സാങ്കേതിക സർവകലാശാല: പരീക്ഷാകേന്ദ്ര മാറ്റത്തിന് ഇന്നുകൂടി അപേക്ഷിക്കാം
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല 31 മുതൽ ആരംഭിക്കുന്ന ബിടെക് ഏഴാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി, 29 ന് നടത്തുന്ന ബിടെക് നാലാം സെമസ്റ്റർ ഓണേഴ്സ് എന്നീ പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്ര മാറ്റത്തിനു ഇന്നുകൂടി അപേക്ഷിക്കാം. സർവകലാശാല പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. പരീക്ഷാകേന്ദ്രങ്ങൾക്കായി മൂന്ന് കോളജുകൾ തെരഞ്ഞെടുക്കാം. ഒന്ന് അനുവദിക്കും.