നീന്താൻ ഇറങ്ങുന്പോൾ വാത്തയെ ഒപ്പം കൂട്ടാം
Saturday, July 28, 2018 9:31 AM IST
ദി​വ​സേ​ന നി​ര​വ​ധി വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്ക​പ്പെ​ടു​ന്നു​ണ്ട്. ചൈ​നീ​സ് യു​വ​തി ഒ​രു വാ​ത്ത​യെ​യു​മാ​യി ന​ട​ക്കാ​നി​റ​ങ്ങി​യ​താ​ണ് സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ​ത്.

ഈ ​മാ​സം 24നു ​തു​ട​ങ്ങി​യ മ​ഴ ചൈ​നീ​സ് ന​ഗ​ര​ങ്ങ​ളെ വെ​ള്ള​ത്തി​ൽ മു​ക്കി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ത്ത​യ്ക്കൊ​പ്പം യു​വ​തി ന​ട​ക്കാ​നി​റ​ങ്ങി​യ​ത്. മു​ട്ടൊ​പ്പം വെ​ള്ള​ത്തി​ൽ ന​ട​ക്കു​ന്ന യു​വ​തി​ക്കൊ​പ്പം വാ​ത്ത നീ​ന്തു​ന്നു. നീ​ല ജാ​ക്ക​റ്റ് ധ​രി​ച്ച് യു​വ​തി​ക്കൊ​പ്പം നീ​ന്തു​ന്ന വാ​ത്ത​യെ ഏ​വ​രും കൗ​തു​ക​ത്തോ​ടെ​യാ​ണ് വീ​ക്ഷി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.