201920 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള മാനേജ്മെന്റ് ക്വാട്ട രജിസ്ട്രേഷൻ ലിങ്ക് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഒരു പ്രാവശ്യം ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള വിദ്യാർഥികൾ വീണ്ടും രജിസ്ട്രേഷൻ നടത്തേണ്ടതില്ല. ആദ്യത്തെ ഓണ്‍ലൈൻ രജിസ്ട്രേഷന്റെ പ്രിന്റൗട്ട് തന്നെ മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിനും ഉപയോഗിക്കാം. ഒരു വിദ്യാർഥിക്ക് ഒരു ഓണ്‍ലൈൻ രജിസ്ട്രേഷൻ മതിയാകും.
ടൈംടേബിൾ
27നു ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിആർക്ക് (2013 സ്കീം) ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ഫെബ്രുവരിയിൽ നടന്ന മൂന്നും നാലും സെമസ്റ്റർ ബിബിഎ (വിദൂര വിദ്യാഭ്യാസം)
സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്നും ലഭ്യമാണ്. പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 20.
ജനുവരിയിൽ നടത്തിയ PGDC (പി.ജി ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേഷൻ & ജേണലിസം) സപ്ലിമെന്ററി (SDE) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.
2019 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ എംടെക്, 2013 സ്കീം സപ്ലിമെന്ററി (EEE തിസിസ് & വൈവ വോസി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ജനുവരി മാസത്തിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ എസ്എൽപി (സിബിസിഎസ്എസ് സ്ട്രീം) ആൻഡ് ഓൾഡ് സ്കീം മേഴ്സി ചാൻസ് ഡിഗ്രി പരീക്ഷയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലൈ 12 വരെ അപേക്ഷിക്കാം.
ഹോസ്റ്റൽ പ്രവേശനം
കേരള സർവകലാശാലയുടെ പഠന വകുപ്പുകളിലെ ഒന്നാം വർഷ പി.ജി വിദ്യാർഥി/ വിദ്യാർഥിനികൾക്ക് കാര്യവട്ടത്തെ സർവകലാശാല പുരുഷ/വനിതാ ഹോസ്റ്റലുകളിലേയ്ക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ ഓണ്‍ലൈനായി ക്ഷണിച്ചുകൊള്ളുന്നു. പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലും നിലവിലുള്ള ഹോസ്റ്റൽ പ്രവേശന നിയമങ്ങളും അനുസരിച്ചായിരിക്കും. ഹോസ്റ്റൽ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓണ്‍ലൈൻ ആയി മാത്രമേ സ്വീകരിക്കു
കയുള്ളു. വിദ്യാർഥികൾക്ക് പഠന വകുപ്പുകളിൽ പ്രവേശനം ലഭിക്കുന്ന തീയതി മുതൽ എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ടീച്ചിംഗ് പ്രാക്ടീസ് പരീക്ഷ
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷകളുടെ ഭാഗമായുള്ള ടീച്ചിംഗ് പ്രാക്ടീസ് പരീക്ഷ ജൂലൈ എട്ടിന് മാർ ഗ്രിഗോറിയസ് കോളജ് ഓഫ് ലോയിലും, ജൂലൈ ഒന്‍പതിന് ഗവ. ലോ കോളജിലും, ജൂലൈ 10ന് കേരള ലോ അക്കാഡമി, ലോ കോളജിലും രാവിലെ ഒന്‍പതു മുതൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ
പരീക്ഷാഫീസ്
പത്താം സെമസ്റ്റർ ബിആർക്ക് (2013 സ്കീം റഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ രജിസ്ട്രേഷൻ 19ന് ആരംഭിക്കുന്നതാണ്. പിഴയില്ലാതെ 26വരെയും 50 രൂപ പിഴയോടുകൂടി 28വരെയും 125 രൂപ പിഴയോടുകൂടി ജൂലൈ ഒന്നുവരെയും അപേക്ഷിക്കാം. വിശദ വിവരം വെബ്സൈറ്റിൽ.
ജൂലൈ 24 ന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റർ ബിബിഎ (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി പരീക്ഷകൾക്ക് 24 വരെയും 50 രൂപ പിഴയോടെ 27 വരെയും 125 രൂപ പിഴയോടെ29 വരെയും ഫീസടച്ചു രജിസ്ട്രേഷൻ ചെയ്യാം. അപേക്ഷാ ഫീസിനോടൊപ്പം 100 രൂപ മാർക്ക് ലിസ്റ്റിനും 200 രൂപ മൂല്യനിർണയ ക്യാന്പ് ഫീസായും അടയ്ക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ പരീക്ഷാ കേന്ദ്രങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളു.
