ന​ടി ക​ന​ക​ല​ത അ​ന്ത​രി​ച്ചു
Tuesday, May 7, 2024 9:52 AM IST
സി​നി​മാ സീ​രി​യ​ൽ താ​രം ക​ന​ക​ല​ത അ​ന്ത​രി​ച്ചു. പാ​ര്‍​ക്കി​ൻ​സ​ണ്‍​സും മ​റ​വി​രോ​ഗ​വും ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി 360ല്‍ ​അ​ധി​കം സി​നി​മ​ക​ളി​ല്‍ വേ​ഷ​മി​ട്ടു. പൂ​ക്കാ​ല​മെ​ന്ന സി​നി​മ​യി​ലാ​ണ് അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്.

നാ​ട​ക​ത്തി​ല്‍ നി​ന്ന് വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ക​ന​ക​ല​ത തൊ​ണ്ണൂ​റു​ക​ളി​ല്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. ഒ​ന്പ​താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ല്‍ നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

ചി​ല്ല്, ക​രി​യി​ല​ക്കാ​റ്റു​പോ​ലെ, രാ​ജാ​വി​ന്‍റെ മ​ക​ന്‍, ജാ​ഗ്ര​ത, കി​രീ​ടം, എ​ന്‍റെ സൂ​ര്യ​പു​ത്രി​ക്ക്, കൗ​ര​വ​ര്‍, അ​മ്മ​യാ​ണെ സ​ത്യം, ആ​ദ്യ​ത്തെ ക​ണ്‍​മ​ണി, ത​ച്ചോ​ളി വ​ര്‍​ഗീ​സ് ചേ​ക​വ​ർ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.