ഉ​പ​ഗ്ര​ഹങ്ങ​ൾ നി​ർ​മി​ക്കാ​ൻ ശേ​ഷി​യി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​സ്രോ പ​രി​ശീ​ല​നം ന​ല്കും
Tuesday, June 26, 2018 9:56 AM IST
ഉ​പ​ഗ്ര​ഹ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ശേ​ഷി​യി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ലെ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്കു​മെ​ന്ന് ഇ​ന്ത്യ. വി​യ​ന്ന​യി​ൽ ന​ട​ന്ന യു​ണി​സ്പേ​സ് യോ​ഗ​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ഖ്യാ​പ​നം. യു​എ​ഇ, ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ പോ​ലെ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ശേ​ഷി​യും സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​ത്ത രാ​ഷ്‌​ട്ര​ങ്ങ​ൾ​ക്കാണ് ഉ​പ​ഗ്ര​ഹനി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് പ​രി​ശീ​ല​നം ന​ല്കു​ക​യെ​ന്ന് ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഇ​സ്രോ) ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ൻ അ​റി​യി​ച്ചു.

ഇ​ങ്ങ​നെ പ​രി​ശീ​ല​നം ന​ല്കു​ന്ന​തി​ന് ഇ​ന്ത്യ പ്ര​ത്യേ​ക ചാ​ർ​ജു​ക​ളൊ​ന്നും ഈ​ടാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ലു ദി​വ​സം നീ​ണ്ടു​നി​ന്ന യു​ണി​സ്പേ​സ് ഉ​ച്ച​കോ​ടി ഈ ​മാ​സം 18നാ​യി​രു​ന്നു ആ​രം​ഭി​ച്ച​ത്. പ​രി​ശീ​ല​ന​കാ​ല​ത്തി​നു​ശേ​ഷം പ​രി​ശീ​ല​നം നേ​ടി​യ​വ​ർ നി​ർ​മി​ക്കു​ന്ന ഉ​പ​ഗ്രഹ​ങ്ങ​ൾ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ഇ​സ്രോ വി​ക്ഷേ​പി​ക്കും. ​

ഇ​ന്ത്യ​യു​ടെ തീ​രു​മാ​ന​ത്തെ ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്തു. കെ. ​ശി​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​സ്രോ പ്ര​തി​നി​ധി​ക​ൾ ഫ്രാ​ൻ​സ്, ജ​പ്പാ​ൻ, ഇ​സ്ര​യേ​ൽ തു​ട​ങ്ങി​യ 12 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളു​മാ​യി ഉ​ഭ​യ​ക​ക്ഷി​ച​ർ​ച്ച ന​ട​ത്തി. ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്ക് പ​ര​സ്പ​ര​സ​ഹ​ക​ര​ണം തേ​ടു​ക​യാ​യി​രു​ന്നു ച​ർ​ച്ച​ക​ളു​ടെ പ്ര​ധാ​ന അ​ജ​ണ്ട.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ചെ​റി​യ ഉ​പ​ഗ്ര​ഹങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി ആ​റ്റോ​മി​ക് ക്ലോ​ക്കു​ക​ൾ, ഇ​ല​ക്‌​ട്രി​ക് പ്രൊ​പ്പ​ൽ​ഷ​ൻ എ​ന്നി​വ വാ​ങ്ങു​ന്ന​തി​നാ​യി ഇ​സ്ര​യേ​ലു​മാ​യി ഇ​ന്ത്യ ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു. മാ​ർ​ച്ചി​ൽ ഗ്ര​ഹേ​ത​ര ദൗ​ത്യ​ങ്ങ​ൾ​ക്കാ​യി ഫ്രാ​ൻ​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യി​രു​ന്നു. സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു ച​ർ​ച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.