ഗെ​യിം ഓ​ഫ് ത്രോ​ൺ​സ് താ​രം അ​യാ​ൻ ഗെ​ൽ​ഡ​ർ അ​ന്ത​രി​ച്ചു
Wednesday, May 8, 2024 4:33 PM IST
പ്ര​ശ​സ്ത ബ്രി​ട്ടീ​ഷ് ന​ട​ൻ അ​യാ​ൻ ഗെ​ൽ​ഡ​ർ (74) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ ബാ​ധ​യേ​ത്തു​ട​ർ​ന്നാ​ണ് അ​ന്ത്യം. ജീ​വി​ത​പ​ങ്കാ​ളി​യും സ​ഹ​താ​ര​വു​മാ​യ ബെ​ൻ ഡാ​നി​യ​ൽ​സ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്.

ഗെ​യിം ഓ​ഫ് ത്രോ​ൺ​സ് എ​ന്ന വെ​ബ് സീ​രീ​സി​ലെ കെ​വാ​ൻ ലാ​നി​സ്റ്റ​ർ എ​ന്ന വേ​ഷം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ ന​ട​നാ​യി​രു​ന്നു ഗെ​ൽ​ഡ​ർ.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ മു​ത​ൽ ഗെ​ൽ​ഡ​ർ അ​ർ​ബു​ദ​ത്തോ​ട് പോ​രാ​ടു​ക​യാ​യി​രു​ന്നു. ത​ന്‍റെ പ്രി​യ​പ്പെ​ട്ട ഭ​ർ​ത്താ​വും ജീ​വി​ത പ​ങ്കാ​ളി​യു​മാ​യ അ​യാ​ൻ ഗെ​ൽ​ഡ​റി​ന്‍റെ വേ​ർ​പാ​ട് അ​റി​യി​ക്കാ​ൻ താ​ൻ ഈ ​പോ​സ്റ്റ് ഇ​ടു​ന്ന​ത് വ​ലി​യ സ​ങ്ക​ട​ത്തോ​ടെ​യും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ക​ഷ​ണ​ങ്ങ​ളാ​യി ത​ക​ർ​ന്ന ഹൃ​ദ​യ​ത്തോ​ടെ​യു​മാ​ണെ​ന്ന് ബെ​ൻ ഡാ​നി​യ​ൽ​സ് കു​റി​ച്ചു.

ഈ ​വ​ർ​ഷ​മാ​ദ്യം ബി​ബി​സി വ​ണ്ണി​ന്‍റെ പീ​രി​യോ​ഡി​ക്ക​ൽ ഡി​റ്റ​ക്ടീ​വ് സീ​രീ​സാ​യ ഫാ​ദ​ർ ബ്രൗ​ണി​ൽ ഗെ​ൽ​ഡ​ർ വേ​ഷ​മി​ട്ടി​രു​ന്നു.

ടോ​ർ​ച്ച് വു​ഡ്, ഹി​സ് ഡാ​ർ​ക്ക് മെ​റ്റീ​രി​യ​ൽ​സ്, ഡോ​ക്ട​ർ ഹു, ​സ്നാ​ച്ച്, ദ ​ബി​ൽ തു​ട​ങ്ങി​യ പ​ര​മ്പ​ര​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം അ​വ​ത​രി​പ്പി​ച്ചു. നി​ര​വ​ധി പേ​രാ​ണ് ഗെ​ൽ​ഡ​റി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ച് എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.