ത​ക​ര്‍​ത്താ​ടു​ന്ന​ത്. താ​ള​ത്തി​ല്‍, ശ്ര​ദ്ധ​നേ​ടു​ന്ന ത​ര​ത്തി​ലാ​ണ് ഈ ​പൂ​ച്ച​യു​ടെ ചു​വ​ടു​ക​ള്‍.

എ​ഐ വീ​ഡി​യോ ക്രി​യേ​റ്റ​ര്‍​മാ​രാ​യ ആ​ധി​യും ചി​ത്രും ആ​ണ് ഈ ​പൂ​ച്ച​യു​ടെ സ്ര​ഷ്ടാ​ക്ക​ള്‍. വൈ​റ​ലാ​യി മാ​റി​യ ഈ ​നൃ​ത്ത​ത്തി​ന് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "എ​ഐ യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍​ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്ന കാ​ലം വി​ദൂ​ര​മ​ല്ല' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.