ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കുന്ന ബികോം ആന്വൽ സ്കീം (എസ്ഡിഇ ആൻഡ് പ്രൈവറ്റ്) പാർട്ട് മൂന്ന് (മേഴ്സി ചാൻസ്) പരീക്ഷകൾക്ക് (1996 സ്കീം) പിഴ കൂടാതെ ഓഗസ്റ്റ് 14 വരെയും പിഴയോടെ ഓഗസ്റ്റ് 21 വരെയും നേരിട്ട് അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓഗസ്റ്റ് 19 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷകൾക്ക് പിഴകൂടാതെ 30 വരെയും പിഴയോടെ ഓഗസ്റ്റ് ആറു വരെയും ഓഫ്ലൈനായി അപേക്ഷിക്കാം.
ഓഗസ്റ്റ് 16 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽഎൽഎം പരീക്ഷകൾക്ക് പിഴകൂടാതെ 27 വരെയും പിഴയോടെ ഓഗസ്റ്റ് രണ്ടു വരെയും ഓഫ്ലൈനായി അപേക്ഷിക്കാം.
പിഎച്ച്ഡി നൽകി
എസ്. പ്രതീഷ്കുമാർ (എക്കണോമിക്സ്), ഷർജിന ബീഗം, ആതിര കെ.വി. രാജ്, എം. കവിത, എസ്. അനില , ലക്ഷ്മി എസ്. നായർ (ഫിസിക്സ്), എസ്. ബിജു, കെ.ജി. കൃഷ്ണപ്രിയ (കെമിസ്ട്രി), ടി.ജെ. അനുജ, ഗ്രീഷ്മ ടോം, എച്ച്.എസ്. ഹസീന (ബയോടെക്നോളജി), എസ്. സൗജി (അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്), ബി.എസ്. അജിത (സുവോളജി), ധന്യ രാമചന്ദ്രൻ, എം.ടി. സവിത (മാത്തമാറ്റിക്സ്), ജി. ജ്യോതി (ഒപ്റ്റോഇലക്ട്രോണിക്സ്), എസ്. സരുണ് (ജ്യോഗ്രഫി), എൻ. സജിദ് ബാബു( നാനോസയൻസ് ആൻഡ് നാനോടെക്നോളജി), പാർവതി ചന്ദ്രൻ, സി.ജി. പവന (ഹിന്ദി), തോമസ് പി. ജോണ്, ദിബു അബിരജൻ (ഹിസ്റ്ററി), ദീപ്തി എലിസബത്ത് മാത്യു, കെ. ബിന്ദുഷ, എൻ.ആർ. ജിഷ, പി.ആർ. ദീപു (എഡ്യൂക്കേഷൻ), എ.ജി. നിഷ (മ്യൂസിക്), ധന്യ ജോണ്സണ്, എസ്. രമ്യശ്രീ (ഇംഗ്ലീഷ്), ജി. ആശാദേവി, പി. നിത്യ (സംസ്കൃതം), പോൾ തോമസ് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്), ജി. രംഗനായകി (കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്സ്), യു.ജി. അരുണ (സോഷ്യോളജി), താര ജെയ്ൻ പോൾ (ഫിലോസഫി), ലെഗസി ഗുദുരോ മാമോ (മാനേജ്മെന്റ് സ്റ്റഡീസ്), ടി.ടി. അനിത കുമാരി (സൈക്കോളജി), കെ. അബ്ദുൾ ഷമീർ, റോണി തോമസ്, തത്വാന ബലസോവ (പൊളിറ്റിക്കൽ സയൻസ്), അശ്വതി ആർ.പി. നായർ (മലയാളം) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ സിൻസിക്കേറ്റ് യോഗം തീരുമാനിച്ചു.