രണ്ടാം സെമസ്റ്റർ എംവിഎ (പെയിൻറിംഗ്) പരീക്ഷകൾ 2019 ജൂലൈ ഒന്നിന് ആരംഭിക്കും. 19 വരെയും 50 രൂപ പിഴയോടെ 21 വരെയും 125 രൂപ പിഴയോടുകൂടി 24 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബിഡെസ്സ് പരീക്ഷ 2019 ജൂലൈ നാലിനും, നാല്, ആറ് സെമസ്റ്റർ ബിഡെസ്സ് പരീക്ഷകൾ 2019 ജൂലൈ ഒന്നിനും ആരംഭിക്കും. പിഴകൂടാതെ 20 വരെയും 50 രൂപ പിഴയോടുകൂടി 22 വരെയും 125 രൂപ പിഴയോടുകൂടി 24 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
ഒമ്പതാം സെമസ്റ്റർ ബിആർക്ക് സപ്ലിമെന്ററി (2013 സ്കീം) പരീക്ഷയുടെ രജിസ്ട്രേഷൻ 20ന് ആരംഭിക്കും.പിഴയില്ലാതെ 27 വരെയും 50 രൂപ പിഴയോടുകൂടി 29 വരെയും 125 രൂപ പിഴയോടുകൂടി ജൂലൈ രണ്ടുവരെയും അപേക്ഷിക്കാം.വിശദവിവരം വെബ്സൈറ്റിൽ .
പരീക്ഷാ കേന്ദ്രം
അഞ്ചാം സെമസ്റ്റർ ബിടെക് (2013 സ്കീം) മാർച്ച്/ഏപ്രിൽ 2019 (സപ്ലിമെന്ററി) കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ച്, 10, 11 തീയതികളിൽ കോളജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്ത് നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ 17, 19 തീയതികളിലേയ്ക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ച് (2013 സ്കീം പവർ ഇലക്ട്രോണിക്സ് ലാബ്) പരീക്ഷയ്ക്ക് ടികെഎം എൻജിനിയറിംഗ് കോളജ്, കൊല്ലം, വടക്കേവിള യൂനുസ് കോളജ്, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് & ടെക്നോളജി), യുകെ എഫ് കോളജ്, കൊല്ലം വലിയ കൂനന്പായിക്കുളം എൻജിനിയറിംഗ് കോളജ് എന്നീ സെന്ററുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾ 19ന് കൊല്ലം ടിഎംകെ എൻജിനിയറിംഗ് കോളജിൽ ഹാജരാകണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
ഗ്രേസ് മാർക്ക്
സിബിസിഎസ് സന്പ്രദായത്തിലുള്ള ഡിഗ്രി കോഴ്സുകൾക്ക് എൻസിസി പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് അനുവദിക്കുന്നത് സംബന്ധിച്ച നിയമങ്ങളിൽ അക്കാഡമിക് വർഷം 201819 മുതൽ ഭേദഗതി നടപ്പിലാക്കും. പ്രസ്തുത സർവകലാശാല ഉത്തരവിന്റെ പകർപ്പ് വെബ്സൈറ്റിൽ ലഭ്യമാണ്.
ബിരുദ/ ബിരുദാനന്തര ബിരുദ ക്ലാസുകൾ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ബിരുദ ക്ലാസുകൾ 24നും, ബിരുദാനന്തര ബിരുദ ക്ലാസുകൾ 17നും ആരംഭിക്കും.
പ്രാക്ടിക്കൽ പരീക്ഷ
2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിപിഎ മൃദംഗം പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 25 മുതൽ 27 വരെ ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സീറ്റ് ഒഴിവ്
കാര്യവട്ടത്തെ ബിരുദാന്തര ബിരുദ പഠന വകുപ്പുകളിൽ എസ്സി വിഭാഗത്തിൽ മ്യൂസിക്, എംകോം, ഡെമോഗ്രഫി, , ആക്ചുറിയൽ സയൻസ്, സൈക്കോളജി, മാത്തമാറ്റിക്സ്, സംസ്കൃതം, കംപ്യൂട്ടേഷണൽ ബയോളജി, കേരളസ്റ്റഡിസ് ആൻഡ് മീഡിയ സ്റ്റഡീസ്, അറബിക്, ഫിലോസഫി, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ഡേറ്റ സയൻസ്, ലിംഗ്വിസ്റ്റിക്സ്, തമിഴ്, ജർമൻ, റഷ്യൻ, എഡ്യൂക്കേഷൻ എന്നീ കോഴ്സുകൾക്കും എസ്ടി വിഭാഗത്തിൽ മ്യൂസിക്, ഇന്റഗ്രേറ്റീവ് ബയോളജി, ബയോ ഡൈവേഴ്സിറ്റി കണ്‍സർവേഷൻ, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡേറ്റ അനലിറ്റിക്സ്, കൊമേഴ്സ്, ഡെമോഗ്രഫി, ആക്ചുറിയൽ സയൻസ്, എംസിജെ, സൈക്കോളജി, കന്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സംസകൃതം, ബയോകെമിസ്ട്രി, ബയോടെക്നോളജി, കംപ്യൂട്ടേഷണൽ ബയോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പൊളിറ്റിക്കൽ സയൻസ്, ജിയോളജി, കേരളസ്റ്റഡീസ് ആൻഡ് മീഡിയ സ്റ്റഡീസ്, അറബിക്, ഫിലോസഫി, ആർക്കിയോളജി, എംകോം (ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസ്), ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ഡേറ്റ സയൻസ്, ഹിന്ദി, ലിംഗ്വിസ്റ്റിക്സ്, തമിഴ്, ജർമൻ, റഷ്യൻ, എഡ്യൂക്കേഷൻ എന്നീ കോഴ്സുകൾക്ക് സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 17ന് രാവിലെ 10ന് അതത് പഠനവകുപ്പുകളിൽ ഹാജരാകണം.