നടൻ അനൂപ് മേനോന്റെയും ഷേമയുടെയും എട്ടാം വിവാഹവാർഷികമാണ് ഇന്ന്. ഭാര്യയ്ക്ക് പ്രണായർദ്രമായ കുറിപ്പിലൂടെ ആശംസകൾ നേർന്നിരിക്കുകയാണ് അനൂപ് മേനോൻ. ഭ്രാന്തുകളെല്ലാം സഹിച്ചതിനും സാഹസികയാത്രകളിൽ സഹയാത്രികയായിരുന്നതിനും എല്ലാറ്റിനും നന്ദി ഉണ്ടെന്നും നടൻ കുറിച്ചു.
‘‘ഊഷ്മളമായ വിവാഹവാർഷിക ആശംസകൾക്ക് എല്ലാവർക്കും നന്ദി. എന്റെ വലിയ വലിയ മണ്ടത്തരങ്ങളും ക്ഷമിക്കാൻ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന് പ്രിയതമയ്ക്ക് നന്ദി. ആമിയെപ്പോലെ ഒരു മകളെ എനിക്കു സമ്മാനിച്ചതിന്, എന്റെ മാതാപിതാക്കൾക്ക് നീയെന്ന വ്യക്തിയെ സമ്മാനിച്ചതിന്, എന്റെ സാഹസികയാത്രകളിൽ സഹയാത്രികയായിരുന്നതിന് പ്രിയേ നിനക്ക് നന്ദി.
ഇനിയും പുറപ്പെടാനിരിക്കുന്ന എണ്ണമറ്റ യാത്രകൾക്ക്, നീയെന്ന സുന്ദരമായ മനസ്സിന്, ഏറ്റവും പ്രധാനമായി എന്നെ ഞാൻ ആകാൻ അനുവദിച്ചതിന്, എണ്ണിയാലൊടുങ്ങാത്ത സുന്ദര നിമിഷങ്ങൾക്ക്, ഒരുപാടൊരുപാട് സ്നേഹം.’’
ഏറെ നാളത്തെ അടുപ്പത്തിനൊടുവിൽ 2014 ഡിസംബര്‍ 27 നാണ് അനൂപ് മേനോനും ഷേമ അലക്സാണ്ടറും വിവാഹിതരായത്. ലളിതമായി നടന്ന ചടങ്ങിൽ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.