ജനപ്രിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ എമ്പുരാനും
Friday, July 11, 2025 11:05 AM IST
ഈവർഷം ഇതുവരെ റിലീസ് ചെയ്ത ഇന്ത്യന്‍ സിനിമകളില്‍ ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ മലയാളത്തില്‍നിന്നുള്ള മോഹന്‍ലാല്‍ ചിത്രം എമ്പുരാനും.
ഐഎംഡിബി പുറത്തുവിട്ട മികച്ച സിനിമകളുടെ പട്ടികയില്‍ കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമയുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് എമ്പുരാനുള്ളത്. എമ്പുരാന് കൂടാതെ ആറു ഹിന്ദി ചിത്രങ്ങളും മൂന്ന് തമിഴ് ചിത്രങ്ങളുമാണ് പട്ടികയിലുള്ളത്.