ഗ്രേസ്മാർക്കിന് അപേക്ഷിക്കാം
കരിയർ റിലേറ്റഡ് സിബിസിഎസ് (എഫ്ഡിപി സിബിസിഎസ്) 2015 18 അധ്യയന വർഷത്തിലെ ഗ്രേസ്മാർക്കിന് അർഹരായ വിദ്യാർഥികൾ (എൻഎസ്എസ്, എൻസിസി, സ്പോർട്സ് മുതലായവ) ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ കോളജ്തലത്തിലും ഗ്രേസ്മാർക്ക് ശിപാർശ ചെയ്യേണ്ട അതാത് വിഭാഗങ്ങളുടെ ഓഫീസിൽ നിന്നുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി സർവകലാശാല പരീക്ഷാകണ്ട്രോളർക്ക് ഓഗസ്റ്റ് 31 ന് മുൻപായി സമർപ്പിക്കണം.
പരീക്ഷാഫലം
ഫെബ്രുവരിയിൽ നടത്തിയ രണ്ടാം വർഷ എംഎ അറബിക് (പ്രൈവറ്റ് രജിസ്ട്രേഷൻ 2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റുകൾ 22 ന് ശേഷം ഹാൾടിക്കറ്റുകൾ ഹാജരാക്കി ഇജി 10 സെക്ഷനിൽ നിന്ന് കൈപ്പറ്റണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സീറ്റ് ഒഴിവ്
ഭാഷാശാസ്ത്ര വിഭാഗത്തിൽ പിജിയ്ക്ക് എസ്സി/എസ്ടി/ബിപിഎൽ/ജനറൽ വിഭാഗങ്ങളിലായി ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുളളവർ 22 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഡിപ്പാർട്ട്മെന്റിൽ എത്തണം. വിശദവിവരങ്ങൾക്ക്: 7403555418
ഹിന്ദി പഠനവകുപ്പിൽ എംഎ ഹിന്ദി കോഴ്സിന് എസ്ടി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി സംവരണം ചെയ്തിട്ടുളള രണ്ട് സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 23 നു രാവിലെ 10 ന് കാര്യവട്ടത്തെ ഹിന്ദി പഠന വകുപ്പിൽ എത്തണം.
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗാ ആൻഡ്മെഡിറ്റേഷൻ (മോർണിംഗ് ബാച്ച്) കോഴ്സിന് സീറ്റൊഴിവുണ്ട്. യോഗ്യത: പ്രീഡിഗ്രി/പ്ലസ്ടു, ഫീസ്: 6000 രൂപ. പ്രവേശനത്തിന് പിഎംജി ജംഗ്ഷനിലുള്ള സിഎസിഇഇ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്: 0471 2302523. അവസാന തീയതി 29.
അപേക്ഷ ക്ഷണിക്കുന്നു
ഭാഷാശാസ്ത്ര വിഭാഗം നടത്തുന്ന ഫംഗ്ഷണൽ മലയാള സർട്ടിഫിക്കറ്റ് സായാഹ്ന കോഴ്സിന് ഓഗസ്റ്റ് രണ്ടു വരെ അപേക്ഷിക്കാം. സ്കൂൾ/കോളജ് തലങ്ങളിൽ മലയാളം പഠിച്ചിട്ടില്ലാത്തവർക്കും, യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുന്ന അന്യഭാഷാ വിദ്യാർഥികൾക്കും മലയാളം ഭാഷ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്ന പ്രഫഷണലുകൾക്കും കോഴ്സിന് അപേക്ഷിക്കാം. അപേക്ഷാ ഫോം സർവകലാശാലയുടെ ലിംഗ്വിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് നേരിട്ടും സർവകലാശാല വെബ്സൈറ്റിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 9947539589.
തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ലയോള കോളജിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: പ്ലസ്ടു. അവസാന തീയതി 30. ഫോണ്: 0471 2592059
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ആറ്റിങ്ങൽ ഗവണ്മെന്റ് കോളജിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.യോഗ്യത: പ്ലസ്ടു. അവസാന തീയതി 30. വിശദവിവരങ്ങൾക്ക്: 8129418236, 9495476495