അവാർഡ് ദാന ചടങ്ങിൽ നൃത്തം ചെയ്ത് സദസിനെ കൈയിലെടുത്ത് നടൻ നിവിൻ പോളി. ബിഹൈൻഡ് വുഡ്സ് അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് അവതാരികയുടെ ആവശ്യപ്രകാരം നിവിൻ നൃത്തം ചെയ്തത്.
നിവിൻ നായകനായ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലെ ഗാനത്തിനൊപ്പമാണ് താരം നൃത്തം ചെയ്തത്. മലയാളത്തിൽ തനിക്ക് പ്രിയപ്പെട്ട താരം മഞ്ജു വാര്യരാണെന്നും തമിഴിൽ തൃഷയാണെന്നും അവതാരികയുടെ ചോദ്യത്തിന് ഉത്തരമായി നിവിൻ മറുപടി നൽകി.
കൂടുതൽ ശാന്തമായി സംസാരിക്കുന്നത് സായ് പല്ലവി ആണെന്നും തനിക്കൊപ്പം അഭിനയിച്ചവരിൽ ഭാര്യയ്ക്ക് കൂടുതൽ ഇഷ്ടം സായി പല്ലവിയെ ആണെന്നും നിവിൻ പറഞ്ഞു. കൂടുതൽ സമ്മാനങ്ങൾ നൽകിയിട്ടുള്ളത് ആരാണെന്ന ചോദ്യത്തിന് നസ്രിയയാണെന്നാണ് നിവിൻ മറുപടി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.