ക​ട​ലി​ന​ടി​യി​ൽ അ​ത്ഭു​ത​മാ​കാ​ൻ ഒ​രു​ങ്ങു​ന്നു "അ​ണ്ട​ർ വാ​ട്ട​ർ റ​സ്റ്റൊ​റ​ന്‍റ്'
Thursday, April 5, 2018 4:30 PM IST
യൂ​റോ​പ്പി​ലെ ക​ട​ലി​ന​ടി​യി​ലെ ആ​ദ്യ​ത്തെ റ​സ്റ്റൊ​റ​ന്‍റ് അ​ടു​ത്ത വ​ർ​ഷം തു​റ​ക്കും. നോ​ർ​വെ​യി​ലെ ലി​ൻ​ഡെ​സെ​ൻ​സി​ലാ​ണ് ക​ട​ലി​ന​ടി​യി​ലെ വി​സ്മ​യ​ങ്ങ​ളു​ടെ കോ​ട്ട​യി​ൽ റ​സ്റ്റൊ​റെ​ന്‍റ് നി​ർ​മി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം മു​പ്പ​ത്തി​യാ​റ് അ​ടി നീ​ള​ത്തി​ലു​ള്ള ഈ ​റ​സ്റ്റൊ​റ​ന്‍റ് രൂ​പ​ക​ല്പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത് സ്നൊ​ഹെ​ട്ട എ​ന്ന ക​ന്പ​നി​യാ​ണ്.

"അ​ണ്ട​ർ' എ​ന്നാ​ണ് ഈ ​റ​സ്റ്റൊ​റ​ന്‍റി​ന്‍റെ പേ​ര്. വ്യ​ത്യ​സ്ത​യി​നം ക​ട​ൽ ഭ​ക്ഷ​ണ​മാ​ണ് ഈ ​റ​സ്റ്റൊ​റ​ന്‍റി​ന്‍റെ പ്ര​ത്യേ​ക​ത. ലോ​ക​മെ​ന്പാ​ണ്ടും അ​ത്ഭു​ത​ക​ര​മാ​യ പ​ല നി​ർ​മി​തി​ക​ളും രൂപകല്പ്പന ചെയ്തിട്ടുള്ള സ്നൊ​ഹെ​ട്ട​യു​ടെ ക​ട​ലി​ന​ടി​യി​ലെ ആ​ദ്യ​ത്തെ സംരംഭമാണ് ഈ ​അ​ത്ഭു​ത​കോ​ട്ട.

ക​ര​യി​ൽ നി​ന്നും ക​ട​ലി​ലേ​ക്ക് ഗു​ഹ പോ​ലെ നി​ർ​മി​ച്ചി​രി​ക്കു​ന്ന വ​സ്തു​വി​ലൂ​ടെ​യാ​ണ് ഈ ​റ​സ്റ്റൊ​റ​ന്‍റി​നു​ള്ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. ഒ​രേ സ​മ​യം നൂ​റ് ആ​ളു​ക​ളെ ഈ ​റ​സ്റ്റൊ​റ​ന്‍റി​നു​ള്ളി​ൽ ഉ​ൾ​ക്കൊ​ള്ളാ​നാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.