ശ്വേതാ മേനോനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ധനയാത്ര റിലീസിനൊരുങ്ങി. ഏപ്രിൽ 14 വിഷുദിനത്തിൽ ലൈം ലൈറ്റ് മീഡിയയുടെ ഒടിടി പ്ലാറ്റ്ഫോമിലൂടെ സിനിമ റിലീസ് ചെയ്യും.
ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ബെന്നി തൊടുപുഴ നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയത് ചന്ദ്രൻ രാമന്തളിയാണ്.
ശ്വേതാ മേനോനെ കൂടാതെ റിയാസ് ഖാൻ, ആനന്ദ്, സുനിൽ സുഗത, ഇടവേള ബാബു, ധർമജൻ ബോൾഗാട്ടി. ബിജുക്കുട്ടൻ, മാമുക്കോയ, ഇന്ദ്രൻസ്, അനിൽ മുരളി, കലാഭവൻ പ്രജോദ്, ഭഗത് മാനുവൽ, കോട്ടയം നസീർ, പയ്യന്നൂർ മുരളി, ജയൻ ചേർത്തല, കലാശാല ബാബു, ജെയിംസ് പാറയ്ക്കൽ, നന്ദകിഷോർ, കവിയൂർ പൊന്നമ്മ, ബീന ആന്റണി, സംഗീത രാജേന്ദ്രൻ, സോജ ജോളി, അനു ശ്രീദേവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ചിത്രത്തിന്റെ ഛായാഗ്രഹണം വേണുഗോപാലും ചിത്രസംയോജനം രഞ്ജൻ എബ്രഹാമും നിർവഹിക്കുന്നു. വയലാർ ശരത്ചന്ദ്രവർമ്മ, ജിനേഷ് കുമാർ എരമം, ഗിരീഷ് കുന്നുമ്മൽ എന്നിവരുടെ വരികൾക്ക് കാഞ്ഞങ്ങാട് രാമചന്ദ്രൻ, രാജാമണി എന്നിവർ സംഗീതം പകർന്നിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.