അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പിജി പ്രവേശനം 2024
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് / എയ്ഡഡ് കോളജുകളിൽ 2024 25 അധ്യയന വർഷത്തേക്കുള്ള അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സർവകലാശാലക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആറ് ഗവണ്മെന്റ് / എയ്ഡഡ് കോളജുകളിലാണ് ഈ പ്രോഗ്രാമുകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ നാല്. അപേക്ഷാ ഫീസ്: എസ്സി/എസ്ടി 195 രൂപ മറ്റുള്ളവർ 470 രൂപ. അപേക്ഷകർ നിർബന്ധമായും അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.
ബിരുദദാന ചടങ്ങിന് ഇപ്പോൾ അപേക്ഷിക്കാം
തേഞ്ഞിപ്പലം:2021 2022 അക്കാദമിക വർഷത്തിൽ കാലിക്കട്ട് സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകൾ / വിദൂര വിദ്യാഭ്യാസം വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ വഴി വിവിധ യുജി കോഴ്സുകളിൽ (സിബിസിഎസ്എസ്) പ്രവേശനം നേടുകയും 2024ൽ കോഴ്സ് വിജയകരമായി പൂർത്തീകരിച്ചതുമായ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് 31 വരെ ലഭ്യമാകും. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവർ / അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ, ഇംപ്രൂവ്മെന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ, ഗ്രേസ് മാർക്ക് ചേർക്കുവാൻ ബാക്കിയുള്ള വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിന് രജിസ്റ്റർ ചെയ്യേണ്ടതില്ല. ജൂൺ അവസാനവാരം സർവകലാശാലയുടെ പരിധിയിൽ പെടുന്ന അഞ്ച് കേന്ദ്രങ്ങളിൽ വച്ചായിരിക്കും ചടങ്ങ്. തീയതി, സ്ഥലം, സമയം എന്നിവ പിന്നീടറിയിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407239, 2407200, 2407269.
അധ്യാപക ഒഴിവ്
കോഴിക്കോട്: കല്ലായിയിൽ പ്രവർത്തിക്കുന്ന കാലിക്കട്ട് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ പെർഫോമിംഗ് ആർട്സിലും ഫിസിക്കൽ എഡ്യൂക്കേഷനിലും അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ (മണിക്കൂർ അടിസ്ഥാനത്തിൽ) ഒന്ന് വീതം ഒഴിവുകളുണ്ട്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 30 ന് രാവിലെ 11 ന് സെന്ററിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. ഫോൺ: 9447074350, 9447234113.
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ബിവോക് ഓർഗാനിക് ഫാമിംഗ് (2021 ബാച്ച്) SDC6AG31 INTERNSHIP & PROJECT പേപ്പർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 28ന് നടക്കും. കേന്ദ്രം: മലബാർ ക്രിസ്ത്യൻ കോളജ്, കോഴിക്കോട്.
ആറാം സെമസ്റ്റർ ബിവോക് ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ് (2021 പ്രവേശനം) SDC6DS31 (PR) PROJECT AND INTERNSHIP പേപ്പർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 23 ന് നടക്കും. കേന്ദ്രം: എംഇഎസ് പൊന്നാനി കോളജ്, എംഇഎസ് കല്ലടി കോളജ്.
ആറാം സെമസ്റ്റർ ബിവോക് ഹോട്ടൽ മാനേജ്മെന്റ് (2021 ബാച്ച്) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 23 ന് തുടങ്ങും. കേന്ദ്രം: അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നിലമ്പൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
സർവകലാശാലാ പഠന വകുപ്പുകളിലെ എംഎസ്സി റേഡിയേഷൻ ഫിസിക്സ്, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എംബിഎ, എംകോം, എംഎസ്സി, എംഎ, എംഎസ്സി ഫിസിക്സ് (നാനോസയൻസ്), എംഎസ്സി കെമിസ്ട്രി (നാനോസയൻസ്) തൃശൂർ പോലീസ് അക്കാദമിയിലെ എംഎസ്സി ഫോറൻസിക് സയൻസ് സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ എംടിഎ (സിസിഎസ്എസ്പിജി) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (സിസിഎസ്എസ് ഇംപ്രൂവ്മെന്റ് 2021 പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മ പരിശോധനാ ഫലം
വിദൂരവിദ്യാഭ്യാസം വിഭാഗം മൂന്നാം സെമസ്റ്റർ എംകോം നവംബർ 2022, നവംബർ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
വിദൂരവിദ്യാഭ്യാസം വിഭാഗം മൂന്നാം സെമസ്റ്റർ എംകോം (2015 ആൻഡ് 2016 പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ തടഞ്ഞു വച്ച പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